ഞാനും എംബാപ്പെയും മികച്ചവർ, ബാലൺ ഡി ഓർ എനിക്കാണ് ലഭിക്കേണ്ടത്: ലാമിൻ; ബാഴ്സയ്ക്ക് പുറത്തുള്ള ആളെ പറഞ്ഞ് പിക്വെ
Ballon d'Or 2026: ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനായുള്ള ബാലൻ ഡി ഓർ പുരസ്കാരം തനിക്കാണ് അർഹതപ്പെട്ടത് എന്ന് ബാഴ്സലോണയുടെ യുവതാരം ലാമിൻ യമാൽ. ''ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന് തന്നെയാണ് ഈ പുരസ്കാരം നൽകേണ്ടത്. എനിക്ക് തോന്നുന്നത് എംബാപ്പെയും ഞാനുമാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ എന്നാണ്. ഈ വർഷം ഞാൻ നേടിയ നേട്ടങ്ങൾ വെച്ച് നോക്കുമ്പോൾ ബാലൺ ഡി ഓർ ഞാൻ അർഹിക്കുന്നുണ്ട്'' എന്ന് യമാൽ പറയുന്നു.

Ballon D'or 2026 Kylian Mbappe Gerard Pique Lamine Yamal
ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനായുള്ള ബാലൻ ഡി ഓർ (Ballon d’Or) പുരസ്കാരം തനിക്കാണ് അർഹതപ്പെട്ടത് എന്ന് ബാഴ്സലോണയുടെ യുവതാരം ലാമിൻ യമാൽ (Lamine Yamal). ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനായി പരിഗണിക്കുന്ന 30 താരങ്ങളുടെ പട്ടിക അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഫുട്ബോൾ താരങ്ങൾക്കിടയിലും ആരാധകർക്കിടയിലും ആരാണ് മികച്ച താരം, ആർക്കാണ് ഇക്കൊല്ലത്തെ ബാലൻ ഡി ഓറിന് അർഹത തുടങ്ങിയ ചർച്ചകൾ സജീവമായിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ഇപ്പോൾ ബാലൺ ഡി ഓറിനെക്കുറിച്ചുള്ള ലാമിൻ യമാലിന്റെ പ്രതികരണം എത്തിയിരിക്കുന്നത്.
“ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന് തന്നെയാണ് ഈ പുരസ്കാരം നൽകേണ്ടത്. എനിക്ക് തോന്നുന്നത് എംബാപ്പെയും ഞാനുമാണ് ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ എന്നാണ്. ഈ വർഷം ഞാൻ നേടിയ നേട്ടങ്ങൾ വെച്ച് നോക്കുമ്പോൾ ബാലൺ ഡി ഓർ ഞാൻ അർഹിക്കുന്നുണ്ട്. മത്സരങ്ങൾ കാണുന്ന എല്ലാവർക്കും അത് വ്യക്തമായി അറിയാം” -എന്ന് ലാമിൻ യമാൽ പറയുന്നു.
Also Read: ഒറ്റ മത്സരം കൊണ്ട് കഥ മാറി! വരുൺ ചക്രവർത്തിക്ക് വീണ്ടും പരിക്ക്; അഫ്ഗാൻ പരമ്പരയിൽ നിന്ന് പുറത്ത്
ബാഴ്സയ്ക്കൊപ്പം ലാ ലിഗ കിരീടവും സ്പെയിൻ ദേശീയ ടീമിനൊപ്പം ലോകകപ്പും നേടിയ പശ്ചാത്തലത്തിലാണ് 19 വയസുകാരനായ യമാൽ ബാലൺ ഡി ഓറിനായുള്ള തന്റെ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഹാരി കെയ്ൻ, ലാമിൻ യമാൽ, കിലിയൻ എംബാപ്പെ, ലയണൽ മെസി, ഉസ്മാൻ ഡെംബെലെ തുടങ്ങി വമ്പൻ താരങ്ങളുടെ ഒരു നിര തന്നെ ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
അതേസമയം ബാലൺ ഡി ഓർ പുരസ്കാരത്തിനായുള്ള തന്റെ മുൻഗണനകൾ വെളിപ്പെടുത്തി, ബാഴ്‌സലോണയുടെ മുൻ ഇതിഹാസ പ്രതിരോധ താരം ജെറാർഡ് പിക്വെ രംഗത്തെത്തി. മുൻ ബാഴ്സലോണ താരമാണെങ്കിലും പിക്വെ ഈ വർഷത്തെ ബാലൻ ഡി ഓറിന് അർഹനായി പ്രഥമ പരിഗണന നൽകുന്നത് ഇംഗ്ലണ്ടിന്റെയും ബയേൺ മ്യൂണിക്കിന്റെയും സൂപ്പർ സ്ട്രൈക്കറായ ഹാരി കെയ്ന് ആണ്.
ബാഴ്സയ്ക്ക് പുറത്തുള്ള ആൾക്കാണ് പിക്വെ പ്രഥമ പരിഗണന നൽകിയത് എങ്കിലും ബാഴ്സ താരമായ ലാമിൻ യമാലും അദ്ദേഹത്തിന്റെ പരിഗണനയിൽ ഉണ്ട്. കൗമാര വിസ്മയമായ ലാമിൻ യമാലിനെയും പിക്വെ തന്റെ മുൻഗണനാ പട്ടികയിൽ രണ്ടാമതായി ഉൾപ്പെടുത്തി. മാഞ്ചസ്റ്റർ സിറ്റിയുടെയും സ്‌പാനിഷ് ദേശീയ ടീമിന്റെയും വിശ്വസ്തനായ ഡിഫൻസീവ് മിഡ്‌ഫീൽഡർ റോഡ്രിയാണ് അദ്ദേഹത്തിന്റെ പരിഗണനയിൽ മൂന്നാമത് ഉള്ളത്.
“എന്നെ സംബന്ധിച്ചിടത്തോളം ഹാരി കേൻ, ലാമിൻ യമാൽ, റോഡ്രി എന്നിവരാണ് ഇത്തവണ ബാലൺ ഡി ഓറിനായി മുന്നിലുള്ള മൂന്ന് പ്രധാനികൾ.” എന്ന് ജെറാർഡ് പിക്വെ പറഞ്ഞു. ലണ്ടനിൽ ഒക്ടോബർ 26-നാണ് ഈ വർഷത്തെ ബാലൺ ഡി ഓളർ പുരസ്കാര ചടങ്ങ് നടക്കുന്നത്.
English Summary
Barcelona youngster Lamine Yamal believes he deserves this year’s Ballon d’Or award. He asserts that he and Kylian Mbappé are the two best players in the world and maintains that his achievements this year make him worthy of the honor. Meanwhile, former Barcelona defensive legend Gerard Piqué has named Harry Kane as his top choice for the award.