Manu Bhaker: എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ അഭിമാനം; ആരാണ് മനു ഭകാര്‍

Who is Manu Bhaker: 14ാം വയസ്സില്‍, 2016ലെ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഷൂട്ടിങിലേക്ക് മനുവിന്റെ താത്പര്യം വളര്‍ന്നത്. ഷൂട്ടിങിലുള്ള കഴിവ് മെച്ചപ്പെടുത്താന്‍ ഒരു സ്പോര്‍ട്സ് ഷൂട്ടിംഗ് പിസ്റ്റള്‍ വാങ്ങാന്‍ മനു തന്നെയാണ് അച്ഛനെ പ്രേരിപ്പിച്ചത്.

Manu Bhaker: എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ അഭിമാനം; ആരാണ് മനു ഭകാര്‍

Manu Bhaker Image News9

Updated On: 

28 Jul 2024 | 05:55 PM

മനു ഭകാര്‍ എന്ന പേര് പറയാതെ എങ്ങനെ പാരിസ് ഒളിമ്പിക്‌സ് 2024നെ കുറിച്ച് സംസാരിക്കും. ഇന്ത്യയ്ക്ക് 2024ല്‍ ആദ്യ മെഡല്‍ സമ്മാനിച്ച താരം, വെറും താരമല്ല, വനിത 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ആദ്യമായി ഇന്ത്യയ്ക്ക് മെഡല്‍ നേടി കൊടുത്തുവെന്ന ബഹുമതിയും മനുവിനുള്ളതാണ്.

മനു ഭകാര്‍

ബോക്‌സര്‍മാരും ഗുസ്തിക്കാരും മാത്രം ആഘോഷിക്കപ്പെടുന്ന സംസ്ഥാനമായ ഹരിയാനയിലെ ഝജ്ജറിലാണ് മനു ഭകാറിന്റെ ജനനം. തന്റെ സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ടെന്നീസ്, സ്‌കേറ്റിംഗ്, ബോക്‌സിംഗ് എന്നിവയുള്‍പ്പെടെ ഒന്നിലധികം കായിക ഇനങ്ങളില്‍ പങ്കെടുത്തിരുന്ന മനു, താങ് ടാ എന്നറിയപ്പെടുന്ന ആയോധന കലയും അഭ്യസിച്ചിരുന്നു. അതില്‍ ദേശീയ തലത്തില്‍ മെഡലുകള്‍ നേടി.

Also Read: Olympics 2024: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഷൂട്ടിങ്ങില്‍ രാജ്യത്തിന് വെങ്കലം ചാര്‍ത്തി മനു ഭകാര്‍

14ാം വയസ്സില്‍, 2016ലെ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഷൂട്ടിങിലേക്ക് മനുവിന്റെ താത്പര്യം വളര്‍ന്നത്. ഷൂട്ടിങിലുള്ള കഴിവ് മെച്ചപ്പെടുത്താന്‍ ഒരു സ്പോര്‍ട്സ് ഷൂട്ടിംഗ് പിസ്റ്റള്‍ വാങ്ങാന്‍ മനു തന്നെയാണ് അച്ഛനെ പ്രേരിപ്പിച്ചത്. മകളുടെ എല്ലാ ആഗ്രഹത്തിനും കൂടെ നിന്നിരുന്ന അവളുടെ പിതാവ് രാം കിഷന്‍ ഭകാര്‍ പിസ്റ്റള്‍ മനുവിനായി വാങ്ങി നല്‍കി. ഇവിടെ നിന്നാണ് ഷൂട്ടിങ്ങിലുള്ള മനുവിന്റെ അത്യുജ്ജല പ്രകടനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

2017ലെ ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഹീന സിദ്ധുവിനെ തോല്‍പ്പിച്ച് മനു എല്ലാവരേയും ഞെട്ടിച്ചു. 242.3 എന്ന റെക്കോര്‍ഡ് സ്‌കോര്‍ സ്ഥാപിച്ച് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ സ്വര്‍ണം നേടി തിളങ്ങി.

Also Read: Olympics 2024: ‘ലൈംഗികത കിടപ്പുമുറിയില്‍ മാത്രം ഒതുക്കിയാല്‍പ്പോരേ?’; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ കങ്കണ

2018ലെ എഐസ്എസ്എഫ് ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് സ്വര്‍ണ മെഡലുകളാണ് മനു നേടിയത്. അതും വെറും പതിനാറാം വയസില്‍. ഇക്കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരവും മനുവാണ്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