BSNL: 251 രൂപയ്ക്ക് 100 ജിബി ഡേറ്റയും ഒടിടി ആനുകൂല്യങ്ങളും; ഉപഭോക്താക്കളെ ചേർത്തുപിടിച്ച് ബിഎസ്എൻഎൽ
BSNL New Year Plan: 251 രൂപയ്ക്ക് 100 ജിബി ഡേറ്റയുമായി ബിഎസ്എൻഎലിൻ്റെ പുതുവത്സര പ്ലാൻ. ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭിക്കും.

ബിഎസ്എൻഎൽ
വരിക്കാർക്ക് പുതുവത്സര സമ്മാനവുമായി ബിഎസ്എൻഎൽ. 251 രൂപയ്ക്ക് 100 ജിബി ഡേറ്റയും ഒടിടി ആനുകൂല്യങ്ങളും അടങ്ങുന്ന പുതിയ പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ കാർണിവൽ പ്ലാൻ എന്നതാണ് ഈ പ്ലാനിൻ്റെ പേര്. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്ലാൻ പ്രഖ്യാപിച്ചത്.
ബിഎസ്എൻഎൽ കാർണിവൽ പ്ലാനിൻ്റെ പ്രധാന വിവരങ്ങൾ:
തുക: 251 രൂപ
ഡേറ്റ: 100 ജിബി ഹൈസ്പീഡ് ഡേറ്റ
കാലാവധി: 30 ദിവസം
കോളിംഗ്: പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ
ഒടിടി: ജിയോഹോട്ട്സ്റ്റാർ, സോണിലിവ് തുടങ്ങി 23ഓളം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് BiTV വഴി. ഒപ്പം 400ലധികം തത്സമയ ടെലിവിഷൻ ചാനലുകൾ കാണാനുള്ള സൗകര്യം.
2026 ജനുവരി 31 വരെ മാത്രമാവും ഈ ഓഫർ ലഭ്യമാവുക.
Also Read: Honor Win: വൺപ്ലസ് മനസിൽ കണ്ടത് ഹോണർ മാനത്ത് കണ്ടു; വമ്പൻ ബാറ്ററിയുമായി പുതിയ മോഡൽ പുറത്ത്
പുതുവത്സരത്തോടനുബന്ധിച്ച് നിലവിലുള്ള ചില പ്ലാനുകളിലും ബിഎസ്എൻഎൽ മാറ്റം വരുത്തിയിട്ടുണ്ട്. 225 രൂപയുടെ പ്ലാനിൽ പ്രതിദിനം ഇനിമുതൽ 3 ജിബി ഡേറ്റ ലഭിക്കും. 2.5 ജിബി ഡേറ്റ ആയിരുന്നത് ഇപ്പോൾ 500 എംബി വർധിപ്പിച്ചു. ഒപ്പം 347 രൂപയുടെ പ്ലാനിൽ ദിവസേന രണ്ട് ജിബി ഡേറ്റ ആയിരുന്നത് 2.5 ജിബി ഡേറ്റ ആയി വർധിപ്പിച്ചു. 485 രൂപയുടെ പ്ലാനിലും പ്രതിദിനം ഇനി 2.5 ജിബി ഡേറ്റ ലഭിക്കും. 2399 രൂപയുടെ ഒരു വർഷം കാലാവധിയുള്ള പ്ലാനിലും 2.5 ജിബി ഡാറ്റ വീതം പ്രതിദിനം ലഭിക്കും.