Major Dhyan Chand Khel Ratna Award : ഖേൽ രത്ന നാമനിർദ്ദേശ പട്ടികയിൽ മനു ഭാകർ ഇല്ല; ഹോക്കി ടീം ക്യാപ്റ്റനും പാര അത്‌ലീറ്റും പരിഗണനയിൽ

Khel Ratna Award Manu Bhakers Name Missing : കഴിഞ്ഞ പാരിസ് ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടി റെക്കോർഡിട്ട ഷൂട്ടിംഗ് താരം മനു ഭാകറിൻ്റെ പേര് ഇല്ലാതെ ഖേൽ രത്ന പുരസ്കാരത്തിൻ്റെ നാമനിർദ്ദേശ പട്ടിക. ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാര അത്‌ലീറ്റ് പ്രവീൺ കുമാർ എന്നിവരൊക്കെ പട്ടികയിലുണ്ട്.

Major Dhyan Chand Khel Ratna Award : ഖേൽ രത്ന നാമനിർദ്ദേശ പട്ടികയിൽ മനു ഭാകർ ഇല്ല; ഹോക്കി ടീം ക്യാപ്റ്റനും പാര അത്‌ലീറ്റും പരിഗണനയിൽ

മനു ഭാകർ

Published: 

23 Dec 2024 10:31 AM

മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിൻ്റെ നാമനിർദ്ദേശ പട്ടികയിൽ ഒളിമ്പിക്സ് മെഡൽ ജേതാവായ ഷൂട്ടിംഗ് താരം മനു ഭാകർ ഇല്ല. ഇക്കഴിഞ്ഞ പാരിസ് ഒളിമ്പിക്സിൽ, ഒരു ഒളിമ്പിക്സിൽ തന്നെ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡ് നേടിയ താരമാണ് മനു ഭാകർ. ഒളിമ്പിക്സിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മനു ഭാകറിന് ഖേൽ രത്ന പുരസ്കാരത്തിലേക്ക് നാമനിർദ്ദേശം ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യൻ ദേശീയ ഹോക്കി ടീം ക്യാപ്റ്റനായ ഹർമൻപ്രീത് സിംഗ്, പാര അത്‌ലീറ്റ് പ്രവീൺ കുമാർ എന്നിവരൊക്കെ നാമനിർദ്ദേശപ്പട്ടികയിലുണ്ട്. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ വെങ്കലമെഡലിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹർമൻപ്രീത് സിംഗ്. പാര ഒളിമ്പിക്സിൽ പുരുഷ ഹൈ ജമ്പിൽ സ്വർണം നേടിയ താരമാൺ പ്രവീൺ കുമാർ. ഏഷ്യൻ റെക്കോർഡോടെയാണ് താരം സ്വർണമെഡൽ സ്വന്തമാക്കിയത്.

പാരിസ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിൾ, 10 മീറ്റർ എയർ റൈഫിൽ മിക്സ്ഡ് വിഭാഗങ്ങളിലാണ് മനു ഭാകർ വെങ്കല മെഡൽ നേടിയത്. ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്സ് തുടങ്ങി വിവിധ ടൂർണമെൻ്റുകളിൽ മനു മെഡലുകൾ നേടിയിട്ടുണ്ട്.

Also Read : PR Sreejesh: ഇന്ത്യൻ ഹോക്കി ടീമിലേക്ക് ഉടൻ മലയാളി എത്തും; താൻ കേരളം വിടുന്നുവെന്ന പ്രഖ്യാപനവുമായി പി ആർ ശ്രീജേഷ്

പുരസ്കാരത്തിനായി മനു ഭാകർ അപേക്ഷ സമർപ്പിച്ചില്ലെന്നാണ് കായിക മന്ത്രാലയവുമായി ബന്ധപ്പെട്ടവർ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം കുടുംബം നിഷേധിച്ചു. മനു ഭാകർ പുരസ്കാരത്തിനായി അപേക്ഷ നൽകിയെന്നാണ് കുടുംബം പറയുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

സാധാരണ രീതിയിൽ അപേക്ഷ സമർപ്പിച്ചില്ലെങ്കിലും താരങ്ങളെ പുരസ്കാരങ്ങൾക്ക് പരിഗണിക്കാറുണ്ട്. 2023ൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി അപേക്ഷ സമർപ്പിച്ചില്ലെങ്കിലും അദ്ദേഹത്തിന് അർജുന അവാർഡ് നൽകിയിരുന്നു. ബിസിസിഐ ആണ് ഷമിയുടെ പേര് പുരസ്കാരത്തിനായി സമർപ്പിച്ചത്. 2020ൽ മനു ഭാകറിന് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.

പാരിസ് ഒളിമ്പിക്സ് അവസാനിച്ചതിന് പിന്നാലെ മനു ഭാകർ നടത്തിയ ഒരു എക്സ് പോസ്റ്റ് വിവാദങ്ങൾക്കിടയാക്കിയിരുന്നു. തനിക്ക് ലഭിച്ച മെഡലുകൾ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പം ‘പറയൂ, ഞാൻ മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിന് അർഹനാണോ?’ എന്ന് മനു ഭാകർ കുറിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാവുകയും വിവാദങ്ങൾക്കിടയാക്കുകയും ചെയ്തു. ഇതോടെ ഈ പോസ്റ്റ് മനു ഭാകർ നീക്കം ചെയ്യുകയും ചെയ്തു. ഈ പോസ്റ്റ് ആവാം അധികൃതരെ ചൊടിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

വരുന്ന അർജുന പുരസ്കാരത്തിനായി 30 താരങ്ങളെയും അവാർഡ് കമ്മറ്റി നാമനിർദ്ദേശം ചെയ്തു. പാരിസ് ഒളിമ്പിക്സും ഹാങ്ഷൂവിലെ ഏഷ്യൻ ഗെയിംസിലും വെങ്കലം നേടിയ ഗുസ്തി താരം അമൻ സെഹ്റാവത്, ഗുസ്തി താരങ്ങളായ സ്വപ്നിൽ കുശാലേ, സരബ്ജോത് സിംഗ് എന്നിവരൊക്കെ ഈ പട്ടികയിലുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും