Ravindra Jadeja: രോഹിത്തിനും കോലിക്കും പിന്നാലെ ടി20യില്‍ നിന്ന് വിരമിച്ച് രവീന്ദ്ര ജഡേജ
Ravindra Jadeja Announces Retirement From T20: ഫൈനല്‍ മത്സരം പൂര്‍ത്തിയായതിനു പിന്നാലെ തന്നെ കോഹ്ലി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് സമ്മാനദാന ചടങ്ങുകള്‍ക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിതും വിരമിക്കല്‍ പ്രഖ്യാപിച്ചു.

രോഹിത് ശര്‍മയും വിരാട് കോഹ്ലിക്കും പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആണ് ഇപ്പോള്‍ പടിയിറങ്ങുന്നത്. Image: Instagram

ബാര്‍ബഡോസിലെ മിന്നും വിജയത്തിന് പിന്നാലെയാണ് ജഡേജയും കുട്ടി ക്രിക്കറ്റിനോട് വിടപറയുന്നത്. ടി20 കപ്പുമായി നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ജഡേജ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. Image: Instagram

''ഹൃദയം നിറഞ്ഞ നന്ദിയോടെ ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാന്‍ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെ പോലെ, ഞാന്‍ എപ്പോഴും എന്റെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ചത് നല്‍കിയിട്ടുണ്ട്. മറ്റ് ഫോര്‍മാറ്റുകളില്‍ അത് ഇനിയും തുടരുന്നതാണ്. ടി20 ലോകകപ്പ് വിജയിക്കുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, എന്റെ ടി20 അന്താരാഷ്ട്ര കരിയറിന്റെ ഏറ്റവും ഉന്നതിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഓര്‍മ്മകള്‍ക്കും സന്തോഷങ്ങള്‍ക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി,' ജഡേജ ഇന്‍സ്റ്റയില്‍ പങ്കുവെച്ച കുറിപ്പില്‍ ഇങ്ങനെ പറയുന്നു. Image: Instagram

എംഎസ് ധോണിയുടെ നേതൃത്വത്തില്‍ 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിലൂടെയായിരുന്നു ജഡേജ ടീമിലെത്തിയത്. പിന്നീട് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ വളര്‍ന്നു. ഇന്ത്യക്ക് വേണ്ടി 74 ടി20 മത്സരങ്ങളാണ് ജഡേജ കളിച്ചത്. ഇതില്‍ 54 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. Image: Instagram

515 റണ്‍സും ജഡേജ നേടിയിട്ടുണ്ട്. പുറത്താകാതെ 46 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. Image: Instagaram