AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പിടി ഉഷയുടെ 42 വർഷം മുമ്പത്തെ ചരിത്ര നേട്ടം ജപ്പാനിൽ വെങ്കലം കൊണ്ട് തിരുത്തി വിത്യ;​ ദേശീയ റെക്കോഡ്

Vithya Ramraj breaks PT Usha's 42-year-old record: 2023-ൽ ചൈനയിലെ ഹാംഗ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിന്റെ ഹീറ്റ്സിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത്, 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പിടി ഉഷ കുറിച്ച 39 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡിനൊപ്പം വിത്യ എത്തിയിരുന്നു. അ‌തിന് പിന്നാലെ ഇപ്പോൾ മറ്റൊരു ഏഷ്യൻ ഗെയിംസ് മത്സര വേദിയിൽ വച്ച് ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോഡ് വിത്യ മറികടന്നിരിക്കുന്നു.

പിടി ഉഷയുടെ 42 വർഷം മുമ്പത്തെ ചരിത്ര നേട്ടം ജപ്പാനിൽ വെങ്കലം കൊണ്ട് തിരുത്തി വിത്യ;​ ദേശീയ റെക്കോഡ്
Vithya Ramraj Breaks Pt Usha's 42 Year Old RecordImage Credit source: twitter
Prasanth Kumar
Prasanth Kumar | Published: 28 Sep 2026 | 06:04 PM

നഗോയ: ജപ്പാനിൽ ഇന്ത്യക്ക് അ‌ഭിമാനമായി വെങ്കല നേട്ടം കുറിച്ചതിനൊപ്പം പിടി ഉഷയുടെ 42 വർഷമുള്ള റെക്കോഡും തിരുത്തിക്കുറിച്ച് ഇന്ത്യൻ അത്‌ലറ്റ് വിത്യ രാംരാജ്. ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് 2026-ൽ 400 മീറ്റർ ഹർഡിൽസിൽ 54.75 സെക്കൻഡിൽ, മൂന്നാമതായി വിദ്യ ഫിനിഷ് ചെയ്തപ്പോൾ കുറിക്കപ്പെട്ടത് ഒരു പുതിയ ചരിത്രം കൂടിയായിരുന്നു. 400 മീറ്റർ ഹർഡിൽസിൽ 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പിടി ഉഷ കുറിച്ച 55.42 സെക്കൻഡ് എന്ന റെക്കോഡ് 54.75 സെക്കൻഡ് നേട്ടത്തോടെ വിത്യ തന്റെ പേരിലാക്കി. ഇതോടെ ദേശീയ റെക്കോഡ് നേട്ടവും വിത്യയുടെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നു.

2023-ൽ ചൈനയിലെ ഹാംഗ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിന്റെ ഹീറ്റ്സിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത്, 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പിടി ഉഷ കുറിച്ച 39 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡിനൊപ്പം വിത്യ എത്തിയിരുന്നു. അ‌തിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ഏഷ്യൻ ഗെയിംസ് മത്സര വേദിയിൽ വച്ച് തന്നെ ഉഷയുടെ ആ റെക്കോഡ് വിത്യ മറികടന്നിരിക്കുന്നത്.

Also Raed: പിടി ഉഷയെ കാണാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമെത്തി; കൂടിക്കാഴ്ചയിൽ ‘സ്റ്റാറാ’യി സഞ്ജു സാംസൺ

1998 സെപ്റ്റംബർ 20 ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആണ് വിത്യ രാംരാജ് ജനിച്ചത്. ഇരട്ട സഹോദരി നിത്യ രാംരാജും അത്‌ലറ്റാണ്. ഇതിനകം ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടങ്ങൾ ​കൈവരിച്ചിട്ടുള്ള വിത്യ, 2024 പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

വനിതകളുടെ 400മീറ്റർ ഹർഡിൽസിൽ 54.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത് യുഎഇയുടെ മറിയം കരീം സ്വർണവും 54.58 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കസാക്കിസ്ഥാന്റെ അദെലിന സെംസ് വെള്ളിയും നേടി. മലയാളിതാരം അനു രാഘവൻ അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ തമിഴരശൻ സന്തോഷ് കുമാർ ഏഴാമതായാണ് ഫിനിഷ് ചെയ്തത്.

ഏഷ്യൻ ഗെയിംസിൽ ഇന്ന് നടന്ന പുരുഷൻമാരുടെ 1500 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം ഗുൽവീർ സിങ് വെള്ളി മെഡൽ സ്വന്തമാക്കി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യൻ താരം ഇഷ സിങ്ങിന് വെള്ളിയുണ്ട്. മികസ്ഡ് റിലേ 4×100 ഹീറ്റ്‌സിൽ മികച്ച പ്രകടനത്തോടെ ഇന്ത്യ ഫൈനലിൽ എത്തി.

മികസ്ഡ് റിലേ 4×100 ഹീറ്റ്‌സിൽ ഗുരിന്ദർവീർ സിങ്, അഭിനയ, അനിമേഷ് കുജൂർ, ഹരിത ഭദ്ര എന്നിവരാണ് ഇന്ത്യക്കായി ഓടിയത്. മൂന്നാമതായി ഓടിയ ഇന്ത്യൻ താരം അനിമേഷ് കുജൂർ ഹരിതയ്ക്ക് ബാറ്റൺ കൈമാറിയതിന് പിന്നാലെ ട്രാക്കിൽ വഴുതിവീണു. എന്നാൽ ഹരിത മുന്നോട്ടുകുതിച്ച് ​ചൈനയ്ക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തു.

English Summary

Indian athlete Vithya Ramraj on breaking PT Usha’s 42-year-old record in addition to winning a bronze medal for India in Japan. Vidya also created a new history when she finished third in the 400m hurdles at the 2026 Asian Games in Nagoya, Japan, clocking 54.75 seconds. Vitya broke PT Usha’s record of 55.42 seconds set in the 1984 Los Angeles Olympics in the 400m hurdles by 54.75 seconds. With this, Vitya has also broken the national record.

Follow Us