AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shama Mohamed: ‘എന്നാല്‍ പിന്നെ മോഡലുകളെ തിരഞ്ഞെടുക്ക്’ ! രോഹിതിനെ പിന്തുണച്ച് ഗവാസ്‌കറും; ‘പുലിവാല്’ പിടിച്ച് ഷമ മുഹമ്മദ്‌

Sunil Gavaskar against Shama Mohamed : മെലിഞ്ഞവരെയാണ് വേണ്ടതെങ്കിലും ഒരു മോഡലിംഗ് മത്സരത്തില്‍ പോയി എല്ലാ മോഡലുകളെയുമാണ് തിരഞ്ഞെടുക്കേണ്ടതെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് ഗവാസ്‌കര്‍ പ്രതികരിച്ചു. ദീര്‍ഘനേരം ബാറ്റ് ചെയ്യുക. റണ്‍സ് നേടുക. അതാണ് പ്രധാനമെന്നും ഗവാസ്‌കര്‍

Shama Mohamed: ‘എന്നാല്‍ പിന്നെ മോഡലുകളെ തിരഞ്ഞെടുക്ക്’ ! രോഹിതിനെ പിന്തുണച്ച് ഗവാസ്‌കറും; ‘പുലിവാല്’ പിടിച്ച് ഷമ മുഹമ്മദ്‌
സുനില്‍ ഗവാസ്‌കര്‍, ഷമ മുഹമ്മദ്‌ Image Credit source: PTI, Facebook
Jayadevan AM
Jayadevan AM | Published: 04 Mar 2025 | 01:55 PM

കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്തുണച്ച് മുന്‍താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. രോഹിതിന് അമിത വണ്ണമാണെന്നും, അത് കുറയ്ക്കണമെന്നുമായിരുന്നു ഷമയുടെ ട്വീറ്റ്. ഇന്ത്യയുടെ ഏറ്റവും മോശം ക്യാപ്റ്റനെന്നും ഷമ വിമര്‍ശിച്ചിരുന്നു. പിന്നാലെ പോസ്റ്റ് വിവാദമായി. ട്വീറ്റ് നീക്കം ചെയ്യാന്‍ കോണ്‍ഗ്രസും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ നിന്ന് ഷമ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിതിനെ പിന്തുണച്ച് ഗവാസ്‌കര്‍ രംഗത്തെത്തിയത്.

താരങ്ങളുടെ ശരീരഘടനയ്ക്ക് പ്രാധാന്യമില്ലെന്നും, മാനസിക കരുത്താണ് ക്രിക്കറ്റ് വേണ്ടതെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഫിറ്റ്നസ് ആണ് തിരഞ്ഞെടുപ്പിന്റെ ആദ്യ മാനദണ്ഡമെങ്കിൽ, മോഡലുകളെ ടീമിൽ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മെലിഞ്ഞവരെയാണ് വേണ്ടതെങ്കിലും ഒരു മോഡലിംഗ് മത്സരത്തില്‍ പോയി എല്ലാ മോഡലുകളെയുമാണ് തിരഞ്ഞെടുക്കേണ്ടതെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തോട് ഗവാസ്‌കര്‍ പ്രതികരിച്ചു. എത്രത്തോളം നന്നായി ക്രിക്കറ്റ് കളിക്കാൻ കഴിയുമെന്നതിലാണ് കാര്യം.

Read Also : Shama Mohamed: രോഹിത് ശർമ്മ തടിയൻ; ഭാഗ്യം കൊണ്ട് ക്യാപ്റ്റനായി, വിവാദ ട്വീറ്റ് മുക്കി കോൺഗ്രസ്സ് വക്താവ്

നേരത്തെ സര്‍ഫറാസ് ഖാനെക്കുറിച്ചും ഇതേ വിഷയത്തില്‍ സംസാരിച്ചിരുന്നു. വണ്ണമുണ്ടായിരുന്നതിനാല്‍ അദ്ദേഹം അധിക്ഷേപിക്കപ്പെട്ടിരുന്നു. എന്നാൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കായി അദ്ദേഹം 150 റൺസ് നേടുകയും തുടർന്ന് രണ്ടോ മൂന്നോ അമ്പത്-ലധികം സ്കോറുകൾ നേടുകയും ചെയ്താൽ പിന്നെന്താണ് അദ്ദേഹത്തിന് കുഴപ്പമെന്നും ഗവാസ്‌കര്‍ ചോദിച്ചു.

സൈസില്‍ കാര്യമില്ലെന്ന് കരുതുന്നു. മാനസിക കരുത്തിലാണ് കാര്യം. നന്നായി ബാറ്റ് ചെയ്യുന്നതിലാണ് കാര്യം. ദീര്‍ഘനേരം ബാറ്റ് ചെയ്യുക. റണ്‍സ് നേടുക. അതാണ് പ്രധാനമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. നേരത്തെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും ഷമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകളെ അംഗീകരിക്കില്ലെന്ന്‌ കോൺഗ്രസിന്റെ മീഡിയ, പബ്ലിസിറ്റി വകുപ്പ് മേധാവി പവൻ ഖേര പറഞ്ഞു.