AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും തസ്‌തികകൾ സൃഷ്‌ടിക്കും, കമ്മ്യൂണിറ്റി കിച്ചൺ ജനുവരി 1 ന് – വമ്പൻ പ്രഖ്യാപനം

1500 Doctor and 500 Nurse Posts to Be Created In Kerala: കേരളത്തിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഇതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിൽ 1500 ഡോക്ടർമാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കും എന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പിന് ഔദ്യോഗികമായി കത്ത് കൊടുത്തു കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.

1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും തസ്‌തികകൾ സൃഷ്‌ടിക്കും, കമ്മ്യൂണിറ്റി കിച്ചൺ ജനുവരി 1 ന് – വമ്പൻ പ്രഖ്യാപനം
Minister K MuraleedharanImage Credit source: Facebook / K Muraleedharan
Amal KV
Amal KV | Updated On: 10 Oct 2026 | 08:13 PM

ആലപ്പുഴ: കേരളത്തിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഇതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിൽ 1500 ഡോക്ടർമാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കും എന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പിന് ഔദ്യോഗികമായി കത്ത് കൊടുത്തു കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്ന അവസരത്തിലാണ് മന്ത്രി വമ്പൻ പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ക്രമീകരിക്കുന്ന ആദ്യ കമ്മ്യൂണിറ്റി കിച്ചൺ വരുന്ന ജനുവരി ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനം ആണ് ഈ കമ്മ്യൂണി കിച്ചണിന്റെ സ്പോൺസർ ആയി വരിക എന്നും മന്ത്രി അറിയിച്ചു. നിലവിൽ ആരോഗ്യ മേഖലയിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞ മന്ത്രി അവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കാനുള്ള അലാവുദീന്റെ അത്ഭുത വിലക്ക് തന്റെ കൈവശം ഇല്ല എന്നും ആരോഗ്യ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഏതു പ്രതിസന്ധിയെ മറികടക്കാൻ കഴിയുമെന്നും മുരളീധരൻ ഓർമിപ്പിച്ചു.

Also Read: സിനിമാ തിയേറ്ററുകളില്‍ മിന്നല്‍ പരിശോധന: 26 കേസുകൾ, 62,000 രൂപ പിഴ ചുമത്തി

അതേസമയം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ വിവിധ സേവനങ്ങൾക്കായി അനിയന്ത്രിതമായി തുക ഈടാക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാനുള്ള ഒരുക്കവും മറുവശത്ത് നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ അമിത ചാർജുകൾ നിയന്ത്രിക്കുന്നതിനുവേണ്ടി പുതിയ നിയമം കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ പഠിക്കുന്നതിനും കരട് ബില്ല് തയ്യാറാക്കുന്നതിനുള്ള റിപ്പോർട്ട് നൽകുന്നതിനും വേണ്ടി നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ആയിരിക്കും തുടർ നടപടികൾ ഉണ്ടാവുക. വിവിധ പരിശോധനകൾ, ചികിത്സാ നടപടിക്രമങ്ങൾ, മുറികളുടെ വാടക തുടങ്ങിയ സേവനങ്ങൾക്ക് പല സ്വകാര്യ ആശുപത്രികളും തോന്നിയ പോലെയാണ് തുകയിടാക്കുന്നത് എന്ന പരാതികൾ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ട്. വിഷയത്തിൽ സർക്കാർ ഇടപെട്ട് ഇതിനൊരു നിയന്ത്രണം കൊണ്ടുവരികയാണെങ്കിൽ സാധാരണക്കാരായ രോഗികളെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ആശ്വാസമായിരിക്കും. കുറഞ്ഞ തുകയിൽ ചികിത്സ ലഭിക്കുമെന്ന സാഹചര്യമുണ്ടായാൽ പാവപ്പെട്ടവർക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയും.

English Summary

Health Minister K. Muraleedharan stated that the functioning of government hospitals in Kerala would be made more efficient. As part of this initiative, the Minister announced the creation of 1,500 new posts for doctors and 500 for nurses in government hospitals.

Follow Us