Tata Nano EV: വാങ്ങാം സാധാരണക്കാരനുമൊരു ഇലക്ട്രിക് കാർ, ടാറ്റാ നാനോ എത്തുന്നു

നാനോ പുറത്തിറക്കിയത് പോലെ തന്നെ വളരെ ബജറ്റ് ഫ്രണ്ട്ലി ആയാണ് നാനോ ഇലക്ട്രികും എത്തുക എന്നാണ് സൂചന

Tata Nano EV: വാങ്ങാം സാധാരണക്കാരനുമൊരു ഇലക്ട്രിക് കാർ, ടാറ്റാ നാനോ എത്തുന്നു

Tata Nano EV

Published: 

15 May 2024 | 12:06 PM

അങ്ങനെ സാധാരണക്കാരനും ഇനിയൊരു ഇലക്ട്രിക് കാർ വാങ്ങാൻ സാധിക്കും. എങ്ങനെയെന്നല്ലേ അതിനുള്ള അവസരമൊരുക്കുകയാണ് വീണ്ടും ടാറ്റ.  2008-ൽ 1 ലക്ഷം രൂപയ്ക്ക് നാനോയിറക്കിയ അതേ വിപ്ലവം തന്നെ ഇലക്ട്രിക്കിലേക്കും എത്തിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. അതു കൊണ്ട് തന്നെ നാനോ ലൈനപ്പിൽ ഏറ്റവും അഫോർഡബിളായൊരു കാർ ഒരുക്കുകയാണ് ലക്ഷ്യം.

നാനോ ഇ-വിക്ക് ശക്തി പകരുന്നത് മികച്ച പവർ മോട്ടോറുകളാണ്.  ഇതിനൊപ്പം 40 കിലോ വാട്ടിൻറെ മികച്ച ബാറ്ററി പായ്ക്കും ഉണ്ടാവും.  ഒറ്റ ചാർജിൽ  300 കി.മി വരെയാണ് ഇതിന് മൈലേജ് ലഭിക്കുമെന്ന് വിശ്വസിക്കുന്നത്. ഇത് സംബന്ധിച്ച് ഇതുവരെയും കമ്പനി സ്ഥിരീകരണം നടത്തിയിട്ടില്ല. അതു കൊണ്ട് തന്നെ ലോംഗ് ഡ്രൈവുകൾക്ക് ഏറ്റവും ബെസ്റ്റ് ഓപ്ഷനായിരിക്കും നാനോ-ഇവി.

സവിശേഷതകൾ നിരവധി

അതിശയകരമായ നിരവധി സവിശേഷതകൾ ടാറ്റാ-നാനോ ഇവിയിലുണ്ട്. ആൻഡ്രോയിഡ് ഓട്ടോ കാർ പ്ലേ, ആപ്പിൾ കണക്റ്റിവിറ്റി തുടങ്ങിയ നിരവധി ഫീച്ചറുകളും കാറിലുണ്ടായിരിക്കും. ഇതിനുപുറമെ, നിങ്ങൾക്ക് 7 ഇഞ്ച് ടച്ച് സ്ക്രീനും അടക്കം പല വിധത്തിലുള്ള ഫെസിലിറ്റികളും കാറിലുണ്ടാവാം.

6 സ്പീക്കർ സൗണ്ട് സിസ്റ്റത്തിനൊപ്പം ഇന്റർനെറ്റ് കണക്റ്റിവിറ്റി സൗകര്യവും നൽകുന്നു. ഇതിനുപുറമെ, പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, ആന്റി ബ്രേക്കിംഗ് ലോക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് എസി എന്നിവയുടെ സൗകര്യവും ഈ കാറിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി സെൻട്രൽ ലോക്കിംഗ് സൗകര്യവും കാറിൽ നൽകിയിട്ടുണ്ട്.

എത്ര രൂപയ്ക്ക് വാങ്ങാം

നാനോ പുറത്തിറക്കിയത് പോലെ തന്നെ വളരെ ബജറ്റ് ഫ്രണ്ട്ലി ആയാണ് നാനോ ഇലക്ട്രികും എത്തുക എന്നാണ് സൂചന. 3 മുതൽ 5 ലക്ഷം രൂപ വരെയാവും ഇതിൻറെ വിപണി വിലയായി പ്രതീക്ഷിക്കുന്നത്. മറ്റ് വിവരങ്ങൾ കമ്പനി തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന. എന്തായാലും ഇലക്ടിക്ര് വിപണിയിൽ അടുത്ത വിപ്ലവത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് നാനോ. നിരവധി പേരാണ് വാഹനത്തിൻറെ എൻക്വയറിയുമായി എത്തുന്നത്. അതേസമയം ബുക്കിംഗ് വിൻഡോകൾ ഇതുവരെയും ഓപ്പണായിട്ടില്ല.

 

 

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്