5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Cricket League : കേരള ക്രിക്കറ്റ് ലീഗ് അടുത്ത മാസം; കളി കാണാൻ പ്രവേശനം സൗജന്യം

Kerala Cricket League Entry Free : സെപ്തംബർ രണ്ടിന് ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലേക്ക് പ്രവേശനം സൗജന്യം. സെപ്തംബർ 18ന് അവസാനിക്കുന്ന ലീഗ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുക.

Kerala Cricket League : കേരള ക്രിക്കറ്റ് ലീഗ് അടുത്ത മാസം; കളി കാണാൻ പ്രവേശനം സൗജന്യം
Kerala Cricket League Entry Free (Image Courtesy – PTI)
Follow Us
abdul-basithtv9-com
Abdul Basith | Updated On: 23 Aug 2024 20:57 PM

കേരള ക്രിക്കറ്റ് അസോസിയേഷൻ പുതുതായി ആരംഭിക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗ് അടുത്ത മാസം. സെപ്തംബർ രണ്ട് മുതൽ 18 വരെയാണ് ലീഗ് നടക്കുക. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

ഓഗസ്റ്റ് 10നാണ് ക്രിക്കറ്റ് ലീഗ് താരലേലം അവസാനിച്ചത്. താരലേലത്തിൽ ഓൾറൗണ്ടർ എംഎസ് അഖിലിനാണ് ഏറ്റവുമധികം തുക ലഭിച്ചത്. താരത്തെ 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി. അഖിൽ ഉൾപ്പെടെ നാല് താരങ്ങൾക്കാണ് ഏഴ് ലക്ഷത്തിലധികം രൂപ ലഭിച്ചത്. വിക്കറ്റ് കീപ്പർ വരുൺ നായനാറിനെ 7.2 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് ടീമിലെത്തിച്ചപ്പോൾ ഓൾറൗണ്ടർ ഉണ്ണികൃഷ്ണൻ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സും ബാറ്റർ സൽമാൻ നിസാറിനെ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസും 7 ലക്ഷം രൂപ വീതം മുടക്കി ടീമിലെത്തിച്ചു. 50000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന എം നിഖിലാണ് സർപ്രൈസ് താരം. നിഖിലിനെ 4.6 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. ഇന്ത്യൻ താരം സഞ്ജു സാംസൺ ലീഗിൽ കളിക്കില്ല.

Also Read : Kerala Cricket League : കേരള ക്രിക്കറ്റ് ലീഗ് താരലേലം അവസാനിച്ചു; ഇനി വെടിക്കെട്ട് തുടങ്ങാനുള്ള കാത്തിരിപ്പ്

ആകെ 168 കളിക്കാർ പങ്കെടുത്ത ലേലത്തിൽ 108 പേരെ ടീമുകൾ സ്വന്തമാക്കി. മൂന്ന് വിഭാഗങ്ങളായാണ് താരങ്ങളെ തിരിച്ചത്. എ വിഭാഗത്തിൽ ഐപിഎൽ, രഞ്ജി താരങ്ങൾ ഉൾപ്പെട്ടു. ഇവരുടെ അടിസ്ഥാനവില 2 ലക്ഷമായിരുന്നു. സികെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്സ് എന്നീ ടൂർണമെൻ്റുകൾ കളിച്ചവർ ബി വിഭാഗത്തിലും അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്സിറ്റി, ക്ലബ് ക്രിക്കറ്റർമാർ സി വിഭാഗത്തിലായിരുന്നു. യഥാക്രമം ഒരു ലക്ഷം, 50,000 രൂപ എന്നിങ്ങനെയായിരുന്നു ഇവരുടെ അടിസ്ഥാന വില.

ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് എന്നിവയാണ് കേരള ക്രിക്കറ്റ് ലീഗിലെ ടീമുകൾ. നേരത്തെ തന്നെ ഈ ടീമുകൾക്ക് ഐക്കൺ താരങ്ങളെ പ്രഖ്യാപിച്ചിരുന്നു. അബ്ദുൽ ബാസിത്ത് പിഎ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, ബേസിൽ തമ്പി, വിഷ്ണു വിനോദ്, രോഹൻ കുന്നുമ്മൽ എന്നിവരാണ് യഥാക്രമം ടീമുകളുടെ ഐക്കൺ താരങ്ങൾ.

 

Latest News