Sanju Samson: സഞ്ജു ഫോണ്‍ വിളിക്കില്ല, കാലം കടന്നുപോയി എന്നാലും സംസാരിക്കില്ല: ചാരുലത

Charulatha Talks About Sanju Samson: സഞ്ജു സാംസണിന്റെ ഗ്രൗണ്ടിലെ പ്രകടനത്തിന് പുറമെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും, കുടുംബജീവിതവുമെല്ലാം എപ്പോഴും ചര്‍ച്ചയാകാറുണ്ട്. സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത രമേഷ് സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

Sanju Samson: സഞ്ജു ഫോണ്‍ വിളിക്കില്ല, കാലം കടന്നുപോയി എന്നാലും സംസാരിക്കില്ല: ചാരുലത

സഞ്ജു സാംസണ്‍, ചാരുലത

Updated On: 

09 Mar 2026 | 11:28 AM

മലയാളികള്‍ക്ക് എന്നും അഭിമാനമാണ് സഞ്ജു സാംസണ്‍. ലോകത്തിന്റെ ഏതുകോണില്‍ പോയി എന്തെല്ലാം നേടിയാലും സഞ്ജു സാംസണിനുള്ള എളിമയും വിനയവും തന്നെയാണ് ആരാധകര്‍ എപ്പോഴും വാഴ്ത്തുന്നത്. ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിടുമ്പോള്‍ ഇങ്ങ് കേരളക്കരയില്‍ മലയാളത്തിന്റെ സ്വന്തം അടുത്ത വീട്ടിലെ പയ്യന്റെ പവര്‍ ലോകം അറിഞ്ഞ സന്തോഷമാണ്.

സഞ്ജു സാംസണിന്റെ ഗ്രൗണ്ടിലെ പ്രകടനത്തിന് പുറമെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും, കുടുംബജീവിതവുമെല്ലാം എപ്പോഴും ചര്‍ച്ചയാകാറുണ്ട്. സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത രമേഷ് സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന പോസ്റ്റുകളാണ് പലപ്പോഴും സഞ്ജു എവിടെയാണ് എന്ത് ചെയ്യുകയാണ് എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സൂചനകള്‍ നല്‍കുന്നത്.

എന്നാല്‍ സഞ്ജു ഒരിക്കലും ഫോണ്‍ വിളിച്ച് അധികം സംസാരിക്കുന്ന ആളല്ലെന്ന് പറയുകയാണ് ചാരുലത. സഞ്ജു വളരെ കുറച്ച് മാത്രമേ ഫോണിലൂടെ സംസാരിക്കുകയുള്ളൂവെന്ന് ബിഹൈന്‍ഡ് ദി വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ പറയുന്നത്.

സഞ്ജുവിന് എപ്പോഴും ഒറ്റവാക്ക് മറുപടിയാണോ ഉണ്ടാകുക എന്ന അവതാരകന്റെ ചോദ്യത്തിന്, അതെ എപ്പോഴും സഞ്ജു അങ്ങനെയാണ് പറയുകയാണ് ചാരുലത.

Also Read: Basil Joseph -Sanju Samson: സഞ്ജു ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡൻ്റ് ബേസിൽ; സ്റ്റേഡിയത്തിന് പുറത്ത് ‘ബേസിൽ ഷോ’

“ഇപ്പോഴും സഞ്ജു ഫോണില്‍ ഒറ്റവാക്ക് മറുപടിയാണ്. കാലം കടന്നുപോയി എന്നാലും മാറ്റമില്ല. സഞ്ജു അധികം ഫോണില്‍ സംസാരിക്കില്ല. ഫോണില്‍ സംസാരിക്കുന്നത് ഇഷ്ടമേ അല്ല. സഞ്ജു അങ്ങനെ വിളിക്കുകയൊന്നുമില്ല, എപ്പോഴും അങ്ങനെയാണ്. ഇപ്പോള്‍ ഇയര്‍പോഡ്‌സ് വന്നതിന് ശേഷം പിന്നെയും വിളിക്കാറുണ്ട്, ഫോണ്‍ ഇങ്ങനെ പിടിക്കുന്നത് അത്ര ഇഷ്ടമല്ല,” ചാരുലത പറയുന്നു.

Loading...
Unable to load recommendations.
Follow Us
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു