ഉപ്പില്ലാത്ത കഞ്ഞിപോലെ ലാലിഗ! എംബാപ്പെ, ലാമിൻ യമാൽ… തീപ്പൊരി കളിക്കാർ ഉണ്ട്, പക്ഷേ ആവേശം ‘സ്റ്റോക്കില്ല’

La Liga- Barcelona, ​​Real Madrid fixtures: ലാലിഗയിലെ സൂപ്പർ സ്റ്റാർ ടീമുകളിൽ പ്രധാനികൾ ബാഴ്സലോണയും റയൽ മാഡ്രിഡുമാണ്. അ‌തുകഴിഞ്ഞേയുള്ളൂ അ‌ത്ലറ്റിക്കോ മാഡ്രിഡ്, വിയ്യാ റയൽ തുടങ്ങി ബാക്കിയുള്ള ടീമുകളെല്ലാം. എന്നാൽ ഈ പ്രധാന ടീമുകളുടെ മത്സരങ്ങൾ ഇത്തവണ സീസന്റെ തുടക്കത്തിൽ നിന്ന് മനപ്പൂർവം മാറ്റി ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്. പുതില ലാലിഗ സീസണിന്റെ ആദ്യ വാരത്തിൽ ആകെ 6 മത്സരങ്ങൾ മാത്രമാണ് നടക്കുക.

ഉപ്പില്ലാത്ത കഞ്ഞിപോലെ ലാലിഗ! എംബാപ്പെ, ലാമിൻ യമാൽ... തീപ്പൊരി കളിക്കാർ ഉണ്ട്, പക്ഷേ ആവേശം സ്റ്റോക്കില്ല

La Liga Lamine Yamal Vs Mbappe Match Date

Published: 

18 Aug 2026 | 08:11 PM

പ്രിയ താരങ്ങൾ അ‌ണിനിരക്കുന്ന ടൂർണമെന്റ് ആയിട്ടും ഇത്തവണ​ത്തെ ലാ ലിഗ (La Liga) മത്സരങ്ങൾ ആരാധകർക്ക് ഉപ്പില്ലാത്ത കഞ്ഞി​പോലെ എന്ന് വിലയിരുത്തൽ. മത്സരങ്ങൾ തുടങ്ങിയിട്ടും അ‌തിന്റെ ആവേശം കാര്യമായി കാണാനില്ല, എങ്ങും തണുപ്പൻ പ്രതികരണം മാത്രമാണ് കാണുന്നത്. അ‌തിന് കാരണം നിലവിൽ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഷെഡ്യൂൾ ആണ്. ലാലിഗയിലെ സൂപ്പർ സ്റ്റാർ ടീമുകളിൽ പ്രധാനികൾ ബാഴ്സലോണയും റയൽ മാഡ്രിഡുമാണ്. അ‌തുകഴിഞ്ഞേയുള്ളൂ അ‌ത്ലറ്റിക്കോ മാഡ്രിഡ്, വിയ്യാ റയൽ തുടങ്ങി ബാക്കിയുള്ള ടീമുകളെല്ലാം. എന്നാൽ ഈ പ്രധാന ടീമുകളുടെ മത്സരങ്ങൾ ഇത്തവണ സീസന്റെ തുടക്കത്തിൽ നിന്ന് മനപ്പൂർവം മാറ്റി ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്. അ‌താണ് ആവേശത്തിന്റെ സ്റ്റോക്ക് കുറയാൻ കാരണം.

പുതില ലാലിഗ സീസണിന്റെ ആദ്യ വാരത്തിൽ ആകെ 6 മത്സരങ്ങൾ മാത്രമാണ് നടക്കുക. ബാഴ്സലോണയുടെയും റയൽ മാഡ്രിഡിന്റെയും ആദ്യ റൗണ്ട് മത്സരങ്ങൾ മാറ്റി വെച്ചിരിക്കുകയാണ്. അ‌തിന് കാരണമുണ്ട്. അ‌ടുത്തിടെയാണ് ലോകകപ്പ് കഴിഞ്ഞത്. പ്രമുഖ താരങ്ങൾ പലരും ലോകകപ്പിന്റെ ക്ഷീണത്തിലാണ്. താരങ്ങൾക്ക് കാര്യമായ വിശ്രമം അ‌നുവദിക്കുക എന്ന തീരുമാനത്തിന്റെ പുറത്താണ് ഈ രണ്ട് ടീമുകളുടെയും മത്സരങ്ങൾ ആദ്യ ആഴ്ചകളിൽ നിന്ന് മാറ്റിയത്.

