India vs England Test: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ആദ്യ പരീക്ഷ; ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് വമ്പന്‍ പരിശീലനവുമായി ഇന്ത്യ
Arshdeep Singh talks about training: മുഹമ്മദ് ഷമിയെയും, ഹര്‍ഷിത് റാണയെയും ഒഴിവാക്കിയ സെലക്ടര്‍മാര്‍ ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം അര്‍ഷ്ദീപിനെയും പേസ് ബൗളര്‍മാരായി ഉള്‍പ്പെടുത്തുകയായിരുന്നു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം മികച്ച പരിശീലനത്തില്‍. ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് പേസര്‍ അര്‍ഷ്ദീപ് സിങ് വെളിപ്പെടുത്തി. ബാറ്റര്‍മാര്‍ക്കിടയില്‍ മത്സരബുദ്ധി ഉണ്ടെന്നും, അത് തങ്ങള്‍ ആസ്വദിച്ചെന്നും താരം പറഞ്ഞു. പരിശീലനത്തില്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ മികച്ച തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യേണ്ടിവന്നുവെന്നും അര്‍ഷ്ദീപ് പറഞ്ഞു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, സായ് സുദര്‍ശനും അടക്കമുള്ളവര്‍ നല്ല ടച്ചിലായിരുന്നുവെന്നും ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ അർഷ്ദീപ് വ്യക്തമാക്കി.
ശരീരത്തെ താളത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാന ലക്ഷ്യം. മുന്നോട്ട് പോകുന്തോറും, തീവ്രത കൂടും. ബാറ്റ്‌സ്മാന്മാർക്ക് പന്ത് നേരിടാൻ ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കും. പന്ത് കൈയിലെടുക്കുമ്പോഴെല്ലാം താന്‍ മികച്ചവനാണെന്ന് സ്വയം വിചാരിക്കും. എന്നാല്‍ ജസ്പ്രീത് ബുംറയെ പോലുള്ള താരം കളിക്കുമ്പോള്‍ താരതമ്യത്തിന് ഇടമില്ല. പരസ്പരം കഴിവുകൾ മെച്ചപ്പെടുത്തുകയും ടീമിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അര്‍ഷ്ദീപ് വ്യക്തമാക്കി.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സജീവമായി കളിച്ചിരുന്ന അര്‍ഷ്ദീപ് ഇതാദ്യമായാണ് ടെസ്റ്റ് ടീമിലിടം നേടുന്നത്. മുഹമ്മദ് ഷമിയെയും, ഹര്‍ഷിത് റാണയെയും ഒഴിവാക്കിയ സെലക്ടര്‍മാര്‍ ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം അര്‍ഷ്ദീപിനെയും പേസ് ബൗളര്‍മാരായി ഉള്‍പ്പെടുത്തുകയായിരുന്നു.




Read Also: MS Dhoni: ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി എംഎസ് ധോണി
കൗണ്ടി ക്രിക്കറ്റ് കളിച്ച് പരിയമുള്ള താരമാണ് അര്‍ഷ്ദീപ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഈ പരിചയം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂണ്‍ 20ന് ആരംഭിക്കും. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിനുള്ള ആദ്യ മത്സരമാണിത്.