AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: ഒടുവില്‍ കിട്ടി! ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെ ചഹലിനൊപ്പം കളി കാണാനെത്തിയ സുന്ദരിയെ കണ്ടെത്തി ആരാധകർ

Yuzvendra Chahal spotted with RJ Mahvash at Champions Trophy final: ആരാണ് ഈ പെൺകുട്ടിയെന്നായിരുന്നു.കിവീസ് വിക്കറ്റുകള്‍ വീഴുന്നത് ആഘോഷിക്കുന്നതിനൊപ്പം അല്‍പസമയം ആരാധകര്‍ ചാഹലിന്‍റെ സുഹൃത്തിനെ സൈബറിടത്തില്‍ തിരയാനും തുടങ്ങി.

Champions Trophy 2025: ഒടുവില്‍ കിട്ടി! ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെ ചഹലിനൊപ്പം കളി കാണാനെത്തിയ സുന്ദരിയെ കണ്ടെത്തി ആരാധകർ
ആര്‍ജെ മഹാവേഷ്Image Credit source: x (twitter)
sarika-kp
Sarika KP | Published: 10 Mar 2025 10:09 AM

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ആഘോഷ രാവായിരുന്നു കഴിഞ്ഞ ദിവസം. ചാമ്പ്യന്‍സ് ട്രോഫിയിൽ ന്യൂസലൻഡ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഒരു ഓവർ ബാക്കിയിരിക്കെയാണ് ഇന്ത്യ വിജയം നേടിയത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലും വാർത്തകളിലും രോഹിത് ശര്‍മയും ടീമുമാണ് താരം. എന്നാൽ അതിനിടെയിൽ ക്രിക്കറ്റ് ​ഗ്യാലറിയിൽ നിന്നുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കളി കാണാൻ എത്തിയ സ്പിന്നര്‍ യൂസ്‍വേന്ദ്ര ചാഹലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഗ്യാലറിയില്‍ താരം ചാഹലും മത്സരം കാണാനിരിക്കുന്നത് ആരാധകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് നോക്കിയത്. എന്നാൽ ക്യാമറകള്‍ ഒന്നു കൂടി ചാഹലിനിടുത്തേക്ക് പോയതോടെ ആരാധകർക്കിടയിൽ താരം ചർച്ചാവിഷയമായി മാറി.

 

Also Read: ചെറുതായി ഒന്ന് ഫോട്ടോ മാറിപ്പോയി; അബദ്ധം മനസിലായതോടെ വലിച്ചു; ഇന്ത്യയുടെ കിരീടനേട്ടത്തിൽ എയറിലായി നടൻ മുകേഷ്

ഇതിനു കാരണം ചാഹലിനൊപ്പം ഇരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. പിന്നീടുള്ള ചർച്ച ആരാണ് ഈ പെൺകുട്ടിയെന്നായിരുന്നു.കിവീസ് വിക്കറ്റുകള്‍ വീഴുന്നത് ആഘോഷിക്കുന്നതിനൊപ്പം അല്‍പസമയം ആരാധകര്‍ ചാഹലിന്‍റെ സുഹൃത്തിനെ സൈബറിടത്തില്‍ തിരയാനും തുടങ്ങി. ഒടുവില്‍ ആരാധകർ ആ ആളെ കണ്ടെത്തുകയും ചെയ്തു. യൂട്യൂബര്‍ കൂടിയായ ആര്‍ജെ മഹാവേഷ് ആയിരുന്നു ചാഹലിനൊപ്പമുണ്ടായിരുന്ന സുന്ദരിയായ പെണ്‍കുട്ടി.

മുൻപും ചാഹലിനൊപ്പം മഹാവേഷിനെ പലപ്പോഴും കണ്ടിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇരുവരും പ്രണയത്തിലെന്ന പ്രചാരണങ്ങള്‍ തള്ളി മഹാവേഷ് മുമ്പ് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനിടെ ട്രെന്‍ഡിങ്ങായി. എന്നാൽ പുതിയ പോസ്റ്റ് വീണ്ടും ചർച്ചയായതോടെ പ്രണയത്തിലാണോ എന്ന ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടുന്നു.