Super League Kerala 2025: ഇതാണ് കേരളത്തിൻ്റെ ഫുട്ബോൾ ലഹരി; പയ്യനാട് കാണികൾ വൈറൽ

Malappuram FC Fans Visuals Viral: മലപ്പുറം എഫ്സിയുടെ ആരാധകാവേശം സമൂഹമാധ്യമങ്ങളിൽ വൈറൽ. കനത്ത മഴയിൽ പയ്യനാട് തിങ്ങിനിറഞ്ഞ കാണികളാണ് വൈറലായത്.

Super League Kerala 2025: ഇതാണ് കേരളത്തിൻ്റെ ഫുട്ബോൾ ലഹരി; പയ്യനാട് കാണികൾ വൈറൽ

മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി

Updated On: 

20 Oct 2025 | 06:11 PM

സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയും കോഴിക്കോട് എഫ്സിയും തമ്മിലുള്ള ആവേശകരമായ മത്സരത്തെക്കാൾ ശ്രദ്ധേയമായത് കാണികളായിരുന്നു. മലപ്പുറം എഫ്സിയുടെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മലബാർ ഡെർബിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പിന്നിൽ നിന്ന മലപ്പുറം എഫ്സി അവസാന അഞ്ച് മിനിട്ടിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് സമനില പിടിച്ചുവാങ്ങിയിരുന്നു. കനത്ത മഴയിലായിരുന്നു ആവേശകരമായ ഇന്നലത്തെ മത്സരം. കോരിച്ചൊരിയുന്ന മഴ വകവെയ്ക്കാതെ കളിക്കളത്തിൽ ടീമുകൾ പോരാടിയപ്പോൾ അതിന് അകമഴിഞ്ഞ പിന്തുണയാണ് തിങ്ങിനിറഞ്ഞ പയ്യനാട് സ്റ്റേഡിയം നൽകിയത്.

Also Read: Smriti Mandhana: സ്മൃതി മന്ദന വിവാഹിതയാവുന്നു; പരോക്ഷമായി അറിയിച്ച് കാമുകൻ പലാഷ് മുഛൽ

‘ലോകമേ കാണൂ, ഇതാണ് മലപ്പുറം. ഇതാണ് കേരള ഫുട്ബോൾ’ എന്ന തലക്കെട്ടുമായി സൂപ്പർ ലീഗ് കേരളയുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ച കാണികളുടെ ദൃശ്യങ്ങൾ പിന്നീട് എക്സ് പ്ലാറ്റ്ഫോമിലടക്കം വൈറലായി. പരസ്പരം തോളിൽ കയ്യിട്ട് തിരിഞ്ഞുനിന്ന് ചാടുന്ന കാണികൾ കേരളത്തിൻ്റെ ഫുട്ബോൾ പ്രണയത്തിൻ്റെ ഉദാഹരണമാവുകയായിരുന്നു. ഇതിന് ഷൈജു ദാമോദരൻ പറഞ്ഞ കമൻ്ററിയും ശ്രദ്ധേയമായി.

ആറാം മിനിട്ടിൽ തന്നെ ഗോളടിച്ച് കോഴിക്കോട് എഫ്സി മുന്നിലെത്തി. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അജ്സൽ മുഹമ്മദായിരുന്നു ടോപ്പ് സ്കോറർ. ആദ്യ പകുതിയുടെ അധികസമയത്ത് ആൽഡലിറിലൂടെ മലപ്പുറം സമനില പിടിച്ചു. രണ്ടാം പകുതിയിൽ മഴയെത്തി. 49ആം മിനിട്ടിൽ ക്യാപ്റ്റൻ പ്രശാന്തിലൂടെ കാലിക്കറ്റ് വീണ്ടും ലീഡെടുത്തു. 71ആം മിനിട്ടിൽ അജ്സൽ മുഹമ്മദ് തൻ്റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ കാലിക്കറ്റ് ഏറെക്കുറെ ജയമുറപ്പിച്ചു. എന്നാൽ, തോറ്റുകൊടുക്കാൻ തയ്യാറാവാതിരുന്ന മലപ്പുറം കളിയുടെ അവസാന മിനിട്ടുകളിൽ തിരിച്ചുവന്നു. 85ആം മിനിട്ടിൽ യുവതാരം എം നിധിൻ മലപ്പുറത്തിൻ്റെ രണ്ടാം ഗോൾ നേടിയപ്പോൾ 88ആം മിനിട്ടിൽ പകരക്കാരനായെത്തിയ കെന്നഡിയുടെ ഗോളിൽ മലപ്പുറത്തിന് സമനില.

വൈറൽ വിഡിയോ കാണാം

Follow Us
Related Stories
Kerala Blasters: പൊന്നു ബ്ലാസ്റ്റേഴ്‌സേ ഇവരെയെങ്കിലും നഷ്ടപ്പെടുത്തരുതേ; അടുത്ത സീസണിലും ഈ താരങ്ങള്‍ മതി! ആരാധകര്‍ക്ക് പറയാനുള്ളത്‌
Kerala Blasters: ജംഷഡ്പൂരിനെ തുരത്തിയ ആത്മവിശ്വാസത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരെ; ലക്ഷ്യം ഹോം ഗ്രൗണ്ടിലെ രണ്ടാം ജയം
CK Vineeth: മാനേജ്‌മെന്റ് മോശമാണെന്ന് അറിയാം; കളി ബഹിഷ്‌കരിക്കുന്നത് ശരിയല്ല; മഞ്ഞപ്പടയോട് സി.കെ. വിനീത്‌
Kerala Blasters: വിബിനും, നിഹാലും സൂപ്പറാ! ജംഷഡ്പുരിനെ തുരത്തി കേരള ബ്ലാസ്റ്റേഴ്‌സ്‌
Joshua Pynadath: അമേരിക്കയുടെ മലയാളി പയ്യന്‍; ജോഷ്വ പൈനാടത്ത് ഇന്ത്യന്‍ ടീമിലെത്തുമോ? അഭ്യൂഹങ്ങള്‍ ശക്തം
IPL 2026 Updates: മത്സരത്തിനിടെ ‘ദോശ ഇഡ്ഡലി’ പാട്ട്, ചെന്നൈ പരാതി നൽകി
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്