BSNL Bharat Fibre Plans 2025: ഒരു വർഷത്തെ വാലിഡിറ്റി, ഒരു മാസം സൗജന്യ സേവനം, മികച്ച ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ ഇതാ…
ഒരു മാസം സൗജന്യ സേവനം ലഭിക്കുന്ന പ്ലാനുകളാണ് ഇവയിൽ പലതും. കുറഞ്ഞ വിലയിലുള്ള പ്ലാനുകൾ പലതും ഇപ്പോൾ നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഏതെല്ലാമെന്നു നോക്കാം.

Bsnl
ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര ബ്രോഡ്ബാൻഡ് സേവനങ്ങളിൽ ഒന്നാണ് ബിഎസ്എൻഎൽ ഭാരത് ഫൈബർ. രാജ്യത്തെ വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ബിഎസ്എൻഎൽ അവരുടെ ഫൈബർ പ്ലാനുകൾ ആകർഷകമായ ആനുകൂല്യങ്ങളോടെയും ഒരു വർഷത്തെ വാലിഡിറ്റിയോടു കൂടിയും നൽകുന്നുണ്ട്. ഒരു മാസം സൗജന്യ സേവനം ലഭിക്കുന്ന പ്ലാനുകളാണ് ഇവയിൽ പലതും. കുറഞ്ഞ വിലയിലുള്ള പ്ലാനുകൾ പലതും ഇപ്പോൾ നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഏതെല്ലാമെന്നു നോക്കാം.
റൂറൽ FTTH വോയിസ് അൺലിമിറ്റഡ്
ഈ പ്ലാനിന് ഒരു വർഷത്തേക്ക് 2,988 രൂപ ആണുള്ളത്. ആദ്യത്തെ 10GB വരെ 25Mbps വേഗത ലഭിക്കും, അതിനുശേഷം വേഗത 2Mbps ആയി കുറയും. അൺലിമിറ്റഡ് ഡാറ്റാ ഡൗൺലോഡും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
FTTH വോയിസ് അൺലിമിറ്റഡ്
ഇതിന് ഒരു വർഷത്തേക്ക് 3,588 രൂപ ചെലവ് വരും. ആദ്യത്തെ 20GB വരെ 25Mbps വേഗത ലഭിക്കുകയും, തുടർന്ന് 2Mbps ആയി കുറയുകയും ചെയ്യും. ഈ പ്ലാനിലും അൺലിമിറ്റഡ് ഡാറ്റയും കോളുകളും ഉണ്ട്.
Also read – 15000 രൂപയിൽ താഴെ ഇത്രയധികം ഫീച്ചറുകളുള്ള ഫോണോ? സാംസങ് ഗാലക്സി എം17 എത്തുന്നു
മികച്ച ഡാറ്റാ പരിധിയുള്ള പ്ലാനുകൾ
ഫൈബർ റൂറൽ ഹോം വൈ-ഫൈ
ഗ്രാമീണ മേഖലയിലെ ഉപയോക്താക്കൾക്കായി 4,788 രൂപ ആണ് ഇതിന്റെ വാർഷിക നിരക്ക്. ഇതിൽ ആദ്യത്തെ 1.4TB (ടെറാബൈറ്റ്) വരെ 40Mbps വേഗത ലഭിക്കും. പരിധി കഴിഞ്ഞാൽ വേഗത 4Mbps ആകും. അൺലിമിറ്റഡ് ഡാറ്റാ ഡൗൺലോഡും എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ കോളുകളും ഇതിൽ ലഭ്യമാണ്.
ഫൈബർ ബേസിക് നിയോ
5,388 രൂപ വിലയുള്ള ഈ പ്ലാനിൽ ആദ്യത്തെ 3.3TB വരെ 50Mbps വേഗത ലഭിക്കുന്നു. അതിനുശേഷം വേഗത 4Mbps ആകും.
എല്ലാ പ്ലാനുകളിലും അൺലിമിറ്റഡ് ഡാറ്റാ ഡൗൺലോഡ് (FUP പരിധിയോടെ), കൂടാതെ ബിഎസ്എൻഎൽ, മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള അൺലിമിറ്റഡ് ലോക്കൽ, എസ്.ടി.ഡി. കോളുകൾ എന്നിവ സൗജന്യമായി ലഭിക്കും. അന്താരാഷ്ട്ര കോളുകൾക്ക് (ISD) 1.20 രൂപ നിരക്ക് ഈടാക്കുന്നതാണ്.