WTC Final Aus vs SA: ജയിച്ചാലും തോറ്റാലും കിട്ടുന്നത് കോടികള്‍, മത്സരം സമനിലയിലായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരു കൊണ്ടുപോകും?

World Test Championship Final Aus vs SA: രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഫൈനലിന് ഇറങ്ങുന്നത്. കന്നിക്കിരീടമാണ് ദക്ഷിണാഫ്രിക്കയുടെ സ്വപ്നം. മത്സരത്തിന്റെ ആദ്യ ദിനം മഴഭീഷണിയില്ല

WTC Final Aus vs SA: ജയിച്ചാലും തോറ്റാലും കിട്ടുന്നത് കോടികള്‍, മത്സരം സമനിലയിലായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരു കൊണ്ടുപോകും?

ഓസ്‌ട്രേലിയന്‍ ടീം പരിശീലനത്തിനിടെ

Published: 

11 Jun 2025 13:01 PM

രാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ ജൂണ്‍ 15 വരെ ലോഡ്‌സില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഫൈനലിന് ഇറങ്ങുന്നത്. കന്നിക്കിരീടമാണ് ദക്ഷിണാഫ്രിക്കയുടെ സ്വപ്നം. മത്സരത്തിന്റെ ആദ്യ ദിനം മഴഭീഷണിയില്ല. എന്നാല്‍ രണ്ടും മൂന്നും ദിനങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും മത്സരം കാര്യമായി തടസപ്പെട്ടേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മത്സരം സമനിലയില്‍ കലാശിച്ചാല്‍ ഇരുടീമുകളും ട്രോഫി പങ്കിടും.

ടെസ്റ്റ് ക്രിക്കറ്റിൽ സൂപ്പർ ഓവർ പോലെ അധിക ടൈബ്രേക്കർ അനുവദിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയോ അല്ലെങ്കില്‍ മറ്റു കാരണങ്ങളാലോ മത്സരം തടസപ്പെട്ടാല്‍ 16ന് റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. അധിക സെഷനുകളിലൂടെയും സമയനഷ്ടം നികത്താന്‍ സാധിച്ചില്ലെങ്കില്‍ മാത്രമേ റിസര്‍വ് ദിനം ഉപയോഗിക്കൂ. അനിവാര്യമെങ്കില്‍ ആറാം ദിവസം പരമാവധി 90 ഓവറുകള്‍ വരെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമ്മാനത്തുക

  • ജേതാക്കള്‍: 3.6 മില്യണ്‍ ഡോളര്‍
  • റണ്ണേഴ്‌സ് അപ്പ്: 2.16 മില്യണ്‍ ഡോളര്‍

Read Also: WTC Final Aus vs SA: കപ്പ് നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ, ആദ്യ കിരീടത്തിനായി ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എങ്ങനെ കാണാം?

പാറ്റ് കമ്മിന്‍സാണ് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍. മികച്ച പ്രകടനമാണ് ടെസ്റ്റില്‍ സമീപകാലത്ത് ഓസീസ് പുറത്തെടുക്കുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലടക്കം ഓസീസ് കരുത്ത് വ്യക്തമായിരുന്നു. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് ഓസ്‌ട്രേലിയ ജേതാക്കളായത്. മറുവശത്ത്, കരുത്തരായ ടീമെങ്കിലും പ്രധാന കിരീടങ്ങള്‍ നേടാന്‍ പറ്റാത്തതിന്റെ നാണക്കേട് അവസാനിപ്പിക്കാനാണ് ടെംബ ബവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ശ്രമം.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം