AI sewing machines : എഐ കൊണ്ട് ഇനി വസ്ത്രങ്ങള്‍ തുന്നാം… എംബ്രോയ്ഡറി ചെയ്യാം..
AI-powered sewing machines : ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മിഷൻ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. വലിയ ഭാഷാ മോഡലുകൾ (Large Language Models - LLM) വികസിപ്പിക്കുന്നതിനായി എട്ട് സ്ഥാപനങ്ങളെ കൂടി സർക്കാർ തിരഞ്ഞെടുത്തു.

Ai Stitching
കൊച്ചി: എല്ലാ രംഗങ്ങളിലും എെഎ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തയ്ക്കാനും ഭംഗിയുള്ള എംബ്രോയ്ഡറി വർക്കുകൾ ചെയ്യാനും എെഎ സഹായിക്കുമെന്ന തരത്തിലായി കാര്യങ്ങൾ. അവിശ്വസനീയമായ ഈ മെഷീൻ കൊച്ചിയിലെ കാക്കനാട് കിൻഫ്ര പാർക്കിൽ നടക്കുന്ന മെഷീനറി എക്സ്പോയിലാണ് പ്രദർശിപ്പിച്ചത്. വസ്ത്ര നിർമ്മാണ രംഗത്തെ ആധുനിക യന്ത്രങ്ങൾ പരിചയപ്പെടുത്തുന്ന ഈ മേളയിൽ ഓട്ടോമാറ്റിക്, കമ്പ്യൂട്ടറൈസ്ഡ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്ന മെഷീനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഉയർന്ന വില കാരണം (55,000 രൂപ മുതൽ) വീടുകളിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളതും, ഗാർമെൻ്റ് കടകളെ ലക്ഷ്യമിട്ടുള്ളതുമായ വാക്വം അയേൺ ബോക്സുകൾ എക്സ്പോയിലുണ്ട്. വേഗത്തിലും കൃത്യതയോടെയും തയ്ക്കുന്ന തയ്യൽ മെഷീനുകളാണ് മറ്റൊരു ആകർഷണം. എംബ്രോയിഡറി, ബീഡ് വർക്കുകൾ എന്നിവ പോലും പ്രോഗ്രാം ചെയ്തതിനനുസരിച്ച് ചെയ്യാൻ ഈ മെഷീനുകൾക്ക് സാധിക്കും. ഇത് ചെറുകിട, വൻകിട വ്യവസായ സംരംഭകർക്ക് സഹായകമാകും.
ഇന്ത്യയുടെ AI മിഷൻ: പുതിയ സംരംഭങ്ങൾ
ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മിഷൻ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. വലിയ ഭാഷാ മോഡലുകൾ (Large Language Models – LLM) വികസിപ്പിക്കുന്നതിനായി എട്ട് സ്ഥാപനങ്ങളെ കൂടി സർക്കാർ തിരഞ്ഞെടുത്തു. ഐഐടി ബോംബെ, ടെക് മഹീന്ദ്ര, ഫ്രാക്റ്റൽ അനലിറ്റിക്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഈ കൂട്ടത്തിലുണ്ട്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ പേരുകൾ പ്രഖ്യാപിച്ചത്. ഈ സംരംഭം ഇന്ത്യയുടെ സാങ്കേതിക വിദ്യാരംഗത്തെ വളർച്ചക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.