Sanju Samson: സഞ്ജുവിന്റെ കയ്യില്‍ ഇപ്പോഴുമുള്ളത് ഓടാത്ത വാച്ചോ? അതിന് പിന്നിലുമുണ്ടൊരു കഥ

The Story Behind Sanju Samson’s Watch: ഇതുമാത്രമല്ല സഞ്ജു സാംസണ്‍ ധരിച്ചതില്‍ ആരാധകര്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യം, ഒരു വാച്ചുണ്ട് അത് തന്നെയാണ് പ്രധാനിയും. സഞ്ജു സാസണ്‍ കുറച്ചുകാലങ്ങള്‍ക്ക് മുമ്പുവരെ ധരിച്ചിരുന്ന വാച്ചിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു.

Sanju Samson: സഞ്ജുവിന്റെ കയ്യില്‍ ഇപ്പോഴുമുള്ളത് ഓടാത്ത വാച്ചോ? അതിന് പിന്നിലുമുണ്ടൊരു കഥ

സഞ്ജു സാംസണ്‍

Published: 

13 Mar 2026 | 06:44 PM

മലയാളികളുടെ അല്ലെങ്കില്‍ ഇന്ത്യക്കാരുടെ സ്വന്തം സഞ്ജു സാംസണിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വാര്‍ത്തകളിലിടം നേടാറുണ്ട്. അദ്ദേഹത്തിന്റെ സംസാരരീതി, ജീവിതശൈലി, കുടുംബം തുടങ്ങി എല്ലാത്തിനെയും കുറിച്ചറിയാന്‍ ആളുകള്‍ക്ക് വലിയ താത്പര്യവുമാണ്. എന്തിനേറെ പറയുന്നു സഞ്ജു സാംസണ്‍ ധരിക്കുന്ന വസ്ത്രങ്ങളും ചെരുപ്പുകളും പോലും ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

എന്നാല്‍ ഇതുമാത്രമല്ല സഞ്ജു സാംസണ്‍ ധരിച്ചതില്‍ ആരാധകര്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യം, ഒരു വാച്ചുണ്ട് അത് തന്നെയാണ് പ്രധാനിയും. സഞ്ജു സാസണ്‍ കുറച്ചുകാലങ്ങള്‍ക്ക് മുമ്പുവരെ ധരിച്ചിരുന്ന വാച്ചിന് ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അത് ഓടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓടാത്ത വാച്ച് എന്തിന് അദ്ദേഹം ധരിച്ചുവെന്ന് നിങ്ങള്‍ക്കറിയാമോ? സഞ്ജു പറയുന്നത് നോക്കൂ

“പ്ലെയിന്‍ സാധനങ്ങള്‍ എനിക്ക് വലിയ ഇഷ്ടമാണ്. ബ്ലാക്ക് ഒരുപാട് ഇഷ്ടമാണ്. കയ്യിലുള്ള സാധനങ്ങളെല്ലാം നന്നായി സൂക്ഷിച്ച് കൊണ്ടുനടക്കാറുണ്ട്. അതുപോലെ സൂക്ഷിക്കുന്ന സാധനമാണ് കയ്യിലുള്ള വാച്ച്. ഈ വാച്ച് എനിക്ക് തന്നത് ചാരുവിന്റെ ചേച്ചിയും ചേച്ചിയുടെ ഹസ്ബന്റുമാണ്. കല്യാണത്തിന് അവര്‍ എനിക്ക് ഗിഫ്റ്റ് ചെയ്ത വാച്ചാണിത്. ചാരുവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ എനിക്ക് തന്ന ഗിഫ്റ്റായിട്ടാണ് ഈ വാച്ചിനെ ഞാന്‍ സൂക്ഷിച്ച് കൊണ്ടുനടക്കുന്നത്. ഇതങ്ങനെ ഓണാകുകയില്ല. സമയം കണ്ടൂടാ, ചാര്‍ജറൊക്കെ അടിച്ചുപോയിട്ടുണ്ട്. കണ്ടാല്‍ തോന്നും ഭയങ്കര സംഭവമാണെന്ന്, ഇത് ഞാനെന്റെ ഒരു ഫീലിന് ഇട്ട് നടക്കുന്നതാണ്. എല്ലാവരും ചോദിക്കും ഇത് ഓണാകുന്നില്ല, സമയം കാണുന്നില്ലല്ലോ എന്ന്, പക്ഷെ ഇത് ഇടുമ്പോള്‍ എനിക്കൊരു സന്തോഷമാണ്,” എന്നാണ് മുമ്പ് വാച്ചിനെ കുറിച്ച് സഞ്ജു പറഞ്ഞിരുന്നത്.

Also Read: Sanju Samson: സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തുമെന്ന് അന്നേ അറിയാമായിരുന്നു; പരിശീലകന്റെ വെളിപ്പെടുത്തല്‍

എന്നാല്‍, സഞ്ജുവിന്റെ കൈവശം നിലവിലുള്ളത് റോളക്‌സ് എന്ന ബ്രാന്‍ഡിന്റെ എക്‌സ്‌പോളര്‍ ടു എന്ന വാച്ചാണെന്നാണ് വിവരം. ഇതൊരു 42എംഎം ഓട്ടോമാറ്റിക് മൂവ്‌മെന്റ് വാച്ചാണ്. ബ്ലാക്ക് ഡയല്‍, 3 എന്ന അക്കത്തിന്റെ അടുത്ത് ഡേറ്റ് വിന്‍ഡോയും സൈക്ലോപ്‌സ് ലെന്‍സും, സ്റ്റീന്‍ കെയ്‌സും 24 അവേഴ്‌സ് എന്‍ഗ്രേവ്ഡ് ബെസലും ഈ വാച്ചിന്റെ പ്രത്യേകതയാണ്.

Follow Us
Related Stories
7-1ന് ജയിച്ച് ജർമനി, ശരിക്കും ‘ജയിച്ചത്’ ക്യൂറസാവോ! നെതർലൻഡ്‌സിന്റെ രണ്ട് അ‌ടിയിലും സമനില തെറ്റാതെ ജപ്പാൻ
FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?
FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌
FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ
FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
ഹൃദയം കവർന്ന ‘ക്ലാസ്സ്’ പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്