AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samsung galaxy m17: 15000 രൂപയിൽ താഴെ ഇത്രയധികം ഫീച്ചറുകളുള്ള ഫോണോ? സാംസങ് ഗാലക്സി എം17 എത്തുന്നു

മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും. സ്മാർട്ട്‌ഫോണിന്റെ രൂപകൽപ്പനയും പ്രധാന സവിശേഷതകളും ആമസോണിന്റെയും സാംസങ്ങിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിൽ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പേജ് ഒരുക്കിയിട്ടുണ്ട്.

Samsung galaxy m17: 15000 രൂപയിൽ താഴെ ഇത്രയധികം ഫീച്ചറുകളുള്ള ഫോണോ? സാംസങ് ഗാലക്സി എം17 എത്തുന്നു
Samsung Galaxy M17Image Credit source: www.samsung.com
aswathy-balachandran
Aswathy Balachandran | Published: 09 Oct 2025 20:54 PM

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്, പുതിയ ബജറ്റ് 5ജി സ്മാർട്ട്‌ഫോൺ ഒക്ടോബർ 10-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഗാലക്‌സി M17 എന്ന പേരിലുള്ള ഈ പുതിയ മോഡൽ, 15,000- രൂപയിൽ താഴെയുള്ള വിഭാഗത്തിലാണ് (Segment) പുറത്തിറങ്ങുക.

മുൻ മോഡലായ M16-നെക്കാൾ മികച്ച ഫീച്ചറുകളുമായാണ് M17 എത്തുന്നത്. മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും. സ്മാർട്ട്‌ഫോണിന്റെ രൂപകൽപ്പനയും പ്രധാന സവിശേഷതകളും ആമസോണിന്റെയും സാംസങ്ങിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിൽ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പേജ് ഒരുക്കിയിട്ടുണ്ട്.

 

Also read – 3 മാസത്തേക്ക് റീചാര്‍ജ് ചെയ്താല്‍ ഒരുമാസം ഫ്രീയായി സേവനം, പുതിയ പദ്ധതിയുമായി റിലയന്‍സ് ജിയോ

 

പ്രധാന സവിശേഷതകൾ

 

കോണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണത്തോടുകൂടിയ 6.7 ഇഞ്ച് സൂപ്പർ AMOLED ഡിസ്പ്ലേ ഫോണിനുണ്ടാകും. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി IP54 റേറ്റിങ്ങും ഈ ഫോണിനുണ്ട്. ഫോണിന് 7.5 mm സ്ലിം പ്രൊഫൈൽ ആണ് ഉണ്ടാവുക.

 

ക്യാമറയും AI ടൂളുകളും

 

ക്യാമറയുടെ കാര്യത്തിൽ, ഉപയോക്താക്കളെ ആകർഷിക്കുന്ന മികച്ച സവിശേഷതകൾ സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് M17-ൽ പ്രതീക്ഷിക്കുന്നത്. ഇതിൽ 5MP അൾട്രാ-വൈഡ് ലെൻസും 2MP മാക്രോ സെൻസറും ഉൾപ്പെടും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കും.

അഡ്വാൻസ്ഡ് സീൻ ഡിറ്റക്ഷൻ, ഒപ്റ്റിമൈസേഷൻ എന്നിവ ഉൾപ്പെടെ AI-യിൽ പ്രവർത്തിക്കുന്ന നൂതന ഫോട്ടോഗ്രാഫി ടൂളുകളും സാംസങ് ഈ ഫോണിൽ ചേർത്തിട്ടുണ്ട്.
ഗൂഗിളുമായും ജെമിനി ലൈവുമായും ചേർന്ന് പ്രവർത്തിക്കുന്ന ‘സർക്കിൾ ടു സെർച്ച്’ ഉൾപ്പെടെയുള്ള സ്മാർട്ട് AI ഫീച്ചറുകളും ഫോൺ