Bengaluru Travel: ഒഴിവ് ദിവസം ആസ്വദിക്കാം…; ബംഗളൂരുവിലെ ഈ സ്ഥലങ്ങൾ കാണാതെ പോകല്ലേ
Bengaluru Travel Guide: തിരക്കേറിയ നഗര ജീവിതത്തിൽ നിന്ന് അല്പം വിശ്രമം ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ ഒഴിവദിവസങ്ങൾ ആനന്ദകരമാക്കാൻ പറ്റുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം. നഗരത്തിന്റെ വെറും നൂറ് കിലോമീറ്റർ ചുറ്റളവിൽ ഒറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന സ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
നിങ്ങളൊരു യാത്രാ പ്രമിയാണോ… എന്നാൽ തിരക്കേറിയ ജോലിക്കിടയിൽ സമയം കിട്ടുന്നില്ല അല്ലേ. വിഷമിക്കേണ്ട ബംഗളൂരുവിൽ താമസിക്കുന്ന ഏതൊരാൾക്കും ഒറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന ചില സ്ഥലങ്ങളുണ്ട്. തിരക്കേറിയ നഗര ജീവിതത്തിൽ നിന്ന് അല്പം വിശ്രമം ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ ഒഴിവദിവസങ്ങൾ ആനന്ദകരമാക്കാൻ പറ്റുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം. നഗരത്തിന്റെ വെറും നൂറ് കിലോമീറ്റർ ചുറ്റളവിൽ ഒറ്റ ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന സ്ഥലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
രാമനഗര
1970കളിൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമയായ ഷോലെയിലൂടെ അതിപ്രശസ്തമായ സ്ഥലമാണ് രാമനഗര. ബംഗളൂരുവിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ ദുരം സഞ്ചരിച്ചാൽ നിങ്ങൾക്കീ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം. നഗരത്തിൻ്റെ തിരക്കുകളിൽ നിന്നും അകന്നു നിൽക്കാൻ പറ്റിയ ഇടമാണ്. ട്രക്കിംഗിനും സാഹസികതക്കും പേരുകേട്ട ഇവിടെ പാറക്കെട്ടുകളിലൂടെയുള്ള നടത്തമാണ് ഏറ്റവും വലിയ ആകർഷണം.
മഥൂർ
ബംഗളൂരുവിൽ നിന്ന് 86.9 കിലോമീറ്റർ ദൂരമാത്രം പോയാൽ മഥൂരിൽ എത്തിച്ചേരാം. ഒരു നീണ്ട യാത്രയും ഒപ്പം മനോഹരമായ സ്ഥലവുമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഇവിടെ കണ്ടിരിക്കണം. നിങ്ങളൊരു ഭക്ഷണപ്രിയരാണെങ്കിൽ വളരെ പ്രസിദ്ധമായ മഥൂർ വടയും ഇവിടെ നിന്ന് ആസ്വദിക്കാം.
Also Read: വിദേശവനിതകളുടെ പ്രിയപ്പെട്ട ഇടം, വരുന്നത് ഗർഭം ധരിക്കാൻ
ശിവഗംഗ
ശിവഗംഗ എന്ന പേരു പോലെതന്നെയാണ് ഈ സ്ഥലം. ശിവലിംഗത്തിൽ നിന്ന് ഗംഗാ നദി ഒഴുകി വരുന്നത് പോലെയാണ ശിവഗംഗയുടെ ആകൃതി. ട്രെക്കിംഗ്, പർവ്വതാരോഹണം എന്നിവയാണ് ഇവിടുത്തെ ആകർഷണം. ബംഗളൂരുവിൽ നിന്ന് 53 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.
നന്ദി ഹിൽസ്
ബംഗളൂരുവിൽ വീക്കെൻഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുന്ന സ്ഥലമാണ് നന്ദി ഹിൽസ്. ആനന്ദഗിരി അഥവാ സന്തോഷത്തിന്റെ താഴ്‌വര എന്നൊരു പേരുകൂടി നന്ദി ഹിൽസിനുണ്ട്. മനോഹരമായ പ്രകൃതിദൃശ്യമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. നഗരത്തിൽ നിന്ന് 61.1 കിലോമീറ്റർ യാത്ര ചെയ്താൽ നന്ദി ഹിൽസിലെത്താം. സൂര്യാസ്തമയും സൂര്യോദയവും കാണാനാണ് അധികമാളുകളും ഇവിടെ എത്തുന്നത്.
മന്ദാരഗിരി കുന്നുകൾ
നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ യാത്ര ചെയ്താൽ പ്രശസ്തമായ മന്ദാരഗിരി കുന്നുകളിൽ എത്തിച്ചേരാം. കുന്നുകളുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒരിടമാണിത്. അധികം തിരക്കില്ലാതെ പ്രകൃതിയെ ആസ്വദിക്കാൻ ഒരിക്കലെങ്കിലും ഇവിടേക്ക് പോകാം.