റൊണാള്‍ഡോ ഒരു വരവ് കൂടി വരും? യാത്രയയപ്പ് ഒരുക്കാന്‍ പോര്‍ച്ചുഗീസ് ഫെഡറേഷൻ
Cristiano Ronaldo International Retirement : ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നന്ദി അറിയിച്ച് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ. താരത്തിന് ഉചിതമായ യാത്രയയപ്പ് ഒരുക്കാനാണ് നീക്കം. ഇത് ഏത് രീതിയിലാകുമെന്ന് വ്യക്തമല്ല. വിടവാങ്ങല്‍ മത്സരമാണ് സംഘടിപ്പിക്കുന്നതെങ്കില്‍ റൊണാള്‍ഡോയ്ക്ക് ഒരിക്കല്‍ കൂടി പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ കളിക്കാനാകും.

Cristiano Ronaldo international retirement
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നന്ദി അറിയിച്ച് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ. താരത്തിന് ഉചിതമായ യാത്രയയപ്പ് ഒരുക്കാനാണ് നീക്കം. ഇത് ഏത് രീതിയിലാകുമെന്ന് വ്യക്തമല്ല. വിടവാങ്ങല്‍ മത്സരമാണ് സംഘടിപ്പിക്കുന്നതെങ്കില്‍ റൊണാള്‍ഡോയ്ക്ക് ഒരിക്കല്‍ കൂടി പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ കളിക്കാനാകും. പ്രചോദനം പകര്‍ന്ന നേതാവും, സമര്‍പ്പണത്തിന്റെ പ്രതീകവുമാണ് റൊണാള്‍ഡോയെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. റൊണാൾഡോയുടെ 23 വർഷത്തെ അന്താരാഷ്ട്ര കരിയറിന് അർഹമായ ആദരവ് നൽകുമെന്നായിരുന്നു ഫെഡറേഷന്റെ പ്രഖ്യാപനം.
“ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ച, ദീർഘകാലമായി ടീമിനെ നയിച്ച ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ നന്ദി രേഖപ്പെടുത്തുന്നു,” പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ അസാധാരണമായ പ്രയാണത്തെ, അതീവ നന്ദിയോടെയും വലിയ ആദരവോടെയും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഒരു മികച്ച കായികതാരം എന്നതിലുപരി, പ്രചോദനമേകുന്ന ഒരു നേതാവും, അർപ്പണബോധത്തിന്റെ ഉത്തമ മാതൃകയും, നമ്മുടെ ദേശീയ ടീമിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന പ്രതീകവുമായിരുന്നു അദ്ദേഹമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
234 മത്സരങ്ങളും 146 ഗോളുകളും അടയാളപ്പെടുത്തിയ ഐതിഹാസികമായ ഒരു അന്താരാഷ്ട്ര കരിയറിലുടനീളം, അദ്ദേഹം രാജ്യത്തെ തോളിലേറ്റുകയും, റെക്കോർഡുകൾ തകർക്കുകയും, ദേശീയ ഫുട്ബോൾ ചരിത്രത്തിൽ എന്നെന്നേക്കുമായി കൊത്തിവെക്കപ്പെടുന്ന നിമിഷങ്ങൾ കൈവരിക്കാൻ ടീമിനെ നയിക്കുകയും ചെയ്തുവെന്നും പോര്‍ച്ചുഗീസ് ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗ്രൗണ്ടിൽ ഓരോ തുള്ളി വിയർപ്പൊഴുക്കിയപ്പോഴും, ഓരോ ഗോൾ നേടിയപ്പോഴും, അഭിമാനത്തോടെ ക്യാപ്റ്റൻ ആംബാൻഡ് ധരിച്ചപ്പോഴും തങ്ങളുടെ ജേഴ്സിയോടുള്ള അദ്ദേഹത്തിന്റെ അളവറ്റ സ്നേഹമാണ് പ്രതിഫലിച്ചത്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയും പാരമ്പര്യവും കളിസ്ഥളത്തിന്റെ അതിരുകൾക്കും അപ്പുറത്തുള്ളതാണെന്നും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ടുതന്നെ, അർഹമായ ഒരു യാത്രയയപ്പില്ലാതെ കടന്നുപോകാൻ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ സമ്മതിക്കില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മഹത്തായ കരിയറിന് അനുയോജ്യമായ രീതിയിൽ ഒരു ആദരവ് സംഘടിപ്പിക്കാനും, ആസൂത്രണം ചെയ്യാനും, അതിൽ പങ്കാളിയാകാനും, സജീവമായി സംഭാവന നൽകാനുമാണ് തീരുമാനമെന്നും ഫെഡറേഷന്‍ അറിയിച്ചു.
2003 ഓഗസ്റ്റിൽ കസാഖിസ്ഥാനെതിരായ മത്സരത്തിലായിരുന്നു ദേശീയ ടീമിന് വേണ്ടി റൊണാള്‍ഡോ ആദ്യ മത്സരം കളിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ പകരക്കാരനായാണ് താരം കളിക്കളത്തിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് 23 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് താന്‍ വിരമിക്കുകയാണെന്ന് റൊണാള്‍ഡോ പ്രഖ്യാപിച്ചത്.
വിരമിക്കല്‍ പ്രഖ്യാപനം
തന്റെ ഏഴാം നമ്പര്‍ ജഴ്‌സി കൈമാറാനുള്ള സമയമായെന്ന് പറഞ്ഞാണ് റൊണാള്‍ഡോ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 2003 ഓഗസ്റ്റിൽ ആരംഭിച്ച് തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ആ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ, ഈ തീരുമാനമെടുക്കുന്നത് ഏറെ വികാരനിർഭരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
The Portuguese Football Federation is planning a special farewell tribute for Cristiano Ronaldo following his international retirement. Ronaldo officially ended his legendary 23-year journey with the Portugal national team through an emotional social media video.