Air Purifiers: അസുഖം പിടിപ്പിക്കേണ്ട, 5,000 രൂപയിൽ താഴെ നല്ലൊരു എയർ പ്യൂരിഫയർ
റിമോട്ടിലൂടെയും ആപ്പിലൂടെയും നിങ്ങൾക്ക് ഈ എയർ പ്യൂരിഫയർ നിയന്ത്രിക്കാൻ കഴിയും, ഏകദേശം 99.99 ശതമാനം അലർജി കണികകളും വായുവിൽ നിന്നും നീക്കം ചെയ്യാൻ ഇതിന് കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്

Air Purifyers
മിക്കവാറും ഇന്ത്യൻ നഗരങ്ങളും ഇന്ന മലിനീകരണത്തിൻ്റെ പിടിയിലാണ്. ഉത്സവ കാലങ്ങളിൽ ഇതിൻ്റെ തോതും കൂടും. ഇത്തരം സാഹചര്യങ്ങളിൽ വീടുകളിൽ വായു ഗുണനിലവാരം പിടിച്ച് നിർത്താൻ ആളുകൾ ഉപയോഗിക്കുന്ന എയർ പ്യൂരിഫയറുകളാണ്. ഇതിന് വലിയ വിലയുണ്ടെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി അത്രക്ക് വലിയ വിലയൊന്നും ഇവക്കില്ല. 5,000 രൂപയിൽ താഴെ വിലയ്ക്ക് നല്ലൊരു എയർ പ്യൂരിഫയർ ലഭിക്കും. 5,000 രൂപ മുതൽ 10,000 രൂപ വരെ വിലയുള്ള എയർ പ്യൂരിഫയറുകൾക്ക് ഇപ്പോൾ ആമസോണിൽ 50 ശതമാനം വരെ കിഴിവും ലഭിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഹണിവെൽ
താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന ഒന്നാണ് ഹണിവെൽ എയർ പ്യൂരിഫയർ , പൂർണ്ണമായും നിശബ്ദമായി പ്രവർത്തിക്കുന്നതാണിത്. അതുകൊണ്ട് വളർത്തുമൃഗങ്ങളുള്ള വീടുകൾക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. പുക, പൊടി, മറ്റ് മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്ത് നിങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാൻ ഇത് സഹായിക്കുന്നു. ആമസോണിൽ നിന്ന് നിങ്ങൾക്ക് ഇത് വെറും 4,998 രൂപയ്ക്ക് വാങ്ങാം.
ഉഗാവു ലൈറ്റ് എയർ പ്യൂരിഫയർ
800 ഗ്രാം ഭാരമുള്ള മിനി പ്യൂരിഫയറാണിത് , വലിപ്പമുണ്ടെങ്കിലും, ഇതിന് 99.99 ശതമാനം വായു മലിനീകരണ വസ്തുക്കളും വൃത്തിയാക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫിൽട്ടറിനെക്കുറിച്ചും നിങ്ങൾ വിഷമിക്കേണ്ടതില്ല, കാരണം ഇത് മാറ്റി സ്ഥാപിക്കേണ്ട ആവശ്യമില്ല. ആമസോണിൽ 4,699 രൂപയ്ക്കാണ് ഉഗാവു ലൈറ്റ് എയർ പ്യൂരിഫയർ ലിസ്റ്റ് ചെയ്തിരിക്കുന്നത്, മികച്ച രൂപകൽപ്പനയും മൂഡ് ലൈറ്റിംഗ് സവിശേഷതയും ഇതിനുണ്ട്.
യുറീക്ക ഫോർബ്സ് എയർ പ്യൂരിഫയർ 150
യുറീക്ക ഫോർബ്സ് എയർ പ്യൂരിഫയറിന് സ്മാർട്ട് ഡിജിറ്റൽ ഡിസ്‌പ്ലേയും ഓട്ടോ മോഡും ഉണ്ട്. ചെറിയ മുറികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ചെറിയ എയർ പ്യൂരിഫയറാണിത് 4,999 രൂപയ്ക്ക് ഇത് വാങ്ങാം, ഇടത്തരം മുറികൾക്കുള്ള 8,499 രൂപയ്ക്കും ലഭ്യമാണ്. ലിവിംഗ് റൂമുകൾക്കായി വൈ-ഫൈ ഉള്ള സ്മാർട്ട് മോഡലും ലഭ്യമാണ്, വില 4,999 മുതൽ 19,499 രൂപ വരെ ലഭിക്കും
ക്യൂബോ എയർ പ്യൂരിഫയർ
മികച്ച എയർ പ്യൂരിഫയറുകളുടെ പട്ടികയിലുള്ള മറ്റൊരു മോഡലാണ് ക്യൂബോ എയർ പ്യൂരിഫയർ 9,000 മണിക്കൂർ ഫിൽട്ടർ ലൈഫ് ഇതിനുണ്ട്. റിമോട്ടിലൂടെയും ആപ്പിലൂടെയും നിങ്ങൾക്ക് ഈ എയർ പ്യൂരിഫയർ നിയന്ത്രിക്കാൻ കഴിയും, ഏകദേശം 99.99 ശതമാനം അലർജി കണികകളും വായുവിൽ നിന്നും നീക്കം ചെയ്യാൻ ഇതിന് കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്, 9,990 രൂപയ്ക്ക് ഇത് ലഭ്യമാണ്.
ലെവോയിറ്റ് എയർ പ്യൂരിഫയർ
രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു മികച്ച എയർ പ്യൂരിഫയറാണ് ലെവോയിറ്റ് എയർ പ്യൂരിഫയർ. വായുവിൻ്റെ ഗുണനിലവാരം വഷളാകുന്നത് തടയാൻ ഒരു HEPA ഫിൽട്ടറും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് വീട്ടിലെ ദുർഗന്ധം നീക്കം ചെയ്യാനും സഹായിക്കുന്നു, കൂടാതെ നല്ല റേറ്റിംഗുകളും നേടിയിട്ടുണ്ട്. 10,999 രൂപയ്ക്ക് നിങ്ങൾക്ക് ഇത് വാങ്ങാം.