AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇത് രക്ഷിക്കാനുള്ള ശിക്ഷ! ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർചുഗൽ സസ്പെൻഡ് ചെയ്തു

Portugal officially suspended Cristiano Ronaldo: പോർച്ചുഗൽ ജനതയോട് യഥാർത്ഥ കാരണങ്ങൾ അനുയോജ്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും സഹതാരങ്ങൾക്ക് ആശംസകൾ നേരുന്നതായും പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാമ്പ് വിട്ടത്. എന്നാൽ റോണോ പോയാലും ഒന്നും സംഭവിക്കില്ല എന്ന നിലപാടിലാണ് പിന്നീട് നടന്ന പത്രസമ്മേളനത്തിൽ പരിശീലകൻ ജോർജ്ജ് ജീസസ് പ്രതികരിച്ചത്.

ഇത് രക്ഷിക്കാനുള്ള ശിക്ഷ! ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർചുഗൽ സസ്പെൻഡ് ചെയ്തു
Portugal Officially Suspended Cristiano RonaldoImage Credit source: Portugal team Instagram
Prasanth Kumar
Prasanth Kumar | Published: 10 Oct 2026 | 09:10 PM

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർചുഗൽ ഔദ്യോഗികമായി സസ്പെൻഡ് ചെയ്തു. ടീം കോച്ചുമായുള്ള അ‌ഭിപ്രായ വ്യത്യാസത്തെ തുടർന്ന് ടീം ക്യാമ്പ് വിട്ട സംഭവത്തിൽ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ (FPF) ആണ് അ‌ച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. യുവേഫ നേഷൻസ് ലീഗ് മത്സരത്തിനിടയിൽ നോർവെക്കെതിരായ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ടായി വാം അപ്പ് ചെയ്യിപ്പിച്ചിട്ടും കളിപ്പിക്കാതിരുന്നതിലും, തുടർന്ന് ഡെൻമാർക്കിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ അവസരം നൽകാത്തതിലും പരിശീലകൻ ജോർജ്ജ് ജീസസുമായി ഉടക്കിയ റൊണാൾഡോ, പ്രതിഷേധിച്ച് പരിശീലന ക്യാമ്പ് വിടുകയായിരുന്നു. തുടർന്ന് സാമൂഹികമാധ്യമത്തിലൂടെ റൊണാൾഡോ തന്നെ താൻ പുറത്തുപോയ സംഭവം തുറന്നുപറയുകയും ചെയ്തു. ഇതോടെ ടീമിലെ പൊട്ടിത്തെറി പരസ്യമായി.

പോർച്ചുഗൽ ജനതയോട് യഥാർത്ഥ കാരണങ്ങൾ അനുയോജ്യമായ സമയത്ത് വെളിപ്പെടുത്തുമെന്നും സഹതാരങ്ങൾക്ക് ആശംസകൾ നേരുന്നതായും പറഞ്ഞുകൊണ്ടാണ് റോണോ ടീം ക്യാമ്പ് വിട്ടത്. എന്നാൽ റോണോ പോയാലും ഒന്നും സംഭവിക്കില്ല എന്ന നിലപാടിലാണ് പിന്നീട് നടന്ന പത്രസമ്മേളനത്തിൽ പരിശീലകൻ ജോർജ്ജ് ജീസസ് പ്രതികരിച്ചത്. റോണോയെ തിരികെ കൊണ്ടുവരാൻ പോർചുഗൽ ടീം അ‌ധികൃതർ നീക്കം നടത്തുന്നതായും വാർത്തകൾ വന്നു.

Also Read: മാറ്റ് കുറയാത്ത ഒന്നൊന്നര ഷോ! 190 റൺസ്: ഡർബനിൽ അ‌ഞ്ച് ചരിത്രങ്ങൾ മാറ്റി​യെഴുതി മാറ്റ് റെൻഷോ ബാറ്റിങ്

പിന്നീട് ക്യാമ്പ് വിട്ടുപോയതിൽ ഖേദം പ്രകടിപ്പിച്ച് റൊണാൾഡോ തന്നെ മാപ്പ് ചോദിച്ച് രംഗത്തെത്തുകയുണ്ടായി. തന്റെ പെരുമാറ്റത്തിൽ ആരാധകരോട് മാപ്പ് ചോദിച്ച റൊണാൾഡോ, ഫെഡറേഷൻ നൽകുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നില്ലെന്നും ശിക്ഷാകാലാവധിക്ക് ശേഷം ദേശീയ ടീമിനായി വീണ്ടും കളത്തിൽ തിരിച്ചെത്തുമെന്നും റോണോ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗിക നടപടി വന്നിരിക്കുന്നത്.

“ഒക്ടോബർ 7-ന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട അച്ചടക്കപരമായ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി, ഒക്ടോബർ 9-ന് ചേർന്ന നോൺ-പ്രൊഫഷണൽ വിഭാഗത്തിന്റെ തീരുമാനപ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിരിക്കുന്നു,” എന്ന് പോർചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു. നിലവിലുള്ള ഓട്ടോമാറ്റിക് പ്രിവന്റീവ് സസ്പെൻഷന് പുറമേ, റോണോയ്ക്ക് മേൽ മറ്റൊരു താൽക്കാലിക സസ്പെൻഷൻ കൂടി ഏർപ്പെടുത്താൻ തീരുമാനിക്കുകയും ഈ നടപടിക്ക് അടിയന്തര സ്വഭാവം നൽകുകയും ചെയ്തു.” എന്ന് അ‌റിയിപ്പിൽ പറയുന്നു.

രക്ഷിക്കാനുള്ള ശിക്ഷ

പുറമേയ്ക്ക് റോണോയെ പോർചുഗൽ ശിക്ഷിച്ചു എന്ന് തോന്നുമെങ്കിലും ചെയ്ത കുറ്റത്തിന്റെ ഗൗരവവും അ‌തിനുള്ള നിയമപരമായ ശിക്ഷയും കണക്കിലെടുക്കുമ്പോൾ തൽക്കാലം റോണോ കാര്യമായി ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. കൃത്യമായ ന്യായീകരണമില്ലാതെ ദേശീയ ടീം ക്യാമ്പ് വിടുന്ന കളിക്കാർക്ക് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ്റെ (FPF) നിയമപ്രകാരം 1 മുതൽ 6 മാസം വരെ വിലക്കും പിഴയും ആണ് ശിക്ഷ.

എന്നാൽ FPF ചട്ടങ്ങളിലെ 244-ാം അനുച്ഛേദ പ്രകാരം ഒരു കളിക്കാരൻ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പൂർണ്ണമായി അംഗീകരിക്കുകയും തെറ്റ് സമ്മതിക്കുകയും ചെയ്താൽ, അയാൾക്ക് ലഭിക്കാവുന്ന പരമാവധി, കുറഞ്ഞ ശിക്ഷകളുടെ കാലാവധി പകുതിയായി കുറയ്ക്കാം. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിച്ച റൊണാൾഡോ ആരാധകരോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുകയും തനിക്ക് പിഴ ചുമത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

English Summary

Superstar Cristiano Ronaldo has been officially suspended by Portugal. The Portuguese Football Federation (FPF) took disciplinary action following the incident where he left the team camp due to a disagreement with the team coach. Reports indicate that Ronaldo was dissatisfied with the team selection for Portugal’s Nations League matches.

Follow Us