AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Best Recharge Plans : രണ്ടര മാസം വാലിഡിറ്റി; 252 ജിബി ഡാറ്റ,റീ ചാർജിന് 600 തികച്ച് വേണ്ട

സാമാന്യം ഭേദപ്പെട്ട വാലിഡിറ്റിയും, ഡാറ്റയും റീ ചാർജ്ജിൽ നിന്നും നിങ്ങൾക്ക് ലഭിക്കും മാത്രമല്ല എപ്പോഴുമെപ്പോഴുമുള്ള റീ ചാർജ്ജും ആവശ്യമില്ല

Best Recharge Plans : രണ്ടര മാസം വാലിഡിറ്റി; 252 ജിബി ഡാറ്റ,റീ ചാർജിന് 600 തികച്ച് വേണ്ട
Best Recharge Plans IndiaImage Credit source: TV9 Network
arun-nair
Arun Nair | Published: 12 Jun 2025 12:01 PM

ഇനി മുതൽ ഡാറ്റ തീർന്നുപോകുന്നതിൻ്റെ ടെൻഷനില്ല. മാത്രമല്ല വാലിഡിറ്റിയുടെ കാര്യത്തിലും പേടി വേണ്ട. 600 രൂപയിൽ താഴെയുള്ളതും പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്നതുമായ പ്ലാനുകളെക്കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്ലാനും പട്ടികയിൽ ഉൾപ്പെടുന്നു.

ജിയോയുടെ 449 രൂപയുടെ പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയുള്ള 449 രൂപയുടെ ഈ പ്ലാൻ വഴി ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. ജിയോ ടിവി, ജിയോ എഐ ക്ലൗഡ്, പരിധിയില്ലാത്ത 5 ജി ഡാറ്റ, ജിയോ ഹോട്ട്സ്റ്റാർ തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുന്നു.

എയർടെൽ 449 രൂപയുടെ പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം, പരിധിയില്ലാത്ത 5 ജി ഡാറ്റ, സ്പാം കോൾ, എസ്എംഎസ് അലേർട്ടുകൾ, സൗജന്യ ഹെലോട്യൂണുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ പ്ലാനിൽ ഉൾപ്പെടുന്നു.

വിഐ യുടെ 449 രൂപ പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ വഴി ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. ViMTV സബ്‌സ്‌ക്രിപ്‌ഷൻ, പകുതി ദിവസത്തെ പരിധിയില്ലാത്ത ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ പ്ലാനിൽ ഉൾപ്പെടുന്നു.

വിഐയുടെ 539 രൂപ പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ പ്രകാരം ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 4 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. പകുതി ദിവസത്തെ പരിധിയില്ലാത്ത ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ പ്ലാനിൽ ഉൾപ്പെടുന്നു.

ബിഎസ്എൻഎൽ 599 രൂപയുടെ പ്ലാൻ

84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.

ബിഎസ്എൻഎൽ 299 രൂപയുടെ പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.