Also Read: ഡ്രൈവർ സീറ്റിൽ സഞ്ജു സാംസൺ; ബാക്ക് സീറ്റിൽ ലാലേട്ടൻ; വൈറൽ ഫോട്ടോയുടെ രഹസ്യം പുറത്ത്‌

ടൂർണമെന്റിന്റെ ഏറ്റവും ജനപ്രിയ ടീമുകളുടെ മത്സരങ്ങൾ ​വൈകുന്നതാണ് ലാലിഗയ്ക്ക് ഇത്തവണ തുടക്കത്തിൽ ആവേശം കുറയാൻ ഇടയാക്കിയത്. ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും മത്സരിച്ച കളിക്കാർക്ക് ആവശ്യത്തിന് വിശ്രമം നൽകണമെന്ന കളിക്കാരുടെ സംഘടനയായ AFE (Spanish Footballers’ Association) അ‌തിശക്തമായി ആവശ്യപ്പെട്ടു. ഇതിന്റെ അ‌ടിസ്ഥാനത്തിൽ പ്രധാന താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമവും പ്രീ-സീസൺ ട്രെയിനിംഗിനുള്ള സമയവും ഉറപ്പാക്കാനാണ് ലീഗ് അധികൃതർ പ്രമുഖ ടീമുകളുടെ മത്സരം മാറ്റിയത്.

ജൂലൈ 19-ന് നടന്ന ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് സ്പെയിൻ ചാമ്പ്യന്മാരായിരുന്നു. ഈ സ്പെയിൻ ടീമിൽ ലാമിൻ യമാൽ, പെദ്രി, ഡാനി ഓൽമോ, പൗ കുബാർസി (ബാഴ്സലോണ), മാർക്ക് കുകുറെയ (റയൽ മാഡ്രിഡ്) തുടങ്ങിയ പ്രധാന താരങ്ങൾ ഭാഗമായിരുന്നു. ഇത്തവണത്തെ ലാലിഗയിൽ റയൽ മാഡ്രിഡ് ഇറങ്ങുക ഓഗസ്റ്റ് 22 ശനിയാഴ്ച എസ്പാനിയോളിനെതിരെ ആണ്. ഓഗസ്റ്റ് 23 ഞായറാഴ്ച എൽചെയ്‌ക്കെതിരെയാണ് ബാഴ്ലോണയുടെ ആദ്യ മത്സരം.

കരുത്തൻ താരങ്ങൾ

ലോകകപ്പ് നേടിയ സ്പെയിൻ ടീമിലെ മിന്നുംതാരം ലാമിൻ യമാൽ ഉൾപ്പെടെ അണിനിരക്കുന്ന ബാഴ്സലോണ ഇത്തവണ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2024-25, 2025-26 സീസണുകളിൽ ബാഴ്സയായിരുന്നു ചാമ്പ്യന്മാർ. കഴിഞ്ഞ സീസണിലെ മികച്ച താരമായിരുന്ന ലാമിൻ യമാൽ തന്നെയാണ് ബാഴ്സയുടെ പ്രധാന കരുത്ത്. ലോകകപ്പിൽ ഉൾപ്പെടെ ലാമിൻ മികച്ച ഫോമിലായിരുന്നത് ബാഴ്സ ആരാധകർക്ക് ആവേശം പകരുന്നുണ്ട്.

ബാഴ്സയുടെ പ്രഖ്യാപിത എതിരാളിയായ റയൽ മാഡ്രിഡ് ഇത്തവണ പുതിയ തന്ത്രങ്ങൾക്ക് കീഴിലാണ് ലാലിഗയിൽ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും പ്രധാന കിരീടങ്ങളൊന്നും നേടാനാകാത്ത റയൽ മാഡ്രിഡ്, തിരിച്ചുവരവിനായി ഹോസെ മൊറീഞ്ഞോയെ വീണ്ടും പരിശീലകനായി നിയമിച്ചിട്ടുണ്ട്. എംബാപ്പെ (കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ), വിനീഷ്യസ് ജൂനിയർ എന്നീ സൂപ്പർ താരങ്ങളും അ‌ണിനിരക്കുന്ന മാഡ്രിഡ് നിര ആരെയും കീഴടക്കാൻ പോന്ന പ്രഹരശേഷിയുള്ള ടീമാണ്.

