Renault Duster new model : പത്തര ലക്ഷത്തിന് റെനോ ഡസ്റ്റര്‍; 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡലെത്തി, മൈലേജ് 19 കിലോ മീറ്റര്‍
Renault Duster new model : കൈയില്‍ അധികം പൈസയില്ല എന്നാല്‍ പുതിയ റെനോ ഡസ്റ്റര്‍ വാങ്ങിയാല്‍ കൊള്ളാമെന്ന ആഗഹമുണ്ട്. ഇങ്ങനെ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങള്‍? നിങ്ങളുടെ ആ ആഗ്രഹം സാധിക്കാന്‍ കമ്പനി തന്നെ ഒരു അവസരം തുറന്നിരിക്കുകയാണ്. ഡസ്റ്ററിന്റെ പുതിയ 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോള്‍.
കൈയില്‍ അധികം പൈസയില്ല എന്നാല്‍ പുതിയ റെനോ ഡസ്റ്റര്‍ വാങ്ങിയാല്‍ കൊള്ളാമെന്ന ആഗഹമുണ്ട്. ഇങ്ങനെ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങള്‍? നിങ്ങളുടെ ആ ആഗ്രഹം സാധിക്കാന്‍ കമ്പനി തന്നെ ഒരു അവസരം തുറന്നിരിക്കുകയാണ്. ഡസ്റ്ററിന്റെ പുതിയ 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോള്‍. ഒതന്റിക് എന്ന മോഡലിന് 10.49 ലക്ഷമാണ് എക്‌സ് ഷോറൂം വില. സാധരണക്കാരായ ഡസ്റ്റര്‍ പ്രേമികള്‍ക്ക് ഇത് ഒരു കിടിലന്‍ ഡീല്‍ തന്നെയാണ്.
എഞ്ചിന്‍ ഭാഗത്തേക്ക് വന്നാല്‍ 1 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ സിക്‌സ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍ ഇതിന് മുമ്പേ നമുക്ക് പരചയമുള്ളതാണ്. റെനോ കൈഗറിലുള്ള എഞ്ചിനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഡസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. 100 പി.എസ് പവറും 166 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് എഞ്ചിന്‍ തരുക. മാനുവല്‍ ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചെടുത്തോളം മികച്ച ഒരു ഓപ്ഷനാകും ഈ ത്രീ സിലിണ്ടര്‍ വാഹനം.
Also Read : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
19.4 കിലോ മീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. എന്തായാലും 15 കിലോ മീറ്റര്‍ മൈലേജ് സിറ്റിയില്‍ പ്രതീക്ഷിക്കാം. അഡാസ് ഫീച്ചറും 360 ഡിഗ്രീ ക്യാമറയും ഡ്രൈവര്‍ സ്‌ക്രീനും ഇല്ലെന്ന കാര്യം മാറ്റി നിര്‍ത്തിയാല്‍ ഡസ്റ്ററിന്റെ 1.3 ലിറ്റര്‍ മോഡലില്‍ നിന്ന് വലിയ വ്യത്യാസങ്ങളൊന്നും തന്നെ പുതിയ വാഹനത്തില്‍ ഇല്ല. പ്ലാറ്റ് ഫോമിലും ഡിസൈന്‍ എലമെന്റിലും മാറ്റങ്ങളില്ല എന്നതുകൊണ്ട് ഈ വാഹനം കുറഞ്ഞ വേരിയന്റാണെന്ന് കണ്ടുപിടിക്കാന്‍ അത്ര എളുപ്പവുമല്ല. ഡസ്റ്റര്‍ എവല്യൂഷന് 11.69 ലക്ഷവും ഡസ്റ്റര്‍ ടെക്‌നോയ്ക്ക് 13.19 ലക്ഷവും ടെക്‌നോ പ്ലസിന് 15.29 ലക്ഷവും ഐക്കോണിന് 16.99 ലക്ഷവും ആണ് വിലവരുന്നത്.
എന്നാല്‍ ഡ്രൈവിംഗ് കമ്പമുള്ളവരെ സംബന്ധിച്ച് നോക്കിയാല്‍, ഈ മോഡല്‍ അവര്‍ക്ക് യോജിക്കില്ല. റൈഡിംഗില്‍ എന്തായാലും ലാഗ് തോന്നും. എന്നാല്‍ നോര്‍മല്‍ യൂസ് ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ഈ വാഹനം അനുയോജ്യമാണ്. ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ ചിരിത്രം സൃഷ്ടിച്ച വാഹമനമാണ് ഡസ്റ്റര്‍. ആദ്യ എഡിഷനിലെ വാഹനം വലിയ വിജയമാണ് കൈവരിച്ചത്. പഴയതില്‍ നിന്ന് പുതിയ മോഡലിലേക്ക് എത്തിയപ്പോള്‍ വാഹനത്തിന്റെ ലുക്ക് കുറേ കൂടി മെച്ചപ്പെട്ടിട്ടുണ്ട്.
English Summary
Renault Duster has launched its new 1-litre petrol turbo model. The Renault Duster Authentic model is priced at Rs 10.49 lakh (ex-showroom). The 1-litre petrol turbo comes with a six-speed manual gearbox. The engine produces 100 PS of power and 166 Newton meters of torque. The company claims a mileage of 19.4 kmpl.