Olympics 2024: ഒളിമ്പിക്‌സിൽ ഹീറോ ശ്രീജേഷ്; ഹോക്കിയിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിയിൽ

Olympics Hockey: മലയാളി താരം പി ആർ ശ്രീജേഷിന്റെ കിടിലൻ സേവുകളാണ് ഇന്ത്യക്ക് തുണയായത്. നിശ്ചിത സമയത്തിനകത്തെ മികവ് ശ്രീജേഷ് ഷൂട്ടൗട്ടിലും തുടർന്നതോടെ ഇന്ത്യ വിജയകിരീടം ചൂടുകയായിരുന്നു. ഷൂട്ടൗട്ടിൽ ബ്രിട്ടന്റെ രണ്ട് ഗോൾ ശ്രമങ്ങളാണ് ഇന്ത്യക്ക് തടയാനായത്.

Olympics 2024: ഒളിമ്പിക്‌സിൽ ഹീറോ ശ്രീജേഷ്; ഹോക്കിയിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിയിൽ

Olympics 2024.(Image credits: PTI)

Published: 

04 Aug 2024 16:37 PM

പാരീസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കി ക്വാർട്ടർ (Olympics Hockey) ഫൈനലിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യക്ക് (India) ജയം. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. നിശ്ചിത സമയത്തിൽ ഇരുടീമുകളും സമനില നേടി. മലയാളി താരം പി ആർ ശ്രീജേഷിന്റെ (Sreejesh) കിടിലൻ സേവുകളാണ് ഇന്ത്യക്ക് തുണയായത്. നിശ്ചിത സമയത്തിനകത്തെ മികവ് ശ്രീജേഷ് ഷൂട്ടൗട്ടിലും തുടർന്നതോടെ ഇന്ത്യ വിജയകിരീടം ചൂടി. ഷൂട്ടൗട്ടിൽ ബ്രിട്ടന്റെ രണ്ട് ഗോൾ ശ്രമങ്ങളാണ് ഇന്ത്യക്ക് തടയാനായത്.

ഒരു ജയമകലെ ഇന്ത്യക്ക് പാരീസിൽ മെഡലുറപ്പിക്കാനാകും. രണ്ടാം ക്വാർട്ടറിലെ 22-ാം മിനിറ്റിൽ ഹർമൻപ്രീതിന്റെ ഗോളിൽ ഇന്ത്യ ആദ്യമുന്നേറ്റം നടത്തി. പക്ഷേ, അഞ്ചു മിനിറ്റുകൾക്കകം ബ്രിട്ടൻ തിരിച്ചടിക്കുകയും ചെയ്തു. ലീ മോർട്ടനാണ് ബ്രിട്ടനായി ഗോൾ മടക്കിയത്. ഇതിനിടെ ഇന്ത്യയുടെ അമിത് രോഹിദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

ALSO READ: 52 വർഷത്തിലാദ്യമായി ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ; സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ലക്ഷ്യ സെൻ: ഇന്ത്യ ഇന്നലെ

അവസാന മിനിറ്റുകളിൽ ബ്രിട്ടൻ ഇന്ത്യൻ ഗോൾമുഖം നിരന്തരമായി വിറപ്പിച്ചെങ്കിലും ശ്രീജേഷിന്റെ മികവാർന്ന നീക്കങ്ങളും കിടിലൻ സേവുകളും ഇന്ത്യക്ക് രക്ഷയായി. തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യ 4-2ന് വിജയിക്കുകയായിരുന്നു. സെമിയിൽ ജർമനിയെയോ അർജിന്റീനയെയോ ആണ് നേരിടേണ്ടിവരിക.

സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ആരെന്നറിയാൻ ജർമനി- അർജൻറീന ക്വാർട്ടർ പോരാട്ടം കഴിയുന്നത് വരെ കാത്തിരിക്കണം. ഓഗസ്റ്റ് ആറിനാണ് സെമി ഫൈനൽ നടക്കുന്നത്. 13 ാം ഒളിമ്പിക്സ് മെഡലാണ് ഇന്ത്യൻ ഹോക്കി ടീമിനെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ ന്യൂ​സി​ലാ​ൻ​ഡി​നെ​ 3​-2​ന് ​തോ​ൽ​പ്പി​ച്ചാണ് ഇന്ത്യ മുന്നേറിയത്. തുടർന്ന് അ​ർ​ജ​ന്റീ​ന​യു​മാ​യി​ 1​-1​ന് ​സ​മ​നിലയിൽ പിരിഞ്ഞ ശേഷം അ​യ​ർ​ലാ​ൻ​ഡി​നെ​ 2​-0​ത്തി​ന് ​തോ​ൽ​പ്പി​ച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും