Etihad Rail: കുറഞ്ഞ നിരക്കിൽ ദുബായ്-അബുദബി യാത്ര; ടിക്കറ്റ് നിരക്ക്, സമയം, സ്റ്റേഷനിലെ സൗകര്യങ്ങൾ ഒറ്റനോട്ടത്തിൽ!
Etihad Rail Dubai to Abu Dhabi: ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ അൽ യാലായിസ് സ്റ്റേഷനിൽ നിന്നാന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് ട്രെയിൻ പുറപ്പെടുക. ദുബായിൽ നിന്നും അബുദൈയിലേക്കുള്ള യാത്രയ്ക്ക് കംഫർട്ട് ക്ലാസിന് 39 ദിർഹവും, പ്രീമിയം ക്ലാസിന് 109 ദിർഹവുമാണ് നിലവിൽ ഈടാക്കുന്ന ചാർജ്. രാവിലെ 6.14, 7.14, ഉച്ചക്ക് 1.14, വൈകുന്നേരം 5.14, 6.14 എന്നിങ്ങനെയാണ് ദുബായിൽ നിന്നുമുള്ള ട്രെയിനിൻ്റെ സമയക്രമം
ദുബായ്: ദുബായിൽ നിന്നും അബുദാബിയിലേക്കും, ഫുജൈറയിലേക്കുമുള്ള എത്തിഹാദ് റെയിൽ പസഞ്ചർ സർവീസിനായുള്ള ടിക്കറ്റ് നിരക്കുകൾ പുനരാരംഭിച്ചു. സെപ്റ്റംബർ 30 മുതലാണ് ദുബായിൽ നിന്നുമുള്ള പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. സെപ്റ്റംബർ 22-ന് ബുക്കിംഗ് ആരംഭിച്ചെങ്കിലും പിന്നീട് താൽക്കാലികമായി നിർത്തിവച്ചിരുന്നു. യാത്രക്കാർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പുവഴിയും ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.
ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ അൽ യാലായിസ് സ്റ്റേഷനിൽ നിന്നാന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് ട്രെയിൻ പുറപ്പെടുക. ദുബായിൽ നിന്നും അബുദൈയിലേക്കുള്ള യാത്രയ്ക്ക് കംഫർട്ട് ക്ലാസിന് 39 ദിർഹവും, പ്രീമിയം ക്ലാസിന് 109 ദിർഹവുമാണ് നിലവിൽ ഈടാക്കുന്ന ചാർജ്. രാവിലെ 6.14, 7.14, ഉച്ചക്ക് 1.14, വൈകുന്നേരം 5.14, 6.14 എന്നിങ്ങനെയാണ് ദുബായിൽ നിന്നുമുള്ള ട്രെയിനിൻ്റെ സമയക്രമം.
Also Read: വാഹന ഇൻഷുറൻസ് പുതുക്കാൻ ഒരുങ്ങുകയാണോ? കർശന ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്
ദുബായിൽ നിന്നും ഫുജൈറയിലേക്കും യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നേരിട്ടുള്ള ഈ സർവീസിലൂടെ 70 മിനിറ്റുകൾകൊണ്ട് ദുബായിൽ നിന്നും ഫുജൈറയിലെത്താനാകും. കംഫർട്ട് ക്ലാസിന് 29 ദിർഹവും പ്രീമിയം ക്ലാസിന് 89 ദിർഹവുമാണ് ഫുജൈറയിലേക്കുള്ള നിരക്ക്. ജൂൺ മാസം മുതൽ അബുദാബിക്കും ഫുജൈറയ്ക്കുമിടയിൽ എത്തിഹാദ് റെയിൽ സർവീസ് നടത്തുന്നുണ്ട്. ഇതാണ് ഇപ്പോൾ ദുബയിലേക്കും, ഷാർജയിലെ അൽ ദൈദിലേക്കും വ്യാപിപ്പിക്കുന്നത്.
രാവിലെ 5 മണി മുതൽ രാത്രി 11 മണിവരെയായിരിക്കും ദുബായിലെ അൽ യലായിസ് സ്റ്റേഷൻ പ്രവർത്തിക്കുക. സ്റ്റേഷനെ ദുബായി മെട്രോ റെഡ് ലൈനുമായി ബന്ധിപ്പിച്ച് പ്രത്യേക നടപ്പാത ഇവിടെ ഒരുക്കിയിട്ടുണ്ട്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ് 1 ബസ് സ്റ്റോപ്പിലേക്ക് സ്റ്റേഷനിൽ നിന്നും വെറും ഒരു കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. ഊബർ, ഹാല കരീം ടാക്സി തുടങ്ങിയ ഓൺലൈൻ ടാക്സി സൗകര്യവും റെൻ്റ് എ കാർ സൗകര്യവും സ്റ്റേഷനിൽ ലഭ്യമാണ്. 265 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസത്തേക്ക് വാഹനം പാർക്ക് ചെയ്യുന്നതിന് 30 ദിർഹമാണ് ചാർജായി നൽകേണ്ടത്. വൈഫൈ, അത്യാധുനിക കാത്തിരിപ്പ്ന്കേന്ദ്രം, പ്രാർത്ഥനാ മുറി തുടങ്ങി മറ്റു നിരവധി സൗകര്യങ്ങളും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.
English Summary
Etihad Rail has reopened ticket bookings for its new Dubai passenger service starting September 30. Fares to Abu Dhabi start at Dh39, with comprehensive station facilities available at Al Yalayis.