Cristiano Ronaldo : കാലിൽ നെയിൽ പോളിഷ് അടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ! പക്ഷേ അത് ഫാഷൻ അല്ല
Unknown Facts About Cristiano Ronaldo : മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനൊപ്പമുള്ള ചിത്രം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവെച്ചതിന് പിന്നാലെയാണ് എല്ലാവരും സൂപ്പർ താരത്തിൻ്റെ കാലിലെ നെയിൽ പോളിഷ് ശ്രദ്ധിക്കുന്നത്.

Cristiano Ronaldo, Son Cristiano Jr
കളത്തിലെ പോലെ കളത്തിനും പുറത്തും ബ്രാൻഡും ട്രെൻഡ്സെറ്ററുമായ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രായംകൊണ്ട് 40കാരനാണെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കായികശേഷി ഇപ്പോഴും 30ന് താഴെയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഫിറ്റ്നെസിനപ്പം റൊണാൾഡോ എപ്പോഴും തൻ്റെ സ്റ്റൈലിനും ഫാഷനും കാത്ത് സൂക്ഷിക്കാറുണ്ട്. എന്നാൽ സൂപ്പർ താരത്തിൻ്റെ പ്രഥമ പരിഗണന എപ്പോഴും തൻ്റെ ഫിറ്റ്നെസിനും ആരോഗ്യത്തിനുമാണ് നൽകുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദ്ദാഹരണമാണ് താരം തൻ്റെ കാലിൽ നെയിൽ പോളിഷ് അടിക്കുന്നതിൻ്റെ രഹസ്യം.
പോർച്ചുഗലിനായി തൻ്റെ രണ്ടാമത്തെ നേഷൻസ് ലീഗ് കിരീട നേട്ടത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ മകൻ ക്രിസ്റ്റ്യനോ ജൂനിയറിനൊപ്പമുള്ള ജിമ്മിലെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മകനൊപ്പം ജിമ്മിൽ നിൽക്കുന്ന താരത്തിൻ്റെ ഫോട്ടോയിൽ ചിലർ ശ്രദ്ധിച്ചത് റൊണാൾഡോ തൻ്റെ കാലിൽ നെയിൽ പോളിഷ് അടിച്ചിരിക്കുന്നതാണ്. ഇത് താരത്തിൻ്റെ പുതിയ ഫാഷനായിരിക്കുമെന്നാണ് പലരും കരുതിയത്. പക്ഷെ ഫിറ്റ്നെസിൻ്റെ ഭാഗമായിട്ടാണ് താരം കാലിൽ നെയിൽ പോളിഷ് അടിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സോഷ്യൽ മീഡിയ പോസ്റ്റ്
ക്രിസ്റ്റ്യാനോ റൊണൾഡോ എന്തിന് കാലിൽ നെയിൽ പോളിഷ് അടിച്ചു?
ചില കായിക താരങ്ങൾ തങ്ങളുടെ കാലിൽ ഇത്തരത്തിൽ നെയിൽ പോളിഷ് അടിക്കാറുണ്ട്. കാരണം ഇവർ കൂടുതൽ സമയവും മൈതാനത്താണ് ചിലവഴിക്കാറുള്ളത്. വിയർത്ത് നനഞ്ഞ ബൂട്ടും മൈതാനത്തിലെ പുല്ലും ഇവരുടെ കാലിൽ ഫംഗസ്, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ഇടയാക്കും. അതിൽ നിന്നും സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടിയാണ് കാലിൽ പ്രത്യേകിച്ച് തള്ള വിരലുകളിൽ നെയിൽ പോളിഷ് അടിക്കുന്നത്. റൊണാൾഡോ മാത്രമല്ല, ട്രാക്കിലും ബോക്സിങ് റിങ്ങിലും ഇറങ്ങുന്ന താരങ്ങളും ഇത്തരത്തിൽ പാദസുരക്ഷയ്ക്കായി നെയിൽ പോളിഷ് അടിക്കുന്ന പതിവുണ്ട്.