5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

‌Irani Cup: അയ്യർ ദ് ​ഗ്രേറ്റ്; കനത്ത ചൂട്, സ്റ്റേഡിയത്തിലെ കരുന്നുകൾക്ക് ശീതളപാനീയവുമായി ശ്രേയസ് അയ്യർ

Shreyas Iyer: ഇറാനി കപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ദേശീയ മാധ്യമത്തിന്റെ പ്രതിനിധിയാണ് വീഡിയോ പുറത്തുവിട്ടത്. പരിശീലനത്തിനിടെയാണ് പൊരിവെയിലിൽ ഡ​ഗൗട്ടിന് സമീപത്ത് നിൽക്കുന്ന കുട്ടികളെ അയ്യർ ശ്രദ്ധിച്ചത്.

‌Irani Cup: അയ്യർ ദ് ​ഗ്രേറ്റ്; കനത്ത ചൂട്, സ്റ്റേഡിയത്തിലെ കരുന്നുകൾക്ക് ശീതളപാനീയവുമായി ശ്രേയസ് അയ്യർ
Credits: PTi
Follow Us
athira-ajithkumar
Athira CA | Published: 02 Oct 2024 17:10 PM

ലഖ്നൗ: ക്രിക്കറ്റ് ആരാധകരുടെ മനം കീഴടക്കി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ലഖ്നൗവിൽ ഇറാനി കപ്പ് നടക്കുന്ന അടൽ ബിഹാരി വാജ്പേയി ഏക്നാ സ്റ്റേഡിയത്തിന് സമീപം അവശരായി നിന്ന കുട്ടികൾക്ക് വെള്ളം നൽകുന്ന അയ്യരുടെ പ്രവൃത്തിക്കാണ് സോഷ്യൽ മീഡിയ കയ്യടിച്ചിരിക്കുന്നത്. കൊടും ചൂടിൽ അവശരായ കുട്ടികൾക്ക് ജഴ്സിക്കുള്ളിൽ ഒളിപ്പിച്ചാണ് അയ്യർ ശീതളപാനീയം എത്തിച്ചുനൽകുന്നത്. മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കാണ് താരങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ശീതളപാനീയം എത്തിച്ചു നൽകിയത്.

തിങ്കളാഴ്ച പൃഥ്വി ഷായ്‌ക്കൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം. ആരും കാണാതെ കുഞ്ഞുങ്ങൾക്ക് അരികിലേക്ക് എത്താനാണ് അയ്യർ ശ്രമിച്ചത്. എന്നാൽ ഇറാനി കപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ദേശീയ മാധ്യമത്തിന്റെ പ്രതിനിധിയാണ് വീഡിയോ പുറത്തുവിട്ടത്. പരിശീലനത്തിനിടെയാണ് പൊരിവെയിലിൽ ഡ​ഗൗട്ടിന് സമീപത്ത് നിൽക്കുന്ന കുട്ടികളെ അയ്യർ ശ്രദ്ധിച്ചത്. ഉടൻ തന്നെ ​ഡ​ഗ് ഔട്ടിലേക്ക് മടങ്ങിയ അയ്യർ, അവിടെ താരങ്ങൾക്കായി വച്ചിരുന്ന ഡ്രിങ്ക്സ് ട്രോളിയിൽ നിന്ന് ഒരു കുപ്പിയെടുത്ത് തന്റെ ജഴ്സിക്കുള്ളിൽ ഉളിപ്പിച്ച് ബൗണ്ടറി ലെെനിന് സമീപത്ത് നിന്ന കുട്ടികൾക്ക് എത്തിച്ചുനൽകുകയായിരുന്നു. ദേശീയ മാധ്യമമായ ‘ദൈനിക് ഭാസ്കർ’-രാണ് വീഡിയോ പുറത്തുവിട്ടത്. പിന്നാലെ താരത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേർ രം​ഗത്തെത്തി.

“>

“>

 

 

താരത്തിന്റെ പ്രവർത്തി കണ്ട മാധ്യമപ്രവർത്തകർ പ്രതികരണവുമായി എത്തിയപ്പോൾ ഇവിടുത്തെ ചൂടിനെ കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ എന്നായിരുന്നു അയ്യരുടെ മറുപടി. രഞ്ജി ട്രോഫി ജേതാക്കളും ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമും തമ്മിലുള്ള മത്സരമാണ് ഇറാനി കപ്പ്. രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബെെ ടീമിന്റെ ഭാ​ഗമാണ് അയ്യർ. 84 പന്തുകളിൽ നിന്ന് 57 റണ്‍സെടുത്താണ് അയ്യർ പുറത്തായത്. രണ്ട് സിക്സും ആറും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്.

റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ബാറ്റിംഗ് തുടരുന്ന മുംബൈ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 518 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഇരട്ട സെഞ്ച്വറിയുമായി സർഫറാസ് ഖാൻ ഇറാനി ട്രോഫിയിൽ തിളങ്ങി. 253 പന്തുകളിൽ നിന്നാണ് താരം ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. ഇറാനി കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുംബെെ താരം ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്നത്.

 

Latest News