5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Olympics 2024: നീരജിന് വെള്ളി; സ്വര്‍ണം എറിഞ്ഞെടുത്ത് പാക്കിസ്ഥാന്‍ താരം

Neeraj Chopra won Silver Medal: നീരജ് നടത്തിയ മറ്റ് ശ്രമങ്ങളെല്ലാം ഫൗളുകളായിരുന്നു. ആദ്യ ശ്രമം ഫൗളായ പാക്ക് താരം രണ്ടാം റൗണ്ടില്‍ മിന്നും പ്രകടനം കാഴ്ചവെച്ചു. മൂന്നാം റൗണ്ടില്‍ 88.72 മീറ്ററാണ് പാക്ക് താരം പിന്നിട്ടത്.

Olympics 2024: നീരജിന് വെള്ളി; സ്വര്‍ണം എറിഞ്ഞെടുത്ത് പാക്കിസ്ഥാന്‍ താരം
PTI Image
Follow Us
shiji-mk
SHIJI M K | Published: 09 Aug 2024 06:07 AM

ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന അഞ്ചാം മെഡല്‍ ആണിത്. ഫൈനലില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന നീരജിന് സ്വര്‍ണം സ്വന്തമാക്കാനായില്ല. രണ്ടാം റൗണ്ടില്‍ 89.45 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് വെള്ളി ഉറപ്പിച്ചത്. നീരജിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. എന്നാല്‍ 90 മീറ്റര്‍ എന്ന സ്വപ്‌നം സാധ്യമാക്കാന്‍ താരത്തിനായില്ല.

92.97 മീറ്റര്‍ എറിഞ്ഞ പാക്കിസ്ഥാന്‍ താരം അര്‍ഷദ് നദീമിനാണ് സ്വര്‍ണം നേടിയത്. ഒളിമ്പിക്‌സിലെ റെക്കോര്‍ഡ് ദൂരം കീഴടക്കിയാണ് അര്‍ഷദ് രണ്ടാം അവസരത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. 2008ല്‍ ബെയ്ജിങ്ങില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്‍കില്‍ഡ്‌സന്റെ പേരിലുണ്ടായിരുന്ന 90.57 മീറ്ററിന്റെ റെക്കോര്‍ഡാണ് അര്‍ഷദ് മറികടന്നത്.

Also Read: Olympics 2024 : പരിക്ക്, നിർഭാഗ്യം, ഗ്രീൻ കാർഡ്; തിരിച്ചടികളിൽ ഉറച്ചുനിന്ന് ഹോക്കിയിൽ ടീം ഇന്ത്യക്ക് വെങ്കലം

നീരജ് നടത്തിയ മറ്റ് ശ്രമങ്ങളെല്ലാം ഫൗളുകളായിരുന്നു. ആദ്യ ശ്രമം ഫൗളായ പാക്ക് താരം രണ്ടാം റൗണ്ടില്‍ മിന്നും പ്രകടനം കാഴ്ചവെച്ചു. മൂന്നാം റൗണ്ടില്‍ 88.72 മീറ്ററാണ് പാക്ക് താരം പിന്നിട്ടത്. കൂടാതെ ആദ്യ മൂന്ന് റൗണ്ടുകള്‍ക്ക് ശേഷം എട്ട് താരങ്ങളാണ് അവസാന റൗണ്ടിലേക്ക് കടന്നത്. 88.54 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞിട്ട ഗ്രെനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് വെങ്കലം.

അവസാന റൗണ്ടിലേക്ക് അര്‍ഷദ് നദീമിന്‍, നീരജ് ചോപ്ര, ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് എന്നിവര്‍ക്കൊപ്പം യാക്കൂബ് വാദ്‌ലെച്, ജൂലിയസ് യെഗോ, ജൂലിയന്‍ വെബര്‍, കെഷോണ്‍ വാല്‍കോട്ട്, ലാസി എറ്റലാറ്റോ എന്നിവരാണ് യോഗ്യത നേടിയിരുന്നത്.

Also Read: Olympics 2024 : ‘കുട്ടിയുടുപ്പിട്ട് കറക്കവും മോശം പെരുമാറ്റവും’; ആരാണ് ഒളിമ്പിക് വില്ലേജിൽ നിന്ന് പുറത്താക്കപ്പെട്ട ലുവാന അലോൻസോ?

പാരിസ് ഒളിമ്പിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടുന്ന നാലാം ഇന്ത്യന്‍ താരമാണ് നീരജ്. പിവി സിന്ധു, സുശീല്‍ കുമാര്‍, മനു ഭകാര്‍, എന്നിവരാണ് ഇതിന് മുമ്പ് മെഡല്‍ കൊയ്തത്.

Latest News