AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അ‌ടിച്ചുപോയി ഗയ്സ്! ഫെയ്സ്ബുക്കും മെസഞ്ചറും വീണ്ടും പണിമുടക്കി, കൂടെ ഇൻസ്റ്റഗ്രാമും

Facebook and Messenger go down: മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളുടെ സേവനങ്ങൾ ചില ഉപയോക്താക്കൾക്ക് തടസപ്പെട്ടതായി റിപ്പോർട്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് പ്രശ്നങ്ങൾ​ നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫെയ്സ്ബുക്കിന് ആഗോളതലത്തിൽ കാര്യമായ തടസ്സം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് അതിന്റെ പ്രധാന ആപ്പിനെയും വെബ്‌സൈറ്റിനെയും മെസഞ്ചറിനെയും ബാധിച്ചു

അ‌ടിച്ചുപോയി ഗയ്സ്! ഫെയ്സ്ബുക്കും മെസഞ്ചറും വീണ്ടും പണിമുടക്കി, കൂടെ ഇൻസ്റ്റഗ്രാമും
Facebook and Messenger go down
Prasanth Kumar
Prasanth Kumar | Updated On: 12 Jun 2026 | 08:27 PM

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളുടെ സേവനങ്ങൾ ചില ഉപയോക്താക്കൾക്ക് തടസപ്പെട്ടതായി റിപ്പോർട്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് പ്രശ്നങ്ങൾ​ നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫെയ്സ്ബുക്കിന് ആഗോളതലത്തിൽ കാര്യമായ തടസ്സം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് അതിന്റെ പ്രധാന ആപ്പിനെയും വെബ്‌സൈറ്റിനെയും മെസഞ്ചറിനെയും ബാധിച്ചു, ഉപയോക്താക്കൾ ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ചെയ്യപ്പെടുകയും തിരികെ ലോഗിൻ ചെയ്യാൻ കഴിയാതെ വരികയും ചെയ്തു. ഇതിന് മുൻപും ചില ഘട്ടങ്ങളിൽ സമാനമായി ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന തകരാറുകൾക്ക് കാരണമെന്തെന്നോ അ‌വ പരിഹരിക്കപ്പെട്ട് ഫെയ്സ്ബുക്ക് വീണ്ടും എപ്പോൾ ഓൺലൈനിൽ തിരിച്ചെത്തുമെന്നോ ഇപ്പോഴും വ്യക്തമല്ല.

സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് ‘ഒരു അപ്രതീക്ഷിത എറർ സംഭവിച്ചു’ അല്ലെങ്കിൽ ‘എന്തോ തെറ്റായി സംഭവിച്ചു’ തുടങ്ങിയ എറർ മെസേജുകളാണ് കാണിക്കുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി അ‌ധികൃതർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പസഫിക് സമയം രാവിലെ 6.45 ഓടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്, അതായത് യുകെയിൽ ഉച്ചയ്ക്ക് 2.45, ലോകമെമ്പാടും തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Also Read: റെയർ പീസാ! 200MP ക്യാമറയുള്ള സാംസങ് ഗാലക്സി S25 എഡ്ജ് പകുതി വിലയ്ക്ക് വിൽക്കുന്നു

വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ മെറ്റാ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ വലിയതോതിൽ പ്രവർത്തനക്ഷമമായി തുടരുന്നുണ്ടെങ്കിലും, ചില ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിന്റെ വെബ് പതിപ്പിൽ ഇടയ്ക്കിടെയുള്ള പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഈ തകരാറുകൾ എത്രത്തോളം ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ട് എന്ന് നിലവിൽ വ്യക്തമല്ല. പലർക്കും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ചിലയാളുകൾക്ക് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്.

മെറ്റയുടെ ആപ്പുകൾ പെട്ടെന്ന് പ്രശ്നങ്ങൾ നേരിട്ടുതുടങ്ങിയതോടെ എക്സ് (മുൻപ് ട്വിറ്റർ) പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ ലക്ഷക്കണക്കിന് ഉപയോക്താക്കൾ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്യുന്നതിനാണ് പ്രശ്നമെങ്കിൽ ചിലർക്ക് ഇൻസ്റ്റാഗ്രാം ഫീഡ് ലോഡ് ആകുന്നില്ല എന്നതാണ് പ്രശ്നം. ഫീഡ് ലോഡ് ആകാത്തതിനാൽ പുതിയ പോസ്റ്റുകളോ റീൽസുകളോ കാണാൻ സാധിക്കുന്നില്ല.

ഫീഡ് റിഫ്രഷ് ചെയ്യാൻ നോക്കുമ്പോൾ തകരാർ കാണിക്കുകയാണ്. കൂടാതെ മെസ്സേജുകൾ അയക്കാനും സാധിക്കുന്നില്ല. മറ്റുചിലരാകട്ടെ വാട്സ്ആപ്പ് മെസ്സേജുകൾ ഡെലിവർ ആകുന്നതിലും കണക്റ്റിവിറ്റിയിലും ചില തടസ്സങ്ങൾ അനുഭവപ്പെടുന്നുണ്ട് എന്ന് പറയുന്നുണ്ട്. ആപ്പുകളിൽ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നതോടെ തങ്ങൾ ഹാക്ക് ചെയ്യപ്പെട്ടോ എന്ന് ചിലർ ആശങ്കപ്പെട്ടു. എന്നാൽ മുൻപും ഇത്തരത്തിൽ ചില തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ചിലർക്ക് ഇത് തങ്ങളുടെ മാത്രം പ്രശ്നമല്ല എന്ന് മനസിലായി.

പ്രശ്നം പരിഹരിക്കാനായി ഉപയോക്താക്കൾ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയോ പാസ്‌വേഡ് മാറ്റാൻ ശ്രമിക്കുകയോ ചെയ്യേണ്ടതില്ല. നിലവിലെ സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ മെറ്റായുടെ ടീം ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അ‌തിനാൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് അല്പസമയത്തിനകം തന്നെ സേവനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary

Popular social media apps owned by Meta are reportedly experiencing service disruptions for some users. Facebook, Instagram, and Facebook Messenger are all reportedly experiencing issues. Facebook has suffered a major global outage that affected its main app, website, and Messenger, with users being automatically logged out and unable to log back in.

Follow Us