പുതിയ സീസണിൽ ആരാധകർ ഏറ്റവുമധികം കാണാൻ ആഗ്രഹിക്കുന്ന ബാഴ്സ- റയൽ മാഡ്രിഡ് പോരാട്ടം അ‌ഥവാ ലാമിൻ യമാൽ- എംബാപ്പെ പോരാട്ടം 2026 ഒക്ടോബർ 26 (ഇന്ത്യൻ സമയം പുലർച്ചെ 12:30 AM)ന് ബാഴ്സലോണയിലെ ക്യാമ്പ് നൂവിൽ നടക്കും. രണ്ടാം പാദ മത്സരം 2027 മേയ് 9ന് മാഡ്രിഡിൽ ആണ് നടക്കുക.

ലോകകപ്പ് ക്ഷീണം കണക്കിലെടുത്ത് കളിക്കാർക്ക് വിശ്രമം അ‌നുവദിച്ചതിന് പുറമേ സ്പെയിനിലെ കടുത്ത വേനൽച്ചൂട് കാരണം മത്സരങ്ങൾ വൈകുന്നേരങ്ങളിലേക്ക് മാത്രം ക്രമീകരിക്കേണ്ടി വന്നതും ഓഗസ്റ്റ് അവസാനത്തോടെ എല്ലാ മത്സരങ്ങളും പൂർത്തിയാക്കാൻ ദിവസവും കളികൾ നടത്താൻ തീരുമാനിച്ചതും പുതിയ ഷെഡ്യൂളിന് കാരണമായി. നിലവിൽ ആവേശം അ‌ൽപ്പം പതിഞ്ഞ നിലയിലാണ് ഉള്ളതെങ്കിലും ബാഴ്സയും റയൽമാഡ്രിഡും കളത്തിലിറങ്ങുന്നതോടെ ടൂർണമെന്റ് ഉഷാറാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

English Summary

There are only 6 matches in total in the first week of the new La Liga season. Barcelona and Real Madrid’s first-round matches are not scheduled at the start. The players’ association AFE had demanded that players who competed in the World Cup semi-finals and final be given sufficient rest. Based on this, the league authorities changed the match schedule. This has caused the excitement of the tournament to decrease at the beginning.

Loading...
Unable to load recommendations.
Follow Us
Related Stories
ഇന്ത്യയുടെ അ‌ർജുന പ്രഭയിൽ മലയാളിത്തിളക്കം! ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനും അ‌ർജുന അ‌വാർഡ്
Devdutt Padikkal: മലപ്പുറംകാര്‍ക്ക് എന്ത്ത്ത് ക്രിക്കറ്റ്! ദേവ്ദത്ത് പടിക്കൽ നമ്മളെ ചെക്കനല്ലേ…ആരാധകര്‍ അറിയേണ്ടത്
ബൂട്ടഴിക്കാൻ ക്രിസ്റ്റ്യാനോ! ആരാധകരെ കണ്ണീരിലാഴ്ത്തി റൊണാൾഡോയുടെ വിരമിക്കൽ സൂചന
Richest Cricketers: കളിക്കളത്തിലും സമ്പത്തിലും പിന്നോട്ടില്ല; ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങള്‍
രാജാവിന് മൂന്ന് ആൺ മക്കൾ: ഒന്നാമൻ തിയാഗോ, രണ്ടാമൻ മാറ്റെയോ, മൂന്നാമൻ സിറോ! ഒരു മെസി- മൂന്ന് ഭാവങ്ങൾ, അ‌താണവർ
‘വേദന ഒറ്റരാത്രികൊണ്ട് മാറുന്ന ഒന്നല്ല’; മെസിക്ക് സമയം നൽകണമെന്ന് മയാമി; ഒപ്പം ഒരു സന്തോഷ വാർത്തയും
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
മുല്ലപ്പൂ വാടില്ല! അല്പം അരിയും വാഴയിലയും മാത്രം മതി
വിശാഖം നാളിലെ പൂക്കളത്തിൽ ഈ പൂവ് പ്രധാനി!
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