AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

WTC Final Aus vs SA: കപ്പ് നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ, ആദ്യ കിരീടത്തിനായി ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എങ്ങനെ കാണാം?

World Test Championship final: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. കന്നിക്കിരീടമാണ് ടെംബ ബവുമയുടെ നേതൃത്വത്തിലുള്ള പ്രോട്ടീസ് ലക്ഷ്യമിടുന്നത്. പ്ലേയിങ് ഇലവനെ ഇരുടീമുകളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

WTC Final Aus vs SA: കപ്പ് നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ, ആദ്യ കിരീടത്തിനായി ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എങ്ങനെ കാണാം?
ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനത്തിനിടെ Image Credit source: PTI
jayadevan-am
Jayadevan AM | Published: 11 Jun 2025 08:34 AM

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ കലാശപ്പോരാട്ടം ഇന്ന് ആരംഭിക്കും. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ജൂണ്‍ 15 വരെയാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. കപ്പ് നിലനിര്‍ത്താനാകും നിലവിലെ ജേതാക്കളായ പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയുടെ ശ്രമം. കഴിഞ്ഞ തവണ ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് ഓസ്‌ട്രേലിയ ജേതാക്കളായത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. കന്നിക്കിരീടമാണ് ടെംബ ബവുമയുടെ നേതൃത്വത്തിലുള്ള പ്രോട്ടീസ് ലക്ഷ്യമിടുന്നത്. പ്ലേയിങ് ഇലവനെ ഇരുടീമുകളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ: ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ന്‍, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റർ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ: ടെംബ ബാവുമ, എയ്ഡൻ മാർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്ൻ, മാർക്കോ യാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.

Read Also: Ind vs Eng: ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് തിളങ്ങും; മാത്യു ഹെയ്ഡന്‍ പറയുന്നു

മത്സരം എങ്ങനെ കാണാം?

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ടോസ് ഇടും. വൈകുന്നേരം 3.30 ന് മത്സരം ആരംഭിക്കും. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ഫൈനൽ തത്സമയം സംപ്രേഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാറിലും മത്സരം കാണാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം എഡിഷനാണിത്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലന്‍ഡ് കിരീടം നേടിയിരുന്നു.