iQOO Z9X 5G: അതി കിടിലൻ ഫീച്ചർ, കയ്യിലൊതുങ്ങുന്ന വില; ഇത് വേറെ ലെവൽ ഫോൺ
ഇന്ത്യയിൽ ഐക്യൂ ഇസഡ് 9 എക്സ് 5 ജിയുടെ വില 15,000 രൂപയിൽ താഴെയായിരിക്കും എന്നാണ് സൂചന. അങ്ങിനെ വന്നാൽ ഇത് ബജറ്റ് ഫോണുകളിലെ ഏറ്റവും ബെസ്റ്റായിരിക്കും
സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഒരു കിടിലൻ ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഐക്യൂ. ഇസഡ് 9 എക്സ് 5 ജിയാണ് പുതിയ മോഡൽ. സ്നാപ്ഡ്രാഗൺ ചിപ്സെറ്റ്, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 6000mah ബാറ്ററി. 120 ഹെർട്സ് ഡിസ്പ്ലേ, ഡ്യുവൽ ക്യാമറ , സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയടങ്ങുന്നതാണ് ഐക്യുവിൻറെ പ്രധാന ഫീച്ചറുകൾ. വിവോ ടി 3 എക്സ് 5 ജിയുടെ റീബ്രാൻഡുചെയ്ത പതിപ്പാണിത്. ലോഞ്ചിന് ശേഷം ആമസോൺ വഴി ഫോൺ വാങ്ങാം. ഫോണിനായുള്ള ഒരു മൈക്രോസൈറ്റ് ഇതിനകം സജീവമായി കഴിഞ്ഞു.
വിലക്കുറവ്
ഇന്ത്യയിൽ ഐക്യൂ ഇസഡ് 9 എക്സ് 5 ജിയുടെ വില 15,000 രൂപയിൽ താഴെയായിരിക്കും എന്നാണ് സൂചന. ഇതിൻറെ സ്ഥിരീകരണം ലോഞ്ചിന് ശേഷമായിരിക്കും അറിയുക. കിടിലൻ ഫീച്ചറുകൾ തന്നെയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. എന്തൊക്കെയാണ് ഈ മോഡലിൻറെ പ്രധാന ഫീച്ചറുകൾ എന്ന് പരിശോധിക്കാം.
സവിശേഷതകൾ
8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുമുള്ള ഫോണിന് കരുത്തേകുന്നത്.സ്നാപ്ഡ്രാഗൺ 6 ജെൻ 1 സോസിയാണ്.
44-വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. കൂടാതെ സ്റ്റീരിയോ സ്പീക്കറുകളും സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് റീഡറുമായാണ് ഐക്യൂ ഇസഡ് 9 എക്സ് 5 ജി എത്തുന്നത്.
6.72 ഇഞ്ച് എഫ്എച്ച്ഡി + ഐപിഎസ് എൽസിഡി സ്ക്രീനും 120 ഹെർട്സ് റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്ന ഫോണിൻറെ ഡിസ്പ്ലേയിൽ ടിവി റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനുണ്ട് എഫ് / 1.8 അപ്പേർച്ചറും 50 എംപി പ്രൈമറി സെൻസറുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പിൽ 2 എംപി ബൊക്കെ ക്യാമറയും, മുൻവശത്ത്, എഫ് / 2.05 അപ്പേർച്ചറുള്ള 8 എംപി സെൽഫി ക്യാമറയുണ്ട്.
ആൻ ഡ്രോയിഡ് 14 ഫൺ ടച്ച് ഒഎസ് 14 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും ഒപ്പം ഇസഡ് 9 എക്സ് 5 ജി ഉപയോഗിച്ച് മൂന്ന് വർഷത്തെ പതിവ് സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. പൊടി, വെള്ളം എന്നിവയിൽ നിന്നും രക്ഷനേടാൻ ഐപി 64 റേറ്റിംഗും ഇതിന് ഉണ്ട്.