AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shikhar Dhawan : വിരമിച്ച ശിഖർ ധവാൻ ലെജൻഡ്സ് ലീഗിൽ കളിക്കും; അടുത്ത സീസൺ ആരംഭിക്കുന്നത് സെപ്തംബറിൽ

Shikhar Dhawan Legend League Cricket : ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൻ്റെ വരുന്ന സീസണിൽ ശിഖർ ധവാൻ കളിക്കും. സെപ്തംബറിൽ നടക്കുന്ന പുതിയ സീസണിൽ ധ്=വാൻ കളിക്കുമെന്ന് അധികൃതർ അറിയിച്ചു.

Shikhar Dhawan : വിരമിച്ച ശിഖർ ധവാൻ ലെജൻഡ്സ് ലീഗിൽ കളിക്കും; അടുത്ത സീസൺ ആരംഭിക്കുന്നത് സെപ്തംബറിൽ
Shikhar Dhawan Legend League Cricket (Image Courtesy - PTI)
Abdul Basith
Abdul Basith | Published: 27 Aug 2024 | 08:50 PM

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശിഖർ ധവാൻ ലെജൻഡ്സ് ലീഗിൽ കളിക്കും. ലീഗിൻ്റെ വരുന്ന സീസണിൽ ധവാൻ കളിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 24നാണ് ധവാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ധവാനൊപ്പം ഈയിടെ വിരമിച്ച വിക്കറ്റ് കീപ്പർ ദിനേശ് കാത്തികും ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ കളിക്കും. സെപ്തംബറിലാണ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൻ്റെ പുതിയ സീസൺ ആരംഭിക്കുന്നത്.

ബിസിസിഐയുടെ നേതൃത്വത്തിൽ വിരമിച്ച താരങ്ങൾക്കായി ടി20 ലീഗ് ആരംഭിക്കുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2025ഓടെ ലീഗ് ആരംഭിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വിരമിച്ച താരങ്ങൾക്കായി വിവിധ ടി20 ലീഗുകൾ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇത്തരം ഒന്ന് ബിസിസിഐയും ആരംഭിച്ചേക്കുമെന്നാണ് വിവരം.

Also Read : Veterens T20 Cricket : വിരമിച്ച താരങ്ങൾക്കായി ക്രിക്കറ്റ് ലീഗ്; 2025ഓടെ ബിസിസിഐയുടെ ടി20 ലീഗ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

ഐപിഎലിന് സമാനമായി വിരമിച്ച താരങ്ങൾക്കുള്ള ടി20 ലീഗ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ചില മുൻ കളിക്കാൻ ബിസിസിഐയെ സമീപിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ആവശ്യപ്പെട്ട് താരങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷായെ സന്ദർശിച്ചു എന്ന് ദൈനിക് ജാഗരൻ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ബിസിസിഐ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

വിരമിച്ച ഇന്ത്യൻ താരങ്ങളിൽ പലരും പല ടി20 ലീഗിലും കളിക്കുന്നുണ്ട്. യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, സുരേഷ് റെയ്ന, ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ തുടങ്ങി വിരമിച്ച പലരും പല വെറ്ററൻസ് ലീഗിലും സജീവമാണ്. ഇവയൊക്കെ സാമ്പത്തികമായും നേട്ടമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിസിസിഐ ഇത്തരത്തിൽ ഒരു ലീഗ് നടത്തിയാൽ അത് താരങ്ങൾക്കും ബിസിസിഐയ്ക്കും ഒരുപോലെ ഗുണം ചെയ്യും.