News9 Indian Tigers And Tigresses Season 2 : ഇന്ത്യൻ ഫുട്ബോളിൻ്റെ പുതിയ ഭാവിയെ തേടി ‘ ന്യൂസ് 9 ഇന്ത്യൻ ടൈഗേഴ്സ് ആൻഡ് ടൈഗ്രസസ് സീസൺ 2’ ; അസമിൽ തുടക്കം!

അസമിലെ ദിബ്രുഗഡിലാണ് ട്രയൽസിന് തുടക്കമായത്. അസമിന് പുറമെ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ന്യൂസ് 9 ഇന്ത്യൻ ടൈഗേഴ്സ് ആൻഡ് ടൈഗ്രസസ്' സീസൺ 2 ട്രെയൽസ് സംഘടിപ്പിക്കുന്നതാണ്

News9 Indian Tigers And Tigresses Season 2 : ഇന്ത്യൻ ഫുട്ബോളിൻ്റെ പുതിയ ഭാവിയെ തേടി  ന്യൂസ് 9 ഇന്ത്യൻ ടൈഗേഴ്സ് ആൻഡ് ടൈഗ്രസസ് സീസൺ 2 ; അസമിൽ തുടക്കം!

News9 Indian Tigers And Tigresses Season 2 Assam Trials

Updated On: 

06 Mar 2026 | 07:17 PM

ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നും പുറംലോകം അറിയാതെ പോകുന്ന ഫുട്ബോൾ പ്രതിഭകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ടിവി 9 നെറ്റ്‌വർക്ക് (TV9 Network) സംഘടിപ്പിക്കുന്ന വമ്പൻ ടാലന്റ് ഹണ്ട് ആണ് ‘ഇന്ത്യൻ ടൈഗേഴ്സ് ആൻഡ് ടൈഗ്രസസ്’. ഇതിന്റെ രണ്ടാം സീസണിന് അസമിലെ ദിബ്രുഗഡിൽ തുടക്കമായി. 11 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് ട്രയൽസുകൾ സംഘടിപ്പിക്കുന്നത്.

ദിബ്രുഗഡിലെ ഡിഎസ്എ സ്റ്റേഡിയത്തിൽ നടന്ന ട്രയൽസിൽ അസമിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്തു. കഠിനമായ വെയിലിനെപ്പോലും അവഗണിച്ചാണ് കുട്ടികൾ തങ്ങളുടെ ഫുട്ബോൾ പാടവം സെലക്ടർമാർക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. യൂറോപ്പിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച താരങ്ങൾക്ക് യൂറോപ്പിൽ പോയി ലോകോത്തര നിലവാരത്തിലുള്ള പരിശീലനം നേടാനുള്ള സുവർണ്ണാവസരമാണ് ലഭിക്കുക.

ദിബ്രുഗഡിലെ തുടക്കത്തിന് പിന്നാലെ ഇന്ത്യയിലെ 40-ലധികം നഗരങ്ങളിൽ വരും ആഴ്ചകളിൽ ട്രയൽസുകൾ നടക്കും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഫുട്ബോൾ പ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. “ഇന്ത്യൻ ഫുട്ബോളിന്റെ ഗതി മാറ്റാൻ ശേഷിയുള്ള പ്രതിഭകൾ നമ്മുടെ ഗ്രാമങ്ങളിലുണ്ട്. അവരെ കണ്ടെത്തി ശരിയായ ദിശ നൽകുകയാണ് ഈ പദ്ധതിയൂടെ ലക്ഷ്യം,” എന്ന് സംഘാടകർ വ്യക്തമാക്കി.

ട്രയിൽസിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂറോപ്യൻ പരിശീലകരുടെ കീഴിൽ അത്യാധുനിക രീതിയിലുള്ള പരിശീലനം ലഭ്യമാക്കും. അന്താരാഷ്ട്ര തലത്തിലുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഇന്ത്യൻ ദേശീയ ടീമിലേക്കും പ്രമുഖ ക്ലബ്ബുകളിലേക്കും എത്താനുള്ള വഴിത്തിരിവും കൂടിയാകും ഈ ടാലൻ്റ് ഹണ്ട്. ഭാരതീയ ഫുട്ബോളിന് പുതിയ ഊർജ്ജം പകരുന്ന ഈ പദ്ധതിയിലൂടെ അടുത്ത തലമുറയിലെ സുനിൽ ഛേത്രിമാരെയും ആശാലത ദേവിമാരെയും കണ്ടെത്താനാകുമെന്നാണ് ഫുട്ബോൾ ലോകത്തിന്റെ പ്രതീക്ഷ.

Follow Us
Related Stories
Women’s Asia Cup 2026: ഹർമൻപ്രീത് നയിക്കും! പ്രേമ റാവത്തിന് വീണ്ടും അവസരം, ഏഷ്യ കപ്പിൽ തരംഗമാകാൻ ഇന്ത്യയുടെ പെൺപട
Commonwealth Games 2026: കോമണ്‍വെല്‍ത്തിന് കൊടിയിറക്കം; 2030ല്‍ ഇന്ത്യ വേദിയാകും, പതാകയും ബാറ്റണും കൈമാറി
ഇനി അഹമ്മദാബാദില്‍ കാണാം! ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 39 മെഡലുകള്‍
Gianni Infantino: ഇതിനെക്കാള്‍ എന്ത് ഡീസന്റായിരുന്നു വെറുതെയിരിക്കുന്നത്! ജിയാനി ഇൻഫാന്റീനോയുടെ കസേര ഇളകുന്നു
കരിയര്‍ ഇരുട്ടില്‍, നെഞ്ചു തകര്‍ന്ന് താരങ്ങള്‍! ജാംഷെഡ്പൂർ എഫ്‌സിയോട് തിരിച്ചുവരൂവെന്ന്‌ സുനില്‍ ഛേത്രി
Commonwealth Games 2026: അഭിമാനമായി ബോക്‌സര്‍മാര്‍; കോമണ്‍വെത്തില്‍ പത്താം ദിനം ഇന്ത്യയ്ക്ക് 16 മെഡലുകള്‍
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
മൈഗ്രേന്‍ വേദന കൂട്ടുന്ന തെറ്റായ അഞ്ച് ശീലങ്ങള്‍
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി