Best 5G Recharge Plans: കൈ നിറയെ ഓഫർ… അതിലേറെ ലാഭം, എയർടെൽ VS വിഐ VS ജിയോ … മികച്ച റീച്ചാർച്ച് ഓഫർ ആരുടേത്?
Best 5G Prepaid Recharge Plans: ഏറ്റവും ലാഭത്തിൽ റീച്ചാർജ് ചെയ്യാനാണ് എല്ലാവരും നോക്കു. അൺലിമിറ്റഡ് കോളിംഗ്, ഡാറ്റാ ആനുകൂല്യങ്ങൾ, സൗജന്യ 5G ആക്‌സസ്, ഒ.ടി.ടി. സബ്സ്ക്രിപ്ഷനുകൾ എന്നിവ ഉൾപ്പെടുന്ന പ്രധാന പ്ലാനുകൾ നൽകുന്ന മികച്ച കമ്പനി ഏതെന്നു നോക്കാം.
ന്യൂഡൽഹി: ഇന്ത്യൻ ടെലികോം വിപണിയിൽ എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ (Vi) തുടങ്ങിയ കമ്പനികൾ ഉപയോക്താക്കളെ ആകർഷിക്കാൻ ഏറ്റവും മികച്ച 5G പ്രീ-പെയ്ഡ് പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിംഗ്, ഡാറ്റാ ആനുകൂല്യങ്ങൾ, സൗജന്യ 5G ആക്‌സസ്, ഒ.ടി.ടി. സബ്സ്ക്രിപ്ഷനുകൾ എന്നിവ ഉൾപ്പെടുന്ന പ്രധാന പ്ലാനുകൾ നോക്കാം.
എയർടെൽ പ്ലാനുകൾ
449 ന്റെ പ്ലാൻ: 28 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാനിൽ പ്രതിദിനം 3GB ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 100 SMS എന്നിവ ലഭിക്കുന്നു. ഇതിന്റെ പ്രധാന ആകർഷണം അൺലിമിറ്റഡ് 5G ഡാറ്റയാണ്. കൂടാതെ, 22 OTT ആപ്പുകളുള്ള Airtel Xstream Play Premium, Perplexity Pro വാർഷിക സബ്സ്ക്രിപ്ഷൻ എന്നിവയും സൗജന്യമായി ലഭിക്കും.
349 രൂപയുടെ പ്ലാൻ (ബെസ്റ്റ് സെല്ലർ): എയർടെലിന്റെ ജനപ്രിയ പ്ലാനാണിത്. 28 ദിവസത്തെ കാലാവധിയിൽ പ്രതിദിനം 2GB ഡാറ്റ ലഭിക്കുമ്പോൾ 449 രൂപയുടെ പ്ലാനിലെ അൺലിമിറ്റഡ് 5G ഡാറ്റാ ആനുകൂല്യം ഉൾപ്പെടെയുള്ള എല്ലാ അധിക നേട്ടങ്ങളും ഇതിൽ ലഭ്യമാണ്.
ജിയോ പ്ലാനുകൾ
449 പ്ലാൻ: 28 ദിവസമാണ് ഇതിന്റെ കാലാവധി. പ്രതിദിനം 3GB (4G) ഡാറ്റ ലഭിക്കുന്ന ഈ പ്ലാനിൽ അൺലിമിറ്റഡ് 5G ആക്‌സസ് ലഭിക്കും. അൺലിമിറ്റഡ് കോളിംഗ്, JioTV ആക്സസ്, JioAICloud ആക്സസ് എന്നിവയ്‌ക്കൊപ്പം JioHotstar OTT ആപ്ലിക്കേഷന് 90 ദിവസത്തെ സബ്സ്ക്രിപ്ഷനും ലഭ്യമാണ്.
349 പ്ലാൻ: ജിയോയുടെ ഏറ്റവും കുറഞ്ഞ 5G പ്ലാനാണിത്. 28 ദിവസത്തെ കാലാവധിയിൽ പ്രതിദിനം 2GB (4G) ഡാറ്റ കൂടാതെ, ₹449 പ്ലാനിലെ എല്ലാ ജിയോ ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വോഡാഫോൺ ഐഡിയ പ്ലാനുകൾ
365 പ്ലാൻ (ഏറ്റവും ജനപ്രിയം): 28 ദിവസത്തെ കാലാവധിയിൽ പ്രതിദിനം 2GB ഡാറ്റയും അൺലിമിറ്റഡ് കോളിംഗും നൽകുന്നു. ഈ പ്ലാനിലും അൺലിമിറ്റഡ് 5G ഡാറ്റ ലഭ്യമാണ്.
479 പ്ലാൻ: 48 ദിവസത്തെ നീണ്ട കാലാവധിയാണ് ഈ പ്ലാനിന്റെ പ്രത്യേകത. പ്രതിദിനം 1GB ഡാറ്റ ലഭിക്കുന്ന ഇതിലും അൺലിമിറ്റഡ് 5G ഡാറ്റാ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു.