BSNL Long Validity Plans: 200-ൽ താഴെ 80 ദിവസം വരെ വാലിഡിറ്റി; ബിഎസ്എൻഎൽ പ്ലാൻ
ഇൻ്റർനെറ്റ് ഇല്ലാത്ത വോയിസ് ഒൺലി പ്ലാനുകളും, ഇൻ്റർനെറ്റും ഡാറ്റയും അടങ്ങുന്ന മറ്റ് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളും ബിഎസ്എൻഎൽ കൊണ്ടു വരുന്നുണ്ട്. പ്ലാനുകൾ 172 രൂപ മുതൽ 439 രൂപ വരെയാണുള്ളത്. 28 ദിവസം, 30 ദിവസം, 80 ദിവസം എന്നിങ്ങനെയാണ് വാലിഡിറ്റി, ഒപ്പം തന്നെ എസ്എംഎസും, കോളിംഗും അടക്കം പ്ലാനുകൾക്ക് അനുസരിച്ച് ലഭിക്കും, ഇൻ്റർനെറ്റ് ആവശ്യമുള്ളവർക്ക് അങ്ങനെയും ലഭിക്കും.

Bsnl Calling Plans 2026
എയർടെൽ, ജിയോ, വി എന്നിവയ്ക്ക് പിന്നാലെ സർക്കാർ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലും കോളിംഗ് മാത്രമുള്ള റീ ചാർജ്ജ് പ്ലാനുകളിലേക്ക് തിരിയുകയാണ്. ഇതിനായി, ബിഎസ്എൻഎൽ അവരുടെ വെബ്സൈറ്റിലും അപ്ലിക്കേഷനിലും ഒരു പ്രത്യേക കാറ്റഗറി തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇൻ്റർനെറ്റ് ഇല്ലാത്ത വോയിസ് ഒൺലി പ്ലാനുകളും, ഇൻ്റർനെറ്റും ഡാറ്റയും അടങ്ങുന്ന മറ്റ് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളും ബിഎസ്എൻഎൽ കൊണ്ടു വരുന്നുണ്ട്. ബിഎസ്എൻഎല്ലിൻ്റെ കോളിംഗ് പ്ലാനുകൾ 172 രൂപ മുതൽ 439 രൂപ വരെയാണുള്ളത്.\
പ്ലാനുകൾ ഒറ്റ നോട്ടത്തിൽ
- 172 രൂപ- കോളിംഗ് പ്ലാൻ
- 184 രൂപ- അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസും
- 190 രൂപ – ഒരു മാസം, അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും
- 439 രൂപ- 80 ദിവസം , അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസും
Also Read: ഒറ്റ ചാർജിൽ 400 കിലോ മീറ്റർ വരെ റേഞ്ച്, ഇതാ സിംപിൾ എനർജിയുടെ പവർഫുൾ മോഡലുകൾ
172 രൂപ കോളിംഗ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ഏറ്റവും കുറഞ്ഞ കോളിംഗ് പ്ലാൻ 172 രൂപയ്ക്കാണ് ആരംഭിക്കുന്നത്. ഇതിന് 28 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകുന്നത്.
ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസുകൾ ലഭിക്കും.
30 ദിവസത്തെ കോളിംഗ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 30 ദിവസ കോളിംഗ് പ്ലാനിൻ്റെ നിരക്ക് 184 രൂപയാണ്. 30 ദിവസത്തെ വാലിഡിറ്റിയുള്ള അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും
പ്രതിമാസ കോളിംഗ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ പ്രതിമാസ കോളിംഗ് പ്ലാനിൻ്റെ നിരക്ക് 190 രൂപയാണ്. ഇതിൽ നിങ്ങൾക്ക് രാജ്യത്തുടനീളം ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.മാസം 5 ന് നിങ്ങൾ ഈ പ്ലാൻ റീചാർജ് ചെയ്യുകയാണെങ്കിൽ, അടുത്ത മാസം 5 ന് നിങ്ങൾ അടുത്ത റീചാർജ് ചെയ്യേണ്ടിവരും.
ബിഎസ്എൻഎല്ലിന്റെ 80 ദിവസ കോളിംഗ് പ്ലാൻ
80 ദിവസത്തെ ബിഎസ്എൻഎൽ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും 100 എസ്എംഎസും കമ്പനി വാഗ്ദാനം ചെയ്യുന്നു. 439 രൂപയാണ് ഈ പ്ലാനിൻ്റെ നിരക്ക്. രാജ്യത്തുടനീളം അൺലിമിറ്റഡ് കോളിംഗ് സേവനം നിങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും.