Royal Challengers Bengaluru: കാത്തിരുന്ന് കപ്പ് കിട്ടി, പിന്നാലെ ആര്‍സിബിയെ വില്‍ക്കാന്‍ നീക്കം? വേണ്ടത് രണ്ട് ബില്യണ്‍ ഡോളര്‍
RCB Owners Looking To Sell Franchise: തുടക്കത്തിൽ, വിജയ് മല്യയുടെ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് 111.6 മില്യൺ ഡോളറിനാണ് ആര്‍സിബിയെ സ്വന്തമാക്കിയത്. ആ സമയത്ത് ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള ടീമുകളിലൊന്നായിരുന്നു ആര്‍സിബി. കിംഗ്ഫിഷർ എയർലൈൻസിന്റെ തകര്‍ച്ചയോടെ ഫ്രാഞ്ചെസിയുടെ ഓഹരി ഡിയാജിയോയുടെ കൈകളിലെത്തി

ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ഉടമകള്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ഡിയാജിയോ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നതായി ബ്ലൂംബെർഗ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓഹരി ഭാഗികമായോ പൂർണ്ണമായോ വില്‍ക്കുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. 2 ബില്ല്യണ്‍ ഡോളറാണ് ഓഹരിമൂല്യമായി കമ്പനി ലക്ഷ്യമിടുന്നത്.
ഓഹരി വില്‍ക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും, അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഐപിഎല്ലിൽ പുകയില, മദ്യ ബ്രാൻഡുകൾ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ആര്‍സിബി ജേതാക്കളായത്. ഇത് ഫ്രാഞ്ചെസിയുടെ ബ്രാന്‍ഡ് മൂല്യവും വര്‍ധിപ്പിച്ചു.




വിരാട് കോഹ്ലിയുടെ സാന്നിധ്യമാണ് ആര്‍സിബിയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം. തുടക്കത്തിൽ, വിജയ് മല്യയുടെ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് 111.6 മില്യൺ ഡോളറിനാണ് ആര്‍സിബിയെ സ്വന്തമാക്കിയത്. ആ സമയത്ത് ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള ടീമുകളിലൊന്നായിരുന്നു ആര്‍സിബി. കിംഗ്ഫിഷർ എയർലൈൻസിന്റെ തകര്‍ച്ചയോടെ ഫ്രാഞ്ചെസിയുടെ ഓഹരി ഡിയാജിയോയുടെ കൈകളിലെത്തി.