Women’s T20 World Cup : ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന്; എതിരാളികൾ ന്യൂസിലൻഡ്

Womens T20 World Cup India Schelude : വനിതാ ടി20 ലോകകപ്പിൻ്റെ പൂർണമായ മത്സരക്രമം പുറത്തുവന്നു. ആഭ്യന്തര കലാപത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് യുഎഇയിലേക്ക് ടൂർണമെൻ്റ് മാറ്റിയതിന് പിന്നാലെയാണ് ഐസിസി മത്സരക്രമം പുറത്തുവിട്ടത്. ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ ഇടം പിടിച്ചു.

Womens T20 World Cup : ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന്; എതിരാളികൾ ന്യൂസിലൻഡ്

Womens T20 World Cup India Schelude (Image Courtesy - Social Media)

Published: 

27 Aug 2024 | 03:35 PM

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ നാലിന്. ന്യൂസീലൻഡാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഓസ്ട്രേലിയ, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗ്ലാദേശിൽ തീരുമാനിച്ചിരുന്ന ലോകകപ്പ് രാജ്യത്തെ ആഭ്യന്തര കലാപത്തെ തുടർന്ന് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബർ മൂന്ന് മുതൽ 20 വരെയാണ് ലോകകപ്പ് നടക്കുക.

ഒക്ടോബർ നാലിന് ആദ്യ പോരിനിറങ്ങുന്ന ഇന്ത്യ ആറിന് പാകിസ്താനെതിരെ കളത്തിലിറങ്ങും. ഒക്ടോബർ 9 ന് ശ്രീലങ്കയും 13 ന് ഓസ്ട്രേലിയയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അടുത്ത എതിരാളികൾ. ഒന്നാം സെമി ഒക്ടോബർ 17 നും രണ്ടാം സെമി 18നും നടക്കും. 20നാണ് ഫൈനൽ. യുഎഇയിലെ രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ദുബായിലും ഷാർജയിലുമായി മത്സരങ്ങൾ നടക്കും.

ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾക്ക് ഇടം ലഭിച്ചു. 15 അംഗ ടീമിൽ ലെഗ് സ്പിന്നർ ആശ ശോഭനയും ഓൾറൗണ്ടർ സജന സജീവനുമാണ് മലയാളി സാന്നിധ്യം. ഇത് ആദ്യമായാണ് രണ്ട് മലയാളി താരങ്ങൾ ഒരേ സമയം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്. നേരത്തെ, ഏഷ്യാ കപ്പിനുള്ള ടീമിലും ഇരുവരും കളിച്ചിരുന്നു.

Also Read : Womens T20 World Cup : ബംഗ്ലാദേശിലെ കലാപം; വനിതാ ടി20 ലോകകപ്പിൻ്റെ വേദി മാറ്റി

ഇന്ത്യൻ ടീം : ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ദന, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ട്രാക്കര്‍, ഡയലന്‍ ഹേമലത, അരുന്ധതി റെഡ്ഡി, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രേണുക സിങ്, സജന സജീവന്‍.

യുഎഇയാണ് വേദിയെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ലോകകപ്പ് ആതിഥേയർ. രാജ്യത്ത് കലാപം നടക്കുന്നതിനാൽ പല ടീമുകളും സുരക്ഷയിൽ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വേദി മാറ്റാൻ തീരുമാനിച്ചത്.

“ബംഗ്ലാദേശിൽ ടി20 ലോകകപ്പ് നടത്താൻ കഴിയാത്തത് നിരാശയാണ്. വേദി മാറ്റത്തിന് തയ്യാറായ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനോടുള്ള നന്ദി അറിയിക്കുകയാണ്. ബംഗ്ലാദേശിൽ തന്നെ ടൂർണമെൻ്റ് നടത്താൻ പരമാവധി ശ്രമിച്ചെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള യാത്രാനിയന്ത്രണങ്ങളും മറ്റ് ചില പ്രശ്നങ്ങളും കാരണം അത് സാധ്യമായില്ല. സമീപഭാവിയിൽ തന്നെ മറ്റൊരു ഐസിസി ഇവൻ്റ് ബംഗ്ലാദേശിൽ നടത്താൻ ശ്രമിക്കും.”- വേദിമാറ്റം പ്രഖ്യാപിക്കെ ഐസിസി ചീഫ് എക്സിക്യൂട്ടിവ് ജെഫ് അല്ലാർഡിസ് പറഞ്ഞു.

കരുത്തരായ ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് ലോകകപ്പിൽ ഇറങ്ങുക. എന്നാൽ, ഈയിടെ നടന്ന ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയെ വീഴ്ത്തി ശ്രീലങ്ക കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു. എട്ടാം കിരീടമെന്ന മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് തിരിച്ചടി നൽകിയായിരുന്നു ശ്രീലങ്കയുടെ വിജയം. സ്കോർ: ഇന്ത്യ: 20 ഓവറുകളിൽ 165/6, ശ്രീലങ്ക: 18.4 ഓവറിൽ 167/2.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്