തിരികെ ടീമിലെടുക്കാൻ പ്ലാനിട്ട പോർചുഗൽ, സകലരെയും ഞെട്ടിച്ച് റൊണാൾഡോ; ഇനി പ്രതീക്ഷ ഒന്നുമാത്രം
Portugal was unaware of Cristiano Ronaldo's retirement plans: ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കുമെന്ന് പോർചുഗൽ ഫുട്ബോൾ ഫെഡറേഷന് (FPF) അറിവുണ്ടായിരുന്നില്ലെന്നും വിരമിക്കൽ പ്രഖ്യാപനം പോർച്ചുഗൽ ടീം അധികൃതരെയും പരിശീലകൻ ജോർജ് ജീസസിനെയും പൂർണ്ണമായും ഞെട്ടിച്ചെന്നും 'ദി അത്ലറ്റിക്' റിപ്പോർട്ടിനെ ഉദ്ധരിച്ച് ബീസോക്കർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

Portugal Planned To Call Cristiano Ronaldo Back
പോർചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കൽ പ്രഖ്യാപിച്ചത് അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടക്കാനിരുന്നതിന്റെ തലേന്ന് എന്ന് റിപ്പോർട്ട്. റൊണാൾഡോ വിരമിക്കുമെന്ന് പോർചുഗൽ ഫുട്ബോൾ ഫെഡറേഷന് (FPF) അറിവുണ്ടായിരുന്നില്ലെന്നും വിരമിക്കൽ പ്രഖ്യാപനം പോർച്ചുഗൽ ടീം അധികൃതരെയും പരിശീലകൻ ജോർജ് ജീസസിനെയും പൂർണ്ണമായും ഞെട്ടിച്ചെന്നും ‘ദി അത്ലറ്റിക്’ റിപ്പോർട്ടിനെ ഉദ്ധരിച്ച് ബീസോക്കർ (BeSoccer) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നവംബറിലെ നിർണ്ണായക യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ടീമിൽ റൊണാൾഡോയെ ഉൾപ്പെടുത്താൻ പോർച്ചുഗൽ പദ്ധതിയിട്ടിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം വന്നത്.
ഡെൻമാർക്കിനും വെയിൽസിനുമെതിരായ നിർണ്ണായക നേഷൻസ് ലീഗ് മത്സരങ്ങൾക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ജോർജ് ജീസസും പോർച്ചുഗൽ ഫെഡറേഷനും. നവംബർ 5-ന് വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് റൊണാൾഡോ ഫെഡറേഷൻ പ്രസിഡന്റിനെ നേരിട്ട് വിവരമറിയിച്ചത്. തനിക്ക് മുൻകൂട്ടി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നും മറ്റുള്ളവർ അറിഞ്ഞപ്പോഴാണ് താനും വിവരം അറിഞ്ഞതെന്നും പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കി.
Also Read: സ്കലോണിക്ക് മെസിയെ വേണം; പരിശീലക സംഘത്തിലേക്ക് ‘ക്ഷണം’! ഓഫർ സ്വീകരിക്കുമോ?
നവംബർ 6-ന് പോർചുഗൽ പുറത്തുവിടാൻ നിശ്ചയിച്ചിരുന്ന അന്തിമ ടീം പട്ടികയിൽ ക്യാപ്റ്റനായ റൊണാൾഡോയെ ഉൾപ്പെടുത്തിയിരുന്നതായി റിപ്പോർട്ട് പറയുന്നു. ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ദിവസമായ നവംബർ 5-ന്, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന വാർത്ത റൊണാൾഡോ പുറത്തുവിടുകയായിരുന്നു. അന്ന് മാത്രമാണ് റോണോ ഇക്കാര്യം എഫ്.പി.എഫ് പ്രസിഡന്റിനെ നേരിട്ട് അറിയിച്ചത്.
ലോകകപ്പ് അവസാനിച്ചതുമുതൽ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റൊണാൾഡോ ആലോചിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോയെൻകയുടെ അഭ്യർത്ഥന മാനിച്ചും, ജോർജ് ജെസ്യൂസിനെ പരിശീലകനായി നിയമിക്കുന്നതിന് പിന്തുണ നൽകിക്കൊണ്ടും റോണോ തൽക്കാലം ആ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ പിന്നീട് അപ്രതീക്ഷിതമായി പോർചുഗൽ കോച്ചുമായി ഉണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഒടുവിൽ റൊണാൾഡോയുടെ വിരമിക്കലിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു.
ഇനി പ്രതീക്ഷ വിടവാങ്ങൽ മത്സരം
പോർചുഗൽ ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇനി പ്രതീക്ഷ ഒന്നുമാത്രം, റോണോയുടെ വിടവാങ്ങൽ മത്സരം. അദ്ദേഹത്തിന് ഔദ്യോഗികമായി യാത്രയയപ്പ് മത്സരം സംഘടിപ്പിക്കാൻ പോർചുഗൽ ശ്രമം തുടരുകയാണ്. റോണോയുടെ വിടവാങ്ങൽ മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പരിശീലകൻ ജോർജ് ജീസസിനെ നിലനിർത്തിക്കൊണ്ട് വിടവാങ്ങൽ മത്സരം കളിക്കാൻ റോണോ തയാറാകില്ല എന്നതാണ് വിടവാങ്ങൽ മത്സരത്തിൽ നിലനിൽക്കുന്ന പ്രധാന പ്രതിസന്ധി.
English Summary
According to reports, Portuguese legend Cristiano Ronaldo announced his retirement just one day before he was set to be recalled to the national team. Citing ‘The Athletic’, a report by BeSoccer states that the Portuguese Football Federation (FPF) was unaware of Ronaldo’s intention to retire, and that the announcement came as a complete shock to both the national team officials and coach Jorge Jesus.