Olympics 2024: ഒളിമ്പിക്‌സിൽ വെല്ലുവിളിയുയർത്തി കോവിഡ്; ബ്രിട്ടീഷ് നീന്തൽ താരത്തിന് രോ​ഗം സ്ഥിരീകരിച്ചു

Covid In Olympics 2024: 100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്കിൽ ഫൈനൽ നടക്കാനിരിക്കേ, ഞായറാഴ്ചയാണ് പീറ്റിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങിയത്. തിങ്കളാഴ്ച ഫൈനലിനിറങ്ങി വെള്ളി മെഡൽ നേട്ടം കൈവരിക്കുകയും ചെയ്തു.

Olympics 2024: ഒളിമ്പിക്‌സിൽ വെല്ലുവിളിയുയർത്തി കോവിഡ്; ബ്രിട്ടീഷ് നീന്തൽ താരത്തിന് രോ​ഗം സ്ഥിരീകരിച്ചു

Adam Peaty.

Published: 

30 Jul 2024 07:32 AM

പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ (Olympics 2024) വെല്ലുവിളിയുയർത്തി കോവിഡ് (covid) ബാധ. ബ്രിട്ടീഷ് നീന്തൽ താരം ആദം പീറ്റിക്കാണ് കോവിഡ് രോ​ഗബാധയുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. നീന്തൽ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ കണ്ടെത്തിയത്. മത്സരിക്കുന്ന സമയത്തുതന്നെ പീറ്റിക്ക് ശാരീരികാസ്വസ്ഥതകൾ കണ്ടെത്തിയിരുന്നു.

100 മീറ്റർ ബ്രെസ്റ്റ്‌സ്‌ട്രോക്കിൽ ഫൈനൽ നടക്കാനിരിക്കേ, ഞായറാഴ്ചയാണ് പീറ്റിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങിയത്. തിങ്കളാഴ്ച ഫൈനലിനിറങ്ങി വെള്ളി മെഡൽ നേട്ടം കൈവരിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യാവസ്ഥ മോശമായതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. നീന്തലിൽ റിലേ വിഭാഗത്തിലും ഇരുപത്തൊൻപതുകാരനായ താരത്തിന് മത്സരമുണ്ട്.

ALSO READ: കാർഡ്ബോർഡിൻ്റെ കട്ടിൽ മോശം, എസി ഇല്ല; ഒളിമ്പിക്സ് വില്ലേജ് പോരെന്ന് അത്‌ലീറ്റുകൾ: വിഡിയോ കാണാം

നൂറുമീറ്ററിൽ രണ്ടുതവണ ചാമ്പ്യനായ പീറ്റി, ഞായറാഴ്ച നടന്ന ഫൈനലിൽ ഇറ്റലിയുടെ നിക്കോളോ മാർട്ടിനെൻഗിയോട് 0.02 സെക്കൻഡ് വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്.

അതിനിടെ പാരിസ് ഒളിമ്പിക്സ് വില്ലേജിലെ സൗകര്യങ്ങളെപ്പറ്റി പരാതിയുയർന്നിരുന്നു. കാർഡ്ബോർഡ് കട്ടിലിൽ ഉറക്കം ശരിയാവാത്തതും എസി ഇല്ലാത്തതുമൊക്കെ അത്‌ലീറ്റുകൾ സോഷ്യൽ മീഡീയയിലൂടെ പങ്കുവെക്കുന്ന വിഡിയോകളിൽ ചൂണ്ടിക്കാണിക്കുന്നു. കാർഡ്ബോർഡ് കട്ടിലിന് തീരെ വീതിയില്ലെന്നതാണ് അത്‌ലീറ്റുകളുടെ പ്രധാന പരാതി.

എല്ലാ അത്‌ലറ്റുകളുടെയും അളവുകളെടുത്ത് അവരുടെ അളവിനനുസരിച്ചാണ് തയ്യാറാക്കുന്നതെങ്കിലും കട്ടിലുകൾക്ക് തീരെ വലിപ്പം പോരെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ഒപ്പം, കട്ടിലുകൾക്ക് മൃദുത്വമില്ലെന്നും നന്നായി ഉറങ്ങാൻ കഴിയുന്നില്ലെന്നും താരങ്ങൾ പറയുന്നു. 100 ശതമാനം റീസൈക്കിൾ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന കട്ടിലാണെന്നും പ്രകൃതിയെ സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്നും അധികൃതർ പറയുന്നു.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം