AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?

Kinetic's new DX Electric Scooter : കൈനറ്റിക് എന്ന ലെജന്‍ഡറി ബ്രാന്‍ഡിനെ കുറിച്ച് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗിയര്‍ലെസ് സ്‌കൂട്ടര്‍ ഇറക്കി തരംഗം സൃഷ്ടിച്ച കമ്പനി. അവരിപ്പോള്‍ വീണ്ടും എത്തിയിരിക്കുകയാണ് തങ്ങളുടെ പുതിയ ഇലക്ട്രക് സ്‌കൂട്ടറുമായി. കൈനറ്റിക് ഡിഎക്‌സ്, ഡിക്‌സ് പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം എത്തിയിരിക്കുന്നത്.

Kinetic DX EV : പഴയ രൂപത്തിലും പുതിയ ഭാവത്തിലും കൈനറ്റിക് എത്തി ; ഓര്‍മ്മയുണ്ടോ ആ കൈനറ്റിക് ഹോണ്ട യുഗം ?
Kinetic Dx EV Scooter
Amal KV
Amal KV | Published: 13 Jun 2026 | 02:15 PM

കൈനറ്റിക് എന്ന ലെജന്‍ഡറി ബ്രാന്‍ഡിനെ കുറിച്ച് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗിയര്‍ലെസ് സ്‌കൂട്ടര്‍ ഇറക്കി തരംഗം സൃഷ്ടിച്ച കമ്പനി. അവരിപ്പോള്‍ വീണ്ടും എത്തിയിരിക്കുകയാണ് തങ്ങളുടെ പുതിയ ഇലക്ട്രക് സ്‌കൂട്ടറുമായി. ഇത്തവണ ഹോണ്ടയില്ല, കൈനറ്റിക് ഒറ്റയ്ക്കാണ് വാഹനം ഇറക്കിയിരിക്കുന്നത്. കൈനറ്റിക് ഡി.എക്‌സ് എന്നാണ് വാഹനത്തിന്റെ പേര്. പഴയ കൈനറ്റിക് ഹോണ്ട സ്‌കൂട്ടറിന്റെ ഏകദേശ രൂപത്തില്‍ തന്നെയാണ് പുതിയ ഇ.വിയുയും വന്നിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ മോഡിഫൈ ചെയ്ത പഴയ കൈനറ്റിക്കല്ലേ എന്ന് തോന്നിപ്പോകും.

ഇന്ന് നമുക്ക് ഹോണ്ട ആക്ടീവയുണ്ട്, യമഹ ഫസിനോയുണ്ട്, ടി.വി.എസ്, ജുപീറ്ററുണ്ട്, സുസൂക്കി ആക്‌സിസുണ്ട്…. എന്നാല്‍ അന്നത്തെക്കാലത്ത് ഒരേ ഒരു കൈനറ്റിക് ഹോണ്ടയേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് സിനിമാറ്റിക്കായി പറഞ്ഞാല്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും കിരീടവും ചെങ്കോലും വച്ച് സ്‌കൂട്ടര്‍ സെഗ്മെന്റ് വാണിരുന്ന മുതലാണ് അത്. 1984 ല്‍ ഹോണ്ടയുമായി സഹകരിച്ചാണ് കൈനറ്റിക് രൂപമെടുത്തത്. അതുവരെ ഗിയര്‍ വാഹനങ്ങള്‍ ശീലിച്ചുപോന്ന ഇന്ത്യക്കാര്‍ക്ക് സ്മൂത്ത് ഡ്രൈവിംഗാണ് അവര്‍ സമ്മാനിച്ചത്. അതും സെല്‍ഫ് സ്റ്റാര്‍ട്ടിങ്ങോടെ. അതുകൊണ്ട് തന്നെ ചെറുപ്പക്കാരും പ്രായമായവരും പുരഷന്മാരും സ്ത്രീകളും വാഹനത്തെ ഏറ്റെടുത്തു. തുടര്‍ന്ന് തൊണ്ണൂറുകളുടെ അവസാനം വരെ എതിരാളികളെയെല്ലാം ന്ഷ്പ്രഭമാക്കി മുന്നേറി.കൈനറ്റിക്കിന് പിന്നാലെയാണ് ബബാജ് സണ്ണിയും ടിവിഎസ് സ്‌കൂട്ടിയുമൊക്കെ രംഗപ്രവേശനം ചെയ്തത്.

Also Read: പഴയ വിലയില്‍ വേണേല്‍ ഇപ്പൊ വാങ്ങിക്കോ; അടുത്തമാസം മുതല്‍ ടാറ്റ കാറുകള്‍ക്ക് വീണ്ടും വില വര്‍ദ്ധിക്കും

കൈനറ്റിക് ഡിഎക്‌സ്, ഡിക്‌സ് പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം എത്തിയിരിക്കുന്നത്. ടോപ് വേരിയന്റായ ഡിഎകസ് പ്ലസിന് 1,17,499 രൂപയും ബേസ് വേരിയന്റായ ഡിക്‌സിന് 1,11.499 രൂപയുമാണ് അടിസ്ഥാനവില. ഓണ്‍ബോര്‍ഡ് ചാര്‍ജിംഗ് ഡിഎകസ് പ്ലസില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. 2.6 കിലോ വാട്ട് ശേഷിയുള്ള ബാറ്ററി തന്നെയാണ് രണ്ട് മോഡലുകളിലും കൊടുത്തിട്ടുള്ളത്. എന്നാല്‍ ഡിഎക് പ്ലസിന് 105 കിലോ മീറ്ററും ഡി എക്‌സിന് 102 കിലോ മീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്.

പഴയ ആ ചതുരവടിവൊത്ത രൂപത്തില്‍ തന്നയാണ് പുതിയ വാഹനവും അവതരിപ്പിച്ചിരിക്കുന്നത്. ഐക്കോണിക് മീറ്റര്‍ കണ്‍സോളും പുതിയ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. സാധാരണ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളിയാണ് ടച്ച് സ്‌ക്രീനില്‍ പാസ് വേഡ് നല്‍കി വാഹനം അണ്‍ലോക്ക് ചെയ്യുക എന്നത്. എന്നാല്‍ കൈനറ്റിക്കില്‍ ഇതിനായി പ്രത്യേകം അക്കങ്ങള്‍ അടങ്ങിയ സ്വിറ്റ്ച്ചുകളും കൊടുത്തിട്ടുണ്ട്. പിന്നെ ഹാന്‍ഡിലില്‍ തന്നെയുള്ള സംവിധാനം വഴി ഫുട് റെസ്റ്റ് ക്രമീകരിക്കാനും പറ്റും.

English Summary

The legendary brand Kinetic needs no introduction. The company created a stir forty years ago with the launch of the gearless scooter. Now they are back with their new electric scooter. The vehicle comes in two models, the Kinetic DX and DX Plus.

Follow Us