Neymar Retirement: കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

Neymar Announces Brazil Retirement After FIFA World Cup Defeat to Norway: മത്സരം 16ാം റൗണ്ടില്‍ നോര്‍വേയോട് 2-1ന് പരാജയപ്പെട്ടതോടെയാണ് ആരാധകരുടെ ഉള്ളുലയ്ക്കും വാര്‍ത്ത നെയ്മര്‍ പങ്കുവെച്ചത്, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നെയ്മര്‍ ഇനിയുണ്ടാകില്ല. 16 വര്‍ഷത്തെ തിളക്കമാര്‍ന്ന അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്തിയാണ് താരത്തിന്റെ മടക്കം.

Neymar Retirement: കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

നെയ്മര്‍

Updated On: 

06 Jul 2026 | 07:53 AM

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ നോര്‍വേയോട് പരാജയപ്പെട്ടചിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍. മത്സരം 16ാം റൗണ്ടില്‍ നോര്‍വേയോട് 2-1ന് പരാജയപ്പെട്ടതോടെയാണ് ആരാധകരുടെ ഉള്ളുലയ്ക്കും വാര്‍ത്ത നെയ്മര്‍ പങ്കുവെച്ചത്, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നെയ്മര്‍ ഇനിയുണ്ടാകില്ല. 16 വര്‍ഷത്തെ തിളക്കമാര്‍ന്ന അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്തിയാണ് താരത്തിന്റെ മടക്കം.

ന്യൂജേഴ്‌സില്‍ നടന്ന മത്സരത്തിന് ശേഷമാണ് നെയ്മറിന്റെ പ്രഖ്യാപനം വന്നത്. സ്റ്റോപ്പേജ് ടൈംമില്‍ നെയ്മര്‍ പെനാല്‍റ്റി നേടിയെങ്കിലും എര്‍ലിങ് ഹാലാന്‍ഡിന്റെ അവസാന ഇരട്ട ഗോളില്‍ ബ്രസീല്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. ലോകകപ്പ് നേടുന്നതിലേക്ക് ബ്രസീലിനെ എത്തിക്കാന്‍ താന്‍ എല്ലാം നല്‍കിയെന്നാണ് മത്സരത്തിന് ശേഷം നെയ്മര്‍ പ്രതികരിച്ചത്. എന്നാല്‍ തന്റെ അന്താരാഷ്ട്ര കഥകള്‍ക്ക് വിരാമം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷെ ഇപ്പോള്‍ അതെല്ലാം കഴിഞ്ഞു, ഇവിടെ തുടങ്ങി, ഇവിടെ തന്നെ അവസാനിച്ചിരിക്കുന്നു, വികാരഭരിതനായി നെയ്മര്‍ പറഞ്ഞു.

ലോകത്തെ കണ്ണീരണിയിച്ച് മടക്കം

1990ന് ശേഷം ഇതാദ്യമായാണ് ഫിഫ ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്താകുന്നത്. 79ാം മിനിറ്റിലും 90ാം മിനിറ്റിലും ഹാലന്‍ഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ 68ാം മിനിറ്റില്‍ കാര്‍ലോ ആഞ്ചലോട്ടി നേടിയ ഗോള്‍ മാത്രമാണ് ബ്രസീലിന് ആശ്വാസം പകര്‍ന്നത്. ഇതോടെ ആ 34 കാരന്‍ കാണികളെ കണ്ണീരിലാഴ്ത്തി, തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Also Read: 5 ലക്ഷം ജനങ്ങൾ, ഒരൊറ്റ മനസ്സ്, തോറ്റിട്ടും ജയിച്ചവർ! ഇത് ലോകത്തിന്റെ ഹൃദയം കവര്‍ന്ന കാംബോ വെര്‍ദെ

