Manisha Bhanwala: 0-6 ൽ നിന്ന് ഗംഭീര തിരിച്ചുവരവ്; ലോക വേദിയിൽ ചരിത്രമെഴുതി മനീഷ ഭൻവാല
Manisha Bhanwala Wins Gold at Wrestling World Championships: ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടം കുറിച്ച് മനീഷ ഭൻവാല. 2010-ൽ പുരുഷന്മാരുടെ 66 കിലോഗ്രാം വിഭാഗത്തിൽ കിരീടം നേടിയ സുശീൽ കുമാറിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ഗുസ്തി താരമാണ് മനീഷ.

മനീഷ ഭൻവാല
ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്രനേട്ടം കുറിച്ച് മനീഷ ഭൻവാല. 2010-ൽ പുരുഷന്മാരുടെ 66 കിലോഗ്രാം വിഭാഗത്തിൽ കിരീടം നേടിയ സുശീൽ കുമാറിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ഗുസ്തി താരമാണ് മനീഷ. വനിതകളുടെ 59 കിലോഗ്രാം ഫൈനലിൽ അമേരിക്കൻ താരം അബിഗെയ്ൽ നെറ്റെയെ 8-6 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മനീഷ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. തുടക്കത്തിൽ 0-6 ന് പിന്നിലായിരുന്ന മനീഷ പിന്നീട് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.
ഇന്ത്യൻ വനിതാ ഗുസ്തി ചരിത്രത്തിലെ സുപ്രധാനമായ നേട്ടമാണ് മനീഷയുടേത്. ഒരേ ലോക ചാമ്പ്യൻഷിപ്പ് എഡിഷനിൽ തന്നെ മൂന്ന് ഇന്ത്യൻ വനിതകൾ ഫൈനലിൽ എത്തുന്നതും ഇതാദ്യമായാണ്. നീലം സിറോഹി (50 കിലോഗ്രാം), കാജൽ ധോചക് (76 കിലോഗ്രാം) എന്നിവർ വെള്ളി മെഡലുകൾ സ്വന്തമാക്കിയിരുന്നു. ആദ്യം പിന്നിട്ട് നിന്നെങ്കിലും അവിസ്മരണീയ തിരിച്ചുവരവിലൂടെ മനീഷ സ്വര്‍ണം സ്വന്തമാക്കി.
തകര്‍പ്പന്‍ പോരാട്ടം
മനീഷയുടെ മനക്കരുത്ത് കൂടി പരീക്ഷിക്കപ്പെടുന്നതായിരുന്നു ഈ ഫൈനല്‍ പോരാട്ടം. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച നെറ്റെ, മനീഷയുടെ വലതുകാലിൽ പിടിമുറുക്കി ഉയർത്തി നിയന്ത്രണം കൈക്കലാക്കി. ഏകദേശം 30 സെക്കന്‍ഡോളം മനീഷ ശക്തമായി ചെറുത്തുനിന്നു. എന്നാല്‍ മാറ്റിന്റെ അരികിലേക്ക് തള്ളിയിടപ്പെട്ട് നാല് പോയിന്റുകള്‍ വഴങ്ങേണ്ടി വന്നു.
Also Read: തയ്യാറാണെന്ന് മദിഹ് തലാല്‍, ചര്‍ച്ചയ്ക്ക് സമ്മതം! ഫ്രഞ്ച് താരം ഇന്ത്യയ്ക്കായി ബൂട്ടുകെട്ടുമോ?
എന്നാല്‍ മനീഷയുടെ പരിശീലകര്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് റിവ്യൂ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ചലഞ്ച് പരാജയപ്പെട്ടതോടെ അമേരിക്കന്‍ താരത്തിന് ഒരു പോയിന്റ് കൂടി ലഭിച്ചു. നെറ്റെ 5-0 ന് ലീഡ് ചെയ്യുന്നതിനിടെ എതിരാളിയെ മാറ്റിന് പുറത്തേക്ക് തള്ളാന്‍ മനീഷ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതിനിടെ മനീഷയ്ക്ക് വാണിങ് ലഭിച്ചു. തുടര്‍ന്ന് നെറ്റെയുടെ സ്‌കോര്‍ 6-0 ആയി ഉയര്‍ന്നു.
ആദ്യ പീരിയഡ് അവസാനിക്കുമ്പോൾ ഒരു ‘പുഷ്-ഔട്ട്’ പോയിന്റ് നേടാൻ മനീഷയ്ക്ക് സാധിച്ചെങ്കിലും യുഎസ് താരം വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു സിനിമാക്കഥകളെ വെല്ലുംതരത്തില്‍ മനീഷ തിരിച്ചുവന്നത്. രണ്ടാം പീരിയഡിൽ ഇരട്ടി വീര്യത്തോടെ തിരിച്ചെത്തിയ മനീഷ തുടർച്ചയായി ഏഴ് പോയിന്റുകൾ നേടി മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. നെറ്റെ വീണ്ടും കാലുകൾ ലക്ഷ്യമാക്കി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും മനീഷയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ആ ശ്രമങ്ങള്‍ വിഫലമായി.
English Summary
Manisha Bhanwala became India’s first female World Champion in wrestling. She won gold in the women’s 59kg category against America’s Abigail Nette. Manisha scripted a stunning comeback from 0-6 down to win 8-6. Her victory marked a historic campaign with three Indian finalists in one edition.