Kerala Blasters: ഇങ്ങനെയുമുണ്ടോ ദാനശീലര്‍? എല്ലാ ടീമുകള്‍ക്കും പോയിന്റ് നല്‍കും; ബ്ലാസ്‌റ്റേഴ്‌സ് പിന്നെയും തോറ്റു
Kerala Blasters vs Sporting Delhi: കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു. ഇന്ന് നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഡല്‍ഹിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു തോല്‍വി. ഐബൻഭ ഡോഹ്ലിംഗ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. മുഹമ്മദ് ഐമനാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ആദ്യ ഗോള്‍ നേടിയത്. 36-ാം മിനിറ്റിലാണ് ഐമന്‍ ഗോള്‍ നേടിയത്.

Kerala Blasters vs Sporting Delhi
ഹൈദരാബാദ്: കോച്ച് മാറിയിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല. ഇന്ന് നടന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഡല്‍ഹിയോടും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു തോല്‍വി. തോല്‍വിക്ക് പുറമെ 85-ാം മിനിറ്റില്‍ ഐബൻഭ ഡോഹ്ലിംഗ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് ഐമനാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ആദ്യ ഗോള്‍ നേടിയത്. 36-ാം മിനിറ്റിലാണ് ഐമന്‍ വല കുലുക്കിയത്.
രണ്ടാം പകുതിയുടെ അവസാന നിമിഷം മതിജ ബാബോവിച്ച് ഡല്‍ഹിയുടെ രണ്ടാം ഗോള്‍ നേടി. അഞ്ച് ഷോട്ടുകള്‍ ടാര്‍ജറ്റ് ലക്ഷ്യമാക്കി വിട്ടെങ്കിലും ഒരെണ്ണം പോലും ഗോളാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല. ബോള്‍ പൊസഷനിലടക്കം ഡല്‍ഹിയായിരുന്നു മുന്നില്‍.
ഈ ഐഎസ്എല്‍ സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഇതില്‍ ആറിലും തോറ്റു. ഒരെണ്ണം സമനിലയില്‍ കലാശിച്ചു. 14 ടീമുകളുള്ള പോയിന്റ് പട്ടികയില്‍ 13-ാമതാണ് ബ്ലാസ്റ്റേഴ്‌സ്. തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ഡേവിഡ് കാറ്റല പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ആഷ്‌ലി വെസ്റ്റ്‌വുഡിനെ കോച്ചായി നിയമിച്ചു.
എന്നാല്‍ വെസ്റ്റ്‌വുഡിന് കീഴില്‍ ഇറങ്ങിയ ആദ്യ മത്സരത്തിലും നിരാശയായി ഫലം. ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തില്‍ പ്രതിഷേധിച്ച് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട ഇന്ന് മുതല്‍ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.