New EV Car : ഒറ്റച്ചാർജിൽ 1700 കിലോമീറ്റർ ! ഇന്ത്യൻ വിപണി തൂക്കാൻ പുതിയ ബ്രാൻഡ് അവതരിക്കുന്നു…
Chery EV Car To Launch In India : ചൈനീസ് വാഹന നിർമ്മാതാക്കളായ ചെറി ( Chery ) ഇന്ത്യൻ വിപണയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യൻ ബ്രാൻഡായ JSW-യുമായി സഹകരിച്ചുകൊണ്ടാവും അവർ ഇന്ത്യയിലേക്ക് എത്തുക എന്നാണ് സൂചന. ചെറി ഇതിനകം തന്നെ ഇന്ത്യയിൽ മൂന്ന് വാഹനങ്ങളുടെ ഡിസൈൻ പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.

Chery Exeed
ചൈനീസ് വാഹന നിർമ്മാതാക്കളായ ചെറി ( Chery ) ഇന്ത്യൻ വിപണയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യൻ ബ്രാൻഡായ JSW യുമായി സഹകരിച്ചുകൊണ്ടാവും അവർ ഇന്ത്യയിലേക്ക് എത്തുക എന്നാണ് സൂചന. ചെറി ഇതിനകം തന്നെ ഇന്ത്യയിൽ മൂന്ന് വാഹനങ്ങളുടെ ഡിസൈൻ പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അതേ സമയം സ്വതന്ത്ര കാർ ബ്രാൻഡ് എന്ന നിലയിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള തങ്ങളുടെ തീരുമാനം JSW നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കമ്പനി ഇതിനകം തന്നെ ചില മോഡലുകളുടെ പരീക്ഷണം നടത്തിവരികയാണ് എന്ന റിപ്പോർട്ടുകളും ഉണ്ട്.
വൻ മത്സരമുള്ള ഈ വിപണിയിൽ ശക്തമായ വിപന തന്ത്രമാണ് അവർ ആസൂത്രണം ചെയ്യുന്നതെന്ന് സൂചനകളുണ്ട്. അതിൽ എടുത്ത് പറയേണ്ടത് വാഹനത്തിന്റെ റേഞ്ച് ആണ്. 2025 ഓട്ടോ ഷോയിൽ, ചെറിയുടെ (Chery) പ്രീമിയം ബ്രാൻഡായ ‘എക്സീഡ്’ (Exeed) തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഗൺ-ബോഡി മോഡലായ ‘എക്സീഡ് എക്സ്‌ലാന്റിക്സ് ES7 GT’ (Exeed Exlantix ES7 GT) എന്ന മോഡലിനെ അവതരിപ്പിക്കുകയുണ്ടായി. ചെറി ഇന്ത്യയിൽ ഡിസൈൻ പേറ്റന്റിന് കൊടുത്ത വാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മോഡലും ഇത് തന്നെയാണ്.
Also Read : മാർവൽ ഫാൻസ് ഇവിടെ കമോൺ… ഡോക്ടർ ഡൂം തീമിൽ പുത്തൻ ബൈക്കുമായി ടിവിഎസ്
മൂന്ന് ഇലക്ട്രിക് മോട്ടോറുകളും ഒരു റേഞ്ച്-എക്സ്റ്റൻഡർ സംവിധാനവും സംയോജിപ്പിച്ചാണ് ഈ വാഹനത്തിന്റെ പ്രവർത്തന രീതി. CLTC മാനദണ്ഡങ്ങൾ പ്രകാരം 1,700 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ, 1,000 വോൾട്ട് അൾട്രാ-ഫാസ്റ്റ് ചാർജിംഗ് സൗകര്യവും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിലൂടെ വെറും 5 മിനിറ്റ് ചാർജിംഗിൽ ഏകദേശം 450 കിലോമീറ്റർ സഞ്ചരിക്കാനുള്ള റേഞ്ച് കൈവരിക്കാൻ ആകുമെന്നാണ് റിപ്പോർട്ടുകൾ.
വെറും മൂന്ന് സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോ മീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി സംയോജിപ്പിച്ച റേഞ്ച്-എക്സ്റ്റൻഡർ സിസ്റ്റം, വാഹനത്തെ 1,700 കി.മീ റേഞ്ച് കൈവരിക്കാൻ സഹായിക്കുന്നു. സ്വതന്ത്രമായ മുൻ-പിൻ സസ്പെൻഷൻ സംവിധാനവും ഇതിൽ നൽകിയിട്ടുണ്ട്. എക്സീഡ് എക്സ്ലാന്റിസ് ES ശ്രേണിയിലെ ആദ്യത്തെ വാഗൺ (wagon) വേരിയന്റാണ് Exeed Exlantix ES7 GT. ഈ ശ്രേണിയിൽ മുൻപ് ലഭ്യമല്ലാതിരുന്ന ഒരു ബോഡി സ്റ്റൈൽ അവതരിപ്പിക്കുന്നതിനൊപ്പം, Exeed-ൻ്റെ നിലവിലുള്ള ഇലക്ട്രിക് പവർട്രെയിനും ഡ്രൈവർ-അസിസ്റ്റൻസ് സാങ്കേതികവിദ്യകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വാഹനത്തിൻ്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.
English Summary
Chinese automaker Chery is preparing to enter the Indian market. Indications suggest that the company will enter India through a collaboration with the Indian brand JSW. Chery has already applied for design patents for three vehicles in India.