Manchester United: എറിക് ടെൻ ഹാഗ് “ഔട്ട്”, പരിശീലകനെ പുറത്താക്കി മാഞ്ചസ്റ്റർ യുണെറ്റഡ്; പകരക്കാരനായി ആര്?
Erik ten Hag: 2022- ലാണ് മാഞ്ചസ്റ്റർ യുണെെറ്റഡിന്റെ പരിശീലക കുപ്പായം ടെൻ ഹാഗ് അണിഞ്ഞത്.

Manchester United Manager Erik Ten Hag (Image Credits: Michael Regan/ Getty Images)
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണെെറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനെ പുറത്താക്കി. സീസണിലെ ക്ലബ്ബിന്റെ മോശം ഫോമാണ് നടപടിക്ക് കാരണം. പ്രീമിയർ ലീഗിൽ 9 മത്സരങ്ങളിൽ നിന്ന് ഇതുവരെ നേടാനായത് 11 പോയിന്റ്. സ്ഥാനം 14-ാമത്. ക്ലബ്ബിന്റെ ഏറ്റവും മോശം പ്രകടനമാണെന്ന് ആരാധകരും ഒരേ സ്വരത്തിൽ പറയുന്നു.
ഞായറാഴ്ച ലണ്ടനിൽ നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനോടും മാഞ്ചസ്റ്റർ യുണെെറ്റഡ് തോൽവി വഴങ്ങിയിരുന്നു. മോശം പ്രകടനത്തെ തുടർന്ന് ടെൻ ഹാഗിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. രണ്ടര വർഷം ക്ലബിനെ പരിശീലിപ്പിച്ചാണ് എറിക് ടെൻ ഹാഗ് പടിയിറങ്ങുന്നത്. ഇന്ന് ചേർന്ന് മാനേജ്മെന്റ് യോഗത്തിലാണ് പരിശീലകനെ പുറത്താകാനുള്ള തീരുമാനം കെെക്കൊണ്ടത്. നിലവിലെ അസിസ്റ്റന്റ് പരിശീലകനായ റൂഡ് വാൻ നിസ്റ്റൽറൂയിനാണ് താത്കാലിക പരിശീലന ചുമതല.
തിങ്കളാഴ്ച ചേർന്ന ക്ലബ് ബോർഡ് യോഗമാണ് ടെൻ ഹാഗിനെ പുറത്താക്കാനുള്ള തീരുമാനം കൈകൊണ്ടത്. റൂഡ് വാൻ നിസ്റ്റൽറൂയ് താൽക്കാലിക പരിശീലകനാകും. നിലവിൽ കബ്ലിൻറെ അസിസ്റ്റൻറ് പരിശീലകനാണ്. പ്രീമിയർ ലീഗിൽ നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 3 ജയവും 4 തോൽവിയും 2 സമനിലയുമായി പോയിന്റ് പട്ടികയിൽ 14ാം സ്ഥാനത്താണ് യുണെെറ്റഡ്.
🚨🔴 CONFIRMED: Erik ten Hag has been sacked by Manchester United with immediate effect as exclusively revealed!
Ruud van Nistelrooy will replace ten Hah as interim manager, the decision has been made. pic.twitter.com/r3ed9btRX8
— Fabrizio Romano (@FabrizioRomano) October 28, 2024
യൂറോപ്പ ലീഗ് പട്ടികയി 21ാം സ്ഥാനത്ത് തുടരുന്ന ടീം ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളിലും സമനില കെെവരിച്ചിരുന്നു. 2024 മെയ്യിൽ മാഞ്ചസ്റ്റർ യുണെെറ്റഡ് എഫ്എ കപ്പ് കിരീടം നേടിയതിന് പിന്നാലെയാണ് ടെൻ ഹാഗിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി ക്ലബ്ബ് നീട്ടി നൽകിയത്. എന്നാൽ നേട്ടത്തിനു പിന്നാലെ ടെൻ ഹാഗിന് ഒരു വർഷം കൂടി കരാർ നീട്ടി നൽകിയിരുന്നു. എന്നാൽ, പ്രീമിയർ ലീഗിലെ ക്ലബ്ബിന്റെ മോശം പ്രകടനമാണ് അദ്ദേഹത്തെ പുറത്താക്കാൻ കാരണം.
ക്ലബിൻറെ അഞ്ചാമത്തെ പരിശീലകനായാണ് ടെൻ ഹാഗ് എത്തുന്നത്. 2022- യൂണെെറ്റഡിന്റെ പരിശീലകവേഷം അണിഞ്ഞ 54കാരന്റെ പ്രീമിയർ ലീഗിന്റെ അരങ്ങേറ്റ സീസണിൽ ക്ലബ് മൂന്നാമത് ഫിനിഷ് ചെയ്തു. എഫ്എ കപ്പിൽ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1ന് ആ സീസണിൽ പരാജയപ്പെട്ടു. പിന്നാലെ ക്ലബ്ബിന്റെ മോശം പ്രകടനവും ആരംഭിച്ചു.
ടെൻ ഹാഗ് പുറത്തായതോടെ പരിശീലക സ്ഥാനത്തേക്ക് ആരെത്തുമെന്ന ചർച്ചകളും സജീവമായി. സിമോണെ ഇൻസാഗി, റൂബൻ അമോറിം, കീറൻ മക്കേന, തോമസ് ടുഹേൽ, ഗാരെത് സൗത്ത്ഗേറ്റ് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്.