Lionel Messi: അന്ന് വാരിയത് കോടികള്‍! മെസി തൊട്ടാല്‍ പേപ്പർ നാപ്കിൻ പോലും അമൂല്യവസ്തുവാകും
Lionel Messi’s First Contract Napkin: ലയണൽ മെസിക്ക് 13 വയസ്സുള്ളപ്പോൾ ബാഴ്‌സലോണ ക്ലബ്ബ് അദ്ദേഹത്തെ ടീമിലെടുക്കാമെന്ന് ഉറപ്പുനൽകിക്കൊണ്ട് ഒപ്പിട്ടുനൽകിയ പേപ്പർ നാപ്കിൻ ലേലത്തിൽ 762,400 പൗണ്ടിനാണ് (ഏകദേശം 8.08 കോടി രൂപ) നേരത്തെ വിറ്റുപോയത്. നീല മഷിയിലാണ് ഇതിൽ ഒപ്പുവെച്ചിരുന്നത്.

Lionel Messi
രാജ്യാന്തര ഫുട്ബോളിൽ നിന്ന് ലയണൽ മെസി പടിയിറങ്ങുമ്പോൾ, ബാഴ്‌സലോണയിലെ അദ്ദേഹത്തിന്റെ സുവര്‍ണ കാലഘട്ടവും ആരാധകരുടെ മനസിലേക്ക് ഓടിയെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ ഓരോ നിമിഷവും ആരാധകർക്ക് എന്നും ആവേശമാണ്. ഇതിഹാസ താരത്തിന്റെ ഓരോ ചുവടുവെപ്പും ചരിത്രത്താളുകളിൽ ഇടംപിടിച്ചപ്പോൾ, അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് പോലും കേട്ടുകേൾവിയില്ലാത്ത വിലമതിപ്പായിരുന്നു. 13-ാം വയസ്സിൽ മെസിയുടെ ജീവിതം മാറ്റിമറിച്ച ഒരു പേപ്പർ നാപ്കിൻ മുതൽ ബാഴ്‌സയോട് വിടപറയുമ്പോൾ കണ്ണീർ തുടച്ച ടിഷ്യൂ പേപ്പറിന് വരെ കോടികളായിരുന്നു മൂല്യം. ആരാധകരെപ്പോലും ഞെട്ടിച്ച ആ വിചിത്ര സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
ലയണൽ മെസിക്ക് 13 വയസ്സുള്ളപ്പോൾ ബാഴ്‌സലോണ ക്ലബ്ബ് അദ്ദേഹത്തെ ടീമിലെടുക്കാമെന്ന് ഉറപ്പുനൽകിക്കൊണ്ട് ഒപ്പിട്ടുനൽകിയ പേപ്പർ നാപ്കിൻ ലേലത്തിൽ 762,400 പൗണ്ടിനാണ് (ഏകദേശം 8.08 കോടി രൂപ) നേരത്തെ വിറ്റുപോയത്.
2000 ഡിസംബറിൽ ഒപ്പിട്ട ഈ നാപ്കിനിൽ അന്നത്തെ ബാഴ്‌സലോണ ഡയറക്ടർ കാൾ റെക്‌സാച്ചിന്റെ ഉറപ്പുപത്രം അടങ്ങിയിരുന്നു. സ്പാനിഷ് ക്ലബ്ബിന്റെ ട്രാൻസ്ഫർ ഉപദേശകനായ ജോസെപ് മിൻഗുവെല്ല, ഏജന്റ് ഹൊറാസിയോ ഗാഗിയോളി എന്നിവരും ഇതിൽ ഒപ്പുവെച്ചിട്ടുണ്ടായിരുന്നു. 300,000 പൗണ്ടായിരുന്നു (അന്ന് 3.17 കോടി രൂപ) ഈ ലേലത്തിന്റെ തുടക്ക വില.
Also Read: മെസിയുടെ പിൻഗാമി പേര് പറയാൻ അറിയാഞ്ഞ ഒരു ‘കുട്ടി’ ആണ്! അർജന്റീനയെ നയിക്കാനൊരുങ്ങി റോമേറോ
16.5 x 16.5 സെന്റിമീറ്റർ വലുപ്പമുള്ള ഈ ‘സാധാരണ സ്പാനിഷ് വാക്സി നാപ്കിൻ’ ലാമിനേറ്റ് ചെയ്ത് ഫ്രെയിം ചെയ്ത നിലയിലായിരുന്നുവെന്നാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നീല മഷിയിലാണ് ഇതിൽ ഒപ്പുവെച്ചിരുന്നത്. ഗാഗിയോളിക്കു വേണ്ടി ലണ്ടൻ ആസ്ഥാനമായുള്ള ബോൺഹാംസ് എന്ന ലേല കമ്പനിയായിരുന്നു ഓൺലൈനായി ലേലം സംഘടിപ്പിച്ചത്.
കണ്ണുനീര്‍ തുടച്ച ടിഷ്യൂ പേപ്പറിനും കോടികള്‍?
2021-ല്‍ അദ്ദേഹം ബാഴ്‌സലോണയോട് വിട പറഞ്ഞ നിമിഷം ആരാധകര്‍ക്ക് മറക്കാനാകില്ല. ബാഴ്‌സലോണയിൽ നടന്ന ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ക്ലബ് വിടുന്ന കാര്യം അദ്ദേഹം അറിയിച്ചത്. വാർത്താ സമ്മേളനത്തിനിടെ കണ്ണുനീർ തുടയ്ക്കാൻ മെസി ഉപയോഗിച്ച ടിഷ്യൂ പേപ്പർ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് അന്ന് പ്രചരിച്ചിരുന്നു. 1 ദശലക്ഷം ഡോളറാണ് (ഏകദേശം 8.3 കോടി രൂപ) ഇതിന് വിലയിട്ടിരുന്നത്.
ഫുട്ബോൾ താരം ടിഷ്യൂ ഡസ്റ്റ്ബിന്നിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഒരു ആരാധകൻ അത് എടുക്കുകയായിരുന്നുവെന്നായിരുന്നു പ്രചാരണം. തുടർന്ന് ഒരു വെബ്‌സൈറ്റിലൂടെ ഇത് വിൽപ്പനയ്ക്ക് വെക്കുകയായിരുന്നു. ഈ ടിഷ്യൂ പേപ്പറിൽ മെസിയുടെ ‘ജെനറ്റിക് മെറ്റീരിയൽ’ ഉണ്ടെന്നും ഇത് ഉപയോഗിച്ച് ഫുട്ബോൾ താരത്തിന്റെ വിവിധ രൂപങ്ങളെ ‘ക്ലോൺ’ ചെയ്യാൻ കഴിയുമെന്നും വിൽപ്പനക്കാരൻ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വിശ്വാസയോഗ്യമായിരുന്നില്ല. മാത്രമല്ല, ഇത് തട്ടിപ്പാണെന്നും സൂചനകളുണ്ടായി. ഈ ടിഷ്യൂ പേപ്പറിന് പിന്നീട് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല.
English Summary
As Lionel Messi bids farewell to international football, fans fondly remember his golden era with Barcelona and the astonishing market value associated with his personal memorabilia. At just 13 years old, Messi’s future was secured when Barcelona signed a commitment on a simple paper napkin in December 2000. This historic napkin, bearing the signatures of club officials and laminated in a frame, was later sold at an online auction by Bonhams for £762,400 (around ₹8.08 crore).