Rohit Sharma and Virat Kohli: ടി20 ലോകകപ്പിലെ പോലെ സംഭവിക്കുമോയെന്ന് ആശങ്ക; വിരാടിന്റെയും രോഹിതിന്റെയും വാക്കുകള്‍ക്ക് കാതോര്‍ത്ത് ആരാധകര്‍; ഒടുവില്‍ സുപ്രധാന പ്രഖ്യാപനം
Rohit Sharma and Virat Kohli break silence on retirement speculations: ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ രോഹിതും വിരാടും, ഏകദിനത്തില്‍ നിന്ന് വിരമിക്കുമോയെന്ന സംശയം ശക്തമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിതിനെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുമെന്ന അഭ്യൂഹവും പ്രചരിച്ചു. ഒടുവില്‍ രോഹിതും വിരാടും നിലപാട് വ്യക്തമാക്കി

ടി20 ലോകകപ്പിന്റെ കിരീടനേട്ടത്തിന് പിന്നാലെയായിരുന്നു രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും, രവീന്ദ്ര ജഡേജയും 20 ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കിരീടനേട്ടത്തിന്റെ സന്തോഷത്തിനിടയിലും സൂപ്പര്‍ താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനം ആരാധകര്‍ക്ക് നിരാശയായി. ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെ രോഹിതും വിരാടും, ഏകദിനത്തില്‍ നിന്ന് വിരമിക്കുമോയെന്ന സംശയവും ശക്തമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിതിനെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുമെന്ന അഭ്യൂഹവും കിംവദന്തികള്‍ക്ക് ഇന്ധനം പകര്‍ന്നു. ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് രോഹിതും വിരാടും നിലപാട് വ്യക്തമാക്കി. ആരാധകര്‍ക്ക് സന്തോഷം തരുന്ന പ്രഖ്യാപനം.
വിരമിക്കുന്നില്ലെന്ന് രോഹിത്
ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നില്ലെന്നായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീടനേട്ടത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞത്. അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇക്കാര്യം പറഞ്ഞതെന്നും രോഹിത് വ്യക്തമാക്കി.




ROHIT SHARMA DROPS BANGER. 🎤
– 2027 World Cup in South Africa.🤞🇮🇳 pic.twitter.com/SKPGbIOeQg
— Mufaddal Vohra (@mufaddal_vohra) March 9, 2025
ഇപ്പോഴില്ലെന്ന് വിരാടും
ഇപ്പോള്‍ വിരമിക്കുന്നില്ലെന്ന് വിരാട് കോഹ്ലിയും പറഞ്ഞു. നിലവിലെ താരങ്ങള്‍ക്ക് ബാറ്റൺ ഏറ്റെടുത്ത് രാജ്യത്തിനായി മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിയുമെന്ന് തോന്നുമ്പോള്‍ താനും പോകുമെന്ന് വിജയത്തിനുശേഷം ന്യൂസിലന്‍ഡ് മുന്‍താരം സൈമൺ ഡൗളിനോട് സംസാരിക്കവേ കോഹ്‌ലി പറഞ്ഞു.
കഴിയുന്നത്ര താരങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അനുഭവങ്ങള്‍ പങ്കിടാറുണ്ട്. അവരുടെ ഗെയിം മെച്ചപ്പെടുത്താന്‍ കഴിയുന്നതുപോലെ ശ്രമിക്കുന്നുണ്ട്. മെച്ചപ്പെട്ട സ്ഥാനത്തെത്തുമ്പോള്‍ പോകാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.
രവീന്ദ്ര ജഡേജ വിരമിക്കുമോ?
എന്നാല്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തന്റെ സ്‌പെല്‍ അവസാനിച്ചതിന് ശേഷം ജഡേജയെ കോഹ്ലി ആലിംഗനം ചെയ്തിരുന്നു. ഈ ആലിംഗനം ജഡേജ വിരമിക്കുന്നതിന്റെ സൂചനയാണോയെന്നാണ് ആരാധകരുടെ സംശയം.