80 ഗോളുകളാണ് ലോകകപ്പ് ചരിത്രത്തില്‍ ബ്രസീലിനായി നെയ്മര്‍ നേടിയത്, ഫുട്‌ബോള്‍ ഇതിഹാസം പെലെയേക്കാള്‍ മൂന്ന് ഗോളുകള്‍ കൂടുതല്‍. 130 മത്സരങ്ങള്‍ കളിച്ച അദ്ദേഹം പട്ടികയില്‍ കഫുവിന് പിന്നില്‍ രണ്ടാം സ്ഥാനമാണ് ഉറപ്പിച്ചത്. കഴിഞ്ഞ ഏറെകാലമായി പരിക്കുകള്‍ നെയ്മറിനെ അലട്ടിയിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ കാലിനേറ്റ പരിക്കില്‍ നിന്നും രക്ഷപ്പെട്ട് ലോകകപ്പിലേക്ക് തിരിച്ചുവന്ന അദ്ദേഹം ഒരിക്കലും ഇങ്ങനെയൊരു തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. സ്‌കോട്ട്‌ലന്‍ഡിനെതിരെ പകരക്കാരനായി ഇറങ്ങുന്നതിന് മുമ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും സാന്റോസ് സ്‌ട്രൈക്കര്‍ കളിക്കളത്തില്‍ ഇറങ്ങിയിരുന്നില്ല. ഇതിന് ശേഷം നോര്‍വേയ്‌ക്കെതിരെയും അദ്ദേഹം കളിച്ചില്ല.

തലമുറകളെ അമ്പരപ്പിച്ച താരം

2010ലാണ് സീനിയര്‍ മത്സരത്തില്‍ നെയ്മര്‍ അരങ്ങേറ്റം കുറിക്കുന്നത്. 80 ഗോളുകള്‍ ഇതിനകം നേടിയ അദ്ദേഹം ബ്രസീലിന്റെ എക്കാലത്തെയും മികച്ച പുരുഷ ഗോള്‍ സ്‌കോററായിരുന്നു. നാല് ഫിഫ ലോകകപ്പുകളിലൂടെ ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹം ബ്രസീലിയന്‍ ഫുട്‌ബോളിന്റെ മുഖമായി നില്‍ക്കുന്നുണ്ട്. രാജ്യം കൈവിട്ട ലോകകപ്പ് തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെങ്കിലും അന്താരാഷ്ട്ര വേദിയില്‍ നെയ്മറിന് ലഭിച്ചത് വലിയ അംഗീകാരങ്ങളാണ്. 2013ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്, 2012 ലെ ലണ്ടന്‍ ഗെയിംസില്‍ വെള്ളി, 2016ല്‍ റിയോയില്‍ സ്വര്‍ണം എന്നിവ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

English Summary

Brazilian football star Neymar has announced his retirement from international football after Brazil’s World Cup defeat to Norway. The veteran forward brings an end to his illustrious career with the Brazil national team following the tournament exit.

Follow Us
Related Stories
‘തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല’! ബ്രസീൽ തോറ്റപ്പോൾ ജയിച്ചത് ചരിത്രം!
5 ലക്ഷം ജനങ്ങൾ, ഒരൊറ്റ മനസ്സ്, തോറ്റിട്ടും ജയിച്ചവർ! ഇത് ലോകത്തിന്റെ ഹൃദയം കവര്‍ന്ന കാംബോ വെര്‍ദെ
FIFA World Cup 2026: കാനറികളെ പേടിപ്പിക്കുന്നത് ആ ചരിത്രം! നോര്‍വേയ്‌ക്കെതിരെ ബ്രസീലിന് തീര്‍ക്കേണ്ടത് 24 വര്‍ഷത്തെ പ്രതികാരം
Vozinha: രണ്ടുനാലു ദിനം കൊണ്ട് വൊസീഞ്ഞയെ തണ്ടിലേറ്റിയതും ഫിഫ! കാംബോ വെര്‍ദെയുടെ ഹീറോ ഇനിയെങ്ങോട്ട്?
മിശിഹയ്ക്കെതിരേ പൊരുതി വീണവരെ ഉയർത്തി ‘അ‌യാൾ’ അ‌വരുടെ ‘​ദൈവ’മായി! കാൽപ്പന്തിലെ ‘ചരിത്ര പുരുഷൻ’ ആയി
Indian Football Crisis: നമുക്കുമില്ലേ ലോകകപ്പ് സ്വപ്നം! എവിടെയാണ് പിഴച്ചത്? ഇന്ത്യൻ ഫുട്ബോളിനെ തകർത്തത് ആര്?
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